ലഖ്‌നൗ: ജാര്‍ഖണ്ഡില്‍ ജഡ്ജി വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലും ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ജഡ്ജി സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം കൊണ്ട് ഇടിക്കുകയായിരുന്നു.
ഫത്തേപ്പൂര്‍ സ്‌പെഷ്യല്‍ പോക്‌സോ ജഡ്ജി മുഹമ്മദ് ഖാന് നേരെയാണ് വധശ്രമം ഉണ്ടായത്. വധശ്രമത്തിന് ജഡ്ജി പരാതി നല്‍കിയിട്ടുണ്ട്. തനിക്ക് വധഭീഷണിയുണ്ടെന്നും ജഡ്ജി പറഞ്ഞു.
ജാര്‍ഖണ്ഡില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഉത്തം ആനന്ദ് പ്രഭാതസവാരിക്കിടെയാണ് വാഹനമിടിച്ച് മരിച്ചത്. വീടിന് അര കിലോമീറ്റര്‍ അകലെയായി അദ്ദേഹത്തെ അജ്ഞാത വാഹനമിടിച്ചെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്.
രാവിലെ അഞ്ച് മണിക്ക് തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ പിന്നാലെ വന്ന വാഹനം ഇടിച്ചിടുകയായിരുന്നു. അപകടം നടന്ന ശേഷം വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. ആ സമയത്ത് മറ്റുവാഹനങ്ങളൊന്നും റോഡിലുണ്ടായിരുന്നില്ല. പിറകില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ജഡ്ജിയുടെ നേരെ നീങ്ങുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.