Entertainment
ലിപ് ലോക്ക് സീന്‍ എടുക്കുന്നതിന് മുമ്പ് ആ നടനോട് പല്ലുതേക്കാന്‍ പറഞ്ഞു, പക്ഷേ സംശയം ചോദിക്കാന്‍ ആ നടിയെ സെറ്റില്‍ കണ്ടില്ല: സുരഭി ലക്ഷ്മി

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു റൈഫിള്‍ ക്ലബ്ബ്. ആഷിക് അബു സംവിധാനം ചെയ്ത ചിത്രം അപ്രതീക്ഷിതവിജയം സ്വന്തമാക്കിയിരുന്നു. വലിയ സ്റ്റാര്‍കാസ്റ്റ് ഇല്ലാതിരുന്നിട്ടും മികച്ച വിജയം സ്വന്തമാക്കാന്‍ റൈഫിള്‍ ക്ലബ്ബിന് സാധിച്ചു. ചിത്രത്തില്‍ സുരഭി ലക്ഷ്മിയും പ്രധാനവേഷത്തിലെത്തിയിരുന്നു. സൂസന്‍ എന്ന കഥാപാത്രത്തെയാണ് സുരഭി അവതരിപ്പിച്ചത്.

ചിത്രത്തിന്റെ ക്ലൈമാക്‌സിനോടടുത്ത് വന്ന കിസ്സിങ് സീനിനെക്കുറിച്ച് സംസാരിക്കുകയാണ് സുരഭി ലക്ഷ്മി. തിയേറ്ററില്‍ ഏറ്റവും കൈയടി രംഗമായിരുന്നു അത്. ആ സീന്‍ ചെയ്യുന്നതിന്റെ അന്നാണ് താന്‍ അത്തരമൊരു സീനുണ്ടെന്ന് അറിഞ്ഞതെന്ന് സുരഭി ലക്ഷ്മി പറഞ്ഞു. ശ്യാം പുഷ്‌കര്‍ തന്നോട് കിസ്സിങ് സീനുണ്ടെന്ന് മാത്രമേ പറഞ്ഞുള്ളൂവെന്നും എന്നാല്‍ അത് ലിപ് ലോക്കാണെന്ന് അവസാനമാണ് അറിഞ്ഞതെന്നും സുരഭി കൂട്ടിച്ചേര്‍ത്തു.

അക്കാര്യം അറിഞ്ഞപ്പോള്‍ തനിക്ക് ടെന്‍ഷനൊന്നും തോന്നിയില്ലെന്നും സുരഭി ലക്ഷ്മി പറഞ്ഞു. ആ സീനില്‍ താന്‍ കിസ്സ് ചെയ്യേണ്ട സജീവനോട് ടെന്‍ഷനുണ്ടോ എന്ന് ചോദിച്ചെന്നും ഇല്ലെന്ന് അദ്ദേഹം മറുപടി നല്‍കിയെന്നും സുരഭി കൂട്ടിച്ചേര്‍ത്തു. ആ സീന്‍ ചെയ്യുന്നതിന് മുമ്പ് അദ്ദേഹത്തോട് പല്ലുതേക്കാന്‍ പറഞ്ഞെന്നും സുരഭി ലക്ഷ്മി പറയുന്നു.

ആ സെറ്റില്‍ ലിപ്‌ലോക്ക് സീന്‍ ചെയ്ത് പരിചയമുണ്ടായിരുന്നത് ദര്‍ശനക്ക് മാത്രമായിരുന്നെന്നും ആ സമയത്ത് ദര്‍ശനയെ കണ്ടില്ലായിരുന്നെന്നും സുരഭി കൂട്ടിച്ചേര്‍ത്തു. സെറ്റിലുണ്ടായിരുന്ന എല്ലാവരെയും ടേക്കെടുക്കുന്ന സമയത്ത് വിളിച്ചെന്നും ഫുഡിന്റെ ആള്‍ക്കാരുടെ അടുത്ത് നിന്ന് ഏലക്ക വാങ്ങി ചവച്ചിട്ടാണ് ആ സീന്‍ എടുത്തതെന്നും സുരഭി ലക്ഷ്മി പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സുരഭി ലക്ഷ്മി.

‘റൈഫിള്‍ ക്ലബ്ബിന്റെ സമയത്ത് എനിക്കൊരു കിസ്സിങ് സീനുണ്ടെന്ന് ശ്യാമേട്ടന്‍ വെറുതെ പറഞ്ഞു. സാധാരണ കിസ്സായിരിക്കുമെന്ന് ആദ്യം വിചാരിച്ചു. പക്ഷേ, ഷോട്ടെടുക്കുന്നതിന് മുമ്പായിരുന്നു അത് ലിപ്‌ലോക്കാണെന്ന് അറിഞ്ഞത്. ടെന്‍ഷനൊന്നും ആ സമയത്ത് ഉണ്ടായിരുന്നില്ല. എന്റെ ഹസ്ബന്‍ഡായി വേഷമിട്ട സജീവന്‍ ചേട്ടനോട് ടെന്‍ഷനുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. പുള്ളിക്കും ടെന്‍ഷനില്ലെന്ന് പറഞ്ഞു.

പുള്ളി സിഗരറ്റ് വലിക്കുന്ന ആളായതുകൊണ്ട് പോയി പല്ലുതേച്ചിട്ട് വരാന്‍ പറഞ്ഞു. ഞങ്ങളുടെ സെറ്റില്‍ ലിപ്‌ലോക്ക് ചെയ്ത് എക്‌സ്പീരിയന്‍സുള്ളത് ദര്‍ശനക്കായിരുന്നു. അവളെ ആ സമയത്ത് കണ്ടില്ല. സെറ്റിലുണ്ടായിരുന്ന എല്ലാവരെയും ആ ഷോട്ടിന്റെ സമയത്ത് വിളിച്ചു. ഫുഡിന്റെ ആള്‍ക്കാരോട് ചോദിച്ച് ഏലക്ക വാങ്ങി ചവച്ചിട്ടാണ് ആ സീന്‍ ചെയ്തത്,’ സുരഭി ലക്ഷ്മി പറഞ്ഞു.

Content Highlight: Surabhi Lakshmi about the kissing scene in Rifle Club movie