Advertisement
national news
വയോധികയായ യാത്രക്കാരിക്ക് വീല്‍ചെയര്‍ നല്‍കിയില്ല; ആരോപണം തള്ളി എയര്‍ ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 08, 02:13 pm
Saturday, 8th March 2025, 7:43 pm

ന്യൂദല്‍ഹി: ദല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരി ആവശ്യപ്പെട്ടിട്ടും വീല്‍ചെയര്‍ നല്‍കാതിരുന്ന സംഭവത്തില്‍ ആരോപണത്തില്‍ പ്രതികരിച്ച് എയര്‍ ഇന്ത്യ. യാത്രക്കാരി ആവശ്യപ്പെട്ടിട്ടും വീല്‍ ചെയര്‍ നല്‍കിയില്ലെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ പ്രതികരണം.

ദല്‍ഹി വിമാനത്താവളത്തില്‍ വീണ് ഗുരുതര പരിേക്കറ്റതോടെ വയോധിക ഐ.സി.യുവില്‍ ചികിത്സയിലായിരുന്നു. ഇതിന് പിന്നാലെ വയോധികയുടെ കൊച്ചുമകള്‍ സമൂഹ മാധ്യമത്തില്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

മുത്തശ്ശിയെ എയര്‍ ഇന്ത്യ വളരെ മോശമായി കൈകാര്യം ചെയ്തുവെന്നും വിമാനകമ്പനിയുടെ അശ്രദ്ധയാണ് ഇതിന് പിന്നിലെന്നും ചെറുമകള്‍ പരുള്‍ കന്‍വര്‍ എക്‌സില്‍ കുറിച്ചു.

രാജ് പാസ്രിച്ച എന്ന വയോധികയ്ക്കാണ് മോശം അനുഭവം നേരിട്ടത്. തലച്ചോറില്‍ രക്തസ്രാവമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് രാജ് പ്രസിച്ചയെ ഐ.സി.യുവില്‍ അഡ്മിറ്റ് ചെയ്തതായും യുവതി പറഞ്ഞു.

യുവതി പരാതിപ്പെട്ടതിന് പിന്നാലെ പരിശോധിക്കാമെന്ന പതിവ് പല്ലവിയായിരുന്നു എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുമുണ്ടായത്. എന്നാല്‍ സംഭവം വിവാദമായതോടെ യാത്രക്കാരുടെ അശ്രദ്ധയാണെന്നും വൈകി വന്നതിനാലാണ് ഇത്തരം അനുഭവം നേരടേണ്ടി വന്നതെന്നുമായിരുന്നു എയര്‍ ഇന്ത്യയുടെ പ്രതികരണം.

എന്നാല്‍ വയോധികയ്‌ക്കൊപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ നേരത്തെ തന്നെ ടിക്കറ്റിങ് ഓഫീസിന് സമീപത്തെത്തി വിമാനം പുറപ്പെടുതിന് മുമ്പ് 90 മിനുട്ട് മുമ്പ് വീല്‍ചെയര്‍ ബുക്ക് ചെയ്തിരുന്നുെവന്ന് യുവതി പറഞ്ഞു.

എന്നാല്‍ പതിനഞ്ച് മിനുട്ടിനുള്ളില്‍ വീല്‍ചെയര്‍ ക്രമീകരിക്കാന്‍ കഴിയില്ലെന്നാണ് എയര്‍ ഇന്ത്യ പറഞ്ഞതെന്നും വീല്‍ ചെയറിനായി ഒരു മണിക്കൂര്‍ കാത്തിരുന്നുവെന്ന കന്‍വറിന്റെ ആരോപണം തെറ്റാണെന്നും എയര്‍ ഇന്ത്യ പറഞ്ഞു.

Content Highlight: Air India denies allegations of not providing wheelchair to elderly passenger