ഇന്ത്യയില്‍ ചരിത്രം കുറിക്കാനൊരുങ്ങി അഫ്ഗാന്‍ താരം
Sports News
ഇന്ത്യയില്‍ ചരിത്രം കുറിക്കാനൊരുങ്ങി അഫ്ഗാന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th January 2024, 1:54 pm

ജനുവരി 11ന് അഫ്ഗാനിസ്ഥാനുമായുള്ള മൂന്ന് ടി-ട്വന്റി പരമ്പര നടക്കാനിരിക്കുകയാണ്. പരമ്പരക്കുള്ള ഇന്ത്യന്‍ ടീം ജനുവരി 7ന് പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. വിരാട് കോഹ്‌ലിയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇരുവരും ഒന്നിക്കുമ്പോള്‍ ആവേശകരമായ ഒരു പരമ്പരയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഇരുവരും ഏറ്റുമുട്ടുമ്പോള്‍ നിരവധി റെക്കോഡുകള്‍ ഇന്ത്യന്‍ മണ്ണില്‍ പിറക്കുമെന്നതില്‍ സംശയമില്ല. അത്തരത്തില്‍ അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും നായകനുമായ മുഹമ്മദ് നബിക്ക് റെക്കോഡ് നേടാനുള്ള അവസരമാണ് മുന്നിലുള്ളത്.

ടി-ട്വന്റീസ് ഫോര്‍മാറ്റില്‍ അഫ്ഗാനിസ്ഥാന് വേണ്ടി 5500 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ കളിക്കാരനാകാനാണ് അഫ്ഗാനിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി കാത്തിരിക്കുന്നത്. 21.60 ശരാശരിയില്‍ 5422 റണ്‍സാണ് നബി നിലവില്‍ സ്വന്തമാക്കിയത്. 5500 റണ്‍സ് നേടാന്‍ താരത്തിന് 78 റണ്‍സ് ദൂരം മാത്രമാണ് അവശേഷിക്കുന്നത്.

ഇന്‍ര്‍നാഷണല്‍ ടി-ട്വന്റിയില്‍ അഫ്ഗാനിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ സ്‌കോറര്‍ നേടുന്ന രണ്ടാമത്തെ താരമാണ് നബി. 22.34 ശരാശരിയില്‍ 1877 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. നിലവില്‍ ടി-ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് മുഹമ്മദ് ഷഹസാദ് ആണ്. 73 മത്സരങ്ങളില്‍ നിന്ന് 2048 റണ്‍സാണ് താരം നേടിയത്.

രസകരമെന്നു പറയട്ടെ, ഇന്ത്യയോട് ടി-ട്വന്റി ചരിത്രത്തില്‍ ആദ്യമായി വിജയിക്കാനുള്ള അവസരവും വരാനിരിക്കുന്ന പരമ്പരയില്‍ അഫ്ഗാലിസ്ഥാനെ കാത്തിരിക്കുന്നുണ്ട്.

ആദ്യ ടി-ട്വന്റി ജനുവരി 11ന് മൊഹാലിയില്‍ ആണ് നടക്കുക. രണ്ടാം ടി-ട്വന്റി ജനുവരി 14ന് ഇന്‍ഡോറിലും മൂന്നാം ടി-ട്വന്റി ജനുവരി 17ന് ബെഗളൂരുവിലും നടക്കും. ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങള്‍ കളിക്കുന്നില്ല.

 

Content Highlight: Afghan star Muhammad Nabi is about to make history in India