നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ആർ.ഡി.എക്സ്. കഥയുടെ ബേസ് ലൈൻ നഹാസിന്റെ സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന സംഭവമാണെന്നും എന്നാൽ അതിൽ നിന്നും പൂർണമായിട്ടും എടുത്തിട്ടില്ലെന്നും തിരക്കഥാകൃത്തിൽ ഒരാളായ ആദർശ് പറഞ്ഞു. അതിൽ നിന്നും ചെറിയ ഭാഗം മാത്രമാണ് എടുത്തതെന്നും അല്ലാതെ സിനിമയിൽ കാണിച്ചിട്ടുള്ള വില്ലന്മാരുടെ സംഭവമൊന്നും റിയൽ ലൈഫ് സംഭവമല്ലെന്നും ആദർശ് കൂട്ടിച്ചേർത്തു.
ആർ.ഡി.എക്സ് സിനിമയുടെ സക്സസ് സെലിബ്രേഷന്റെ വേദിയിൽ സഹതിരക്കഥാകൃത്തായ ഷഹബാസിന്റെ കൂടെ കഥയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ആദർശ്.
‘കഥയുടെ ഒരു ബേസ് ലൈൻ നഹാസിന്റെ സുഹൃത്തിൻ്റെ ജീവിതത്തിൽ നടന്ന ഒരു കണ്ടെന്റ് ആണ്. അത് പൂർണമായിട്ട് എടുത്തിട്ടില്ല. അതിൻ്റെ ഒരു ചെറിയ പാർട്ട് മാത്രമാണ് എടുത്തത്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ട്. അല്ലാതെ സിനിമയിൽ നമ്മൾ കാണിച്ചിട്ടുള്ള വില്ലന്മാരുടെ സംഭവമൊന്നും റിയൽ ലൈഫ് സംഭവങ്ങളൊന്നുമല്ല. പ്രചോദനം ഉണ്ടായിട്ടുണ്ടാകും. അതിൻ്റെ വേറെ വേർഷൻസ് കണ്ടിട്ടുണ്ടാകും. ഒരിക്കലും ഞങ്ങൾ കണ്ട സംഭവങ്ങൾ ഒന്നുമല്ല. ഞങ്ങൾ അത്ര ക്രൂരന്മാരും അല്ല,’ ആദർശ് പറഞ്ഞു.
അതേസമയം സിനിമയിലെ കഥാപാത്രങ്ങളെല്ലാം ചർച്ചപ്പെടണമെന്നുണ്ടായിരുന്നെന്നും ഷഹബാസ് കൂട്ടിച്ചേർത്തു. ‘ഇതിലെ എല്ലാ കഥാപാത്രങ്ങളും സംസാരിക്കപ്പെടണമെന്ന് ഉണ്ടായിരുന്നു. എങ്കിൽ മാത്രമേ അത് ചെയ്ത ആർട്ടിസ്റ്റുകൾക്ക് അവരുടെ ലൈഫിൽ ആ ക്യാരക്ടർ പ്രാധാന്യമാവുകയുള്ളു,’ ഷഹബാസ് പറഞ്ഞു.
റോബർട്ട്, ഡോണി, സേവിയർ എന്നീ മൂന്ന് ചെറുപ്പക്കാരുടെ കഥ പറഞ്ഞ ചിത്രത്തിൽ ഷെയ്ൻ നിഗം, നീരജ് മാധവ്,ആന്റണി വർഗീസ് പെപ്പെ എന്നിവരാണ് അഭിനയിച്ചത്. നായകന്മാരെന്ന പോലെ വില്ലന്മാരെയും ഒരുപോലെ സെലിബ്രേറ്റ് ചെയ്ത ചിത്രം കൂടിയാണിത്. 100 കോടി ക്ലബ്ബിൽ കയറിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
ആദര്‍ശ് സുകുമാരന്‍, ഷഹബാസ് റഷീദ് എന്നിവരുടേതാണ് ആര്‍.ഡി.എക്സിന്റെ തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍പ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Content Highlight: Adarsh says that the base line of the story is an incident in the life of Nahas’s friend