Entertainment
ശ്രീവിദ്യ അമ്മയോടൊപ്പം അഭിനയിക്കാന്‍ കൊതി തോന്നിയിരുന്നു; മനസ്സുതുറന്ന് പാര്‍വതി തിരുവോത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 30, 05:21 am
Sunday, 30th May 2021, 10:51 am

കൊച്ചി: നടി ശ്രീവിദ്യയോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പാര്‍വതി തിരുവോത്ത്. മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

‘ശ്രീവിദ്യ അമ്മക്കൊപ്പം അഭിനയിക്കാന്‍ കൊതി തോന്നിയിരുന്നു. അവര്‍ നേരത്തെ പോയി എന്നത് എന്നില്‍ നഷ്ടബോധമുണ്ടാക്കുന്ന കാര്യമാണ്,’ എന്നായിരുന്നു പാര്‍വതി പറഞ്ഞത്.

നടന്‍ നസിറുദ്ദീന്‍ ഷായെപ്പറ്റിയും പാര്‍വതി തുറന്നുസംസാരിച്ചിരുന്നു. സിനിമയില്‍ സ്വീകരിച്ച പല കാര്യങ്ങളും നസറുദ്ദീന്‍ ഷാ എന്ന നടന്റെ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണെന്നായിരുന്നു പാര്‍വതി പറഞ്ഞത്.

നസറുദ്ദീന്‍ ഷായുടെ കൂടെ ഒരു സീന്‍ അഭിനയിച്ചാല്‍ തന്നെ അത് വലിയൊരു അനുഭവമായിരിക്കുമെന്നും അത് ഒരു സിനിമ സ്‌കൂളില്‍ പോകുന്നതിന് തുല്യമായിരിക്കുമെന്നും പാര്‍വതി പറഞ്ഞു.

ഛായാഗ്രഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ‘ആര്‍ക്കറിയാം’ ആണ് അവസാനമായി തിയേറ്ററിലെത്തിയ പാര്‍വതിയുടെ സിനിമ. ബിജു മേനോന്‍, ഷറഫുദ്ദീന്‍, എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്. ജി. ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlights: Actress Parvathy About Sreevidhya