ഹൈദരാബാദ്: എയര്‍ ഇന്ത്യയുടെ വ്യോമയാന സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതുതായി 500 പൈലറ്റുമാരെയും 1500 കാബിന്‍ ക്രൂവിനേയും നിയമിക്കാന്‍ പദ്ധതിയിടുന്നു. സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ 700 പൈലറ്റുമാരെ പുതുതായി ജോലിക്കെടുക്കാനാണ് എയര്‍ ഇന്ത്യയുടെ പദ്ധതി.
കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇതുവരെ 250 പൈലറ്റുമാരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഇനി അഞ്ഞൂറോളം പൈലറ്റുമാരെയാണ് പുതുതായി ജോലിക്കെടുക്കുക. 400 പൈലറ്റുമാര്‍ക്കായുള്ള തൊഴില്‍പരസ്യം നേരത്തെ തന്നെ നല്‍കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ ജനറല്‍ മാനേജര്‍ എന്‍. ശിവരാമകൃഷ്ണന്‍ പറഞ്ഞു.
ഈ വര്‍ഷം അവസാനത്തോട് കൂടി ഏകദേശം 150ഓളം പൈലറ്റുമാര്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുമെന്നും ശിവരാമകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 200ഓളം പൈലറ്റുമാര്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയിരുന്നു എന്നാല്‍ ഇതില്‍ നിന്ന് 78 പേരെ മാത്രമേ നിയമിച്ചിരുന്നുള്ളൂ. നൂറോളം പൈലറ്റുമാര്‍ കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യ വിട്ടുപോയതിനാല്‍ നിലവില്‍ ആകെ 858 പൈലറ്റുമാരാണ് എയര്‍ ഇന്ത്യയിലുള്ളത്.
സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ എയര്‍ ഇന്ത്യ പുതുതായി 100 വിമാനങ്ങള്‍ കൂടി ഇറക്കുമെന്നും അധികൃതര്‍ അറിയിച്ചു. കാബിന്‍ ക്രൂ അംഗങ്ങളുടെ എണ്ണം 3000 ആയി വര്‍ധിപ്പിക്കുമെന്നും. ഇതിനായി പുതുതായി 1,500 ഓളം പേരെ അടുത്ത രണ്ടു മുന്നു വര്‍ഷത്തിനുള്ളില്‍ നിയമിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.