Movie Day
'ഹായ് ചെല്ലം ഞങ്ങള്‍ വീണ്ടും ഒന്നിച്ചു'; വില്ലിന് ശേഷം പ്രകാശ് രാജും വിജയും ദളപതി 66ല്‍ ഒന്നിക്കുന്നു: ചിത്രം പങ്കുവെച്ച് പ്രകാശ് രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 22, 06:37 pm
Monday, 23rd May 2022, 12:07 am

വിജയുടെ ഏറ്റവും പുതിയ ചിത്രത്തിന് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. വിജയുടെ 66മത്തെ ചിത്രമായത് കൊണ്ട് തന്നെ ദളപതി 66 എന്നാണ് ചിത്രത്തിന്റെ ഇപ്പോഴത്തെ പേര്.

വന്‍താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമായ പ്രകാശ് രാജ് വിജയുമായി നില്‍ക്കുന്ന ചിത്രം പങ്കുവെവെച്ചിരിക്കുകയാണ്. ട്വിറ്റിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. വില്ലിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.

‘ഹായ് ചെല്ലം ഞങ്ങള്‍ വിണ്ടും ഒന്നിച്ചു’ എന്ന തലക്കെട്ടൊടെയാണ് ചിത്രം പ്രകാശ് രാജ് പങ്കുവെച്ചിരിക്കുന്നത്.

വംശി പൈഡിപള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുങ്കിലും ഒരേസമയം നിര്‍മ്മിക്കുന്ന ചിത്രത്തിനായി തമന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവ് ദില്‍ രാജുവാണ് ദളപതി 66 നിര്‍മിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക രാശ്മിക മന്ദാനയാണ്.ചിത്രത്തിന്റെ ചിത്രികരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. യോഗി ബാബു, ശ്രീകാന്ത്, ശരത് കുമാര്‍, പ്രഭു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ബീസ്റ്റാണ് ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത വിജയ് ചിത്രം. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രം നിരാശപ്പെടുത്തിയെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, ഷാരൂഖ് ഖാന്‍, നയന്‍താര, പ്രിയാമണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമായ ലയണില്‍ വിജയ് അതിഥിതാരമായി എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

CONTENT HIGHLIGHTS:  After Gilli, Prakash Raj And Vijay joins Dalapati 66