സ്വന്തം റെക്കോഡ് തകര്‍ത്ത് ടെയ്ലര്‍ സ്വിഫ്റ്റ്; ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ സ്ട്രീം ചെയ്ത ആല്‍ബം
Entertainment news
സ്വന്തം റെക്കോഡ് തകര്‍ത്ത് ടെയ്ലര്‍ സ്വിഫ്റ്റ്; ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ സ്ട്രീം ചെയ്ത ആല്‍ബം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th October 2023, 4:39 pm

പോപ്പ് സംഗീത ലോകത്ത് പകരം വെക്കാനില്ലാത്ത വ്യക്തിയാണ് ടെയ്ലര്‍ സ്വിഫ്റ്റ്. സ്വന്തം പേരില്‍ എപ്പോഴും പുതിയ റെക്കോഡുകള്‍ എഴുതി ചേര്‍ക്കുന്ന സ്വിഫ്റ്റ് ഇപ്പോള്‍ സ്പോട്ടിഫൈയില്‍ മറ്റൊരു റോക്കോഡ് കൂടെ തകര്‍ത്തിരിക്കുകയാണ്. ഇത്തവണ സ്വന്തം റെക്കോഡാണ് തകര്‍ത്തത് എന്നതാണ് പ്രത്യേകത.

സ്വിഫ്റ്റിന്റെ ‘1989 (ടെയ്ലേര്‍സ് വേര്‍ഷന്‍)’ ആണ് ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ സ്ട്രീം ചെയ്ത ആല്‍ബത്തിനുള്ള സ്പോട്ടിഫൈ റെക്കോര്‍ഡ് തകര്‍ത്തത്. ‘1989’ന്റെ പുതിയ വേര്‍ഷന്‍ കഴിഞ്ഞ ദിവസമായിരുന്നു സ്പോട്ടിഫൈയില്‍ സ്ട്രീം ചെയ്തത്.

സ്പോട്ടിഫൈ സ്ട്രീമിങ്ങിന്റെ ചരിത്രത്തില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ സ്ട്രീം ചെയ്ത ആല്‍ബമാണ് സ്വിഫ്റ്റിന്റെ ‘1989 (ടെയ്ലേര്‍സ് വേര്‍ഷന്‍)’ എന്ന് സ്പോട്ടിഫൈ തന്നെ ശനിയാഴ്ച (ഒക്ടോബര്‍ 28) ഒഫിഷ്യല്‍ എക്‌സ് അക്കൗണ്ടിലൂടെ പുറത്തു വിടുകയായിരുന്നു.

ടെയ്ലര്‍ സ്വിഫ്റ്റിന്റെ തന്നെ 2022ലെ ആല്‍ബമായ ‘മിഡ്നൈറ്റ്സ്’ ആയിരുന്നു മുമ്പ് ഈ റെക്കോഡ് നേടിയിരുന്ന ആല്‍ബം. ‘1989 (ടെയ്ലേര്‍സ് വേര്‍ഷന്‍)’ പുറത്തിറങ്ങിയതോടെ ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ സ്ട്രീം ചെയ്യപ്പെട്ട ആര്‍ട്ടിസ്റ്റായി സ്വിഫ്റ്റ് മാറിയെന്നും സ്പോട്ടിഫൈ പറയുന്നു.

‘1989’ ആല്‍ബത്തിന്റെ പുതിയ വേര്‍ഷനില്‍ 13 ഒറിജിനല്‍ സോങ്ങുകളുടെയും പുതുതായി റെക്കോഡ് ചെയ്ത വേര്‍ഷനുകളും മൂന്ന് ബോണസ് ട്രാക്കുകളും ഉള്‍പ്പെടുന്നു.

ഇതേസമയം കഴിഞ്ഞ ദിവസം 2023ലെ ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡുകള്‍ക്കുള്ള (BBMA) ഫൈനലിസ്റ്റുകളുടെ ലിസ്റ്റ് ബില്‍ബോര്‍ഡ് പുറത്തിറക്കിയിരുന്നു. ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ അവാര്‍ഡ് നോമിനേഷനില്‍ വന്നിരിക്കുന്നത് ടെയ്‌ലര്‍ സ്വിഫ്റ്റാണ്. ടോപ്പ് ആര്‍ട്ടിസ്റ്റ്, ടോപ്പ് ഫീമെയില്‍ ആര്‍ട്ടിസ്റ്റ്, ടോപ്പ് കണ്‍ട്രി ആര്‍ട്ടിസ്റ്റ് എന്നിവ ഉള്‍പ്പെടെ ഈ വര്‍ഷം 20 അവാര്‍ഡ് നോമിനേഷനുകളിലാണ് സ്വിഫ്റ്റ് ഉള്ളത്.

Content Highlight: Again Taylor Swift Hit Record In Spotify