ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ബാലവേല നിയമ വിധേയമാക്കി ബൊളീവിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th July 2014, 9:32 pm
[] സരജാവോ: ജോലി ചെയ്യുവാനുള്ള കുറഞ്ഞ പ്രായപരിധി പത്ത് വയസ്സാക്കി കുറച്ചുകൊണ്ട് ബൊളീവിയന്‍ സര്‍ക്കാരിന്റെ പുതിയ നിയമം. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ടാണ് ബാലവേല നിയമ വിധേയമാക്കിയിരിക്കുന്നതെന്ന് ബൊളീവിയ വൈസ് പ്രസിഡന്റ് അല്‍വരോ ഗാര്‍ഷ്യ പറഞ്ഞു.
പത്ത് വയസ്സായ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനൊപ്പം സ്വയം തൊഴില്‍ ചെയ്യാമെന്ന നിയമമാണ് നിലവില്‍ വന്നത്. കൂടാതെ 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയോടെ മറ്റുള്ളവരുടെ കീഴില്‍ തൊഴില്‍ ചെയ്യാമെന്നും നിയമം വ്യക്തമാക്കുന്നു.
പുതിയ നിയമം ബൊളീവിയയുടെ ദാരിദ്ര്യത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് വൈസ് പ്രസിഡന്റ് അല്‍വരോ ഗാര്‍ഷ്യ പ്രതികരിച്ചത്. യൂണിസെഫിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ അഞ്ച് ലക്ഷം കുട്ടികള്‍ കുടുംബം പുലര്‍ത്തുന്നതിനായി ബൊളീവിയയില്‍ ജോലി ചെയ്യുന്നുണ്ട്.