Advertisement
Entertainment news
'എന്റെ പ്രണയത്തെ ഞാന്‍ വിവാഹം കഴിച്ചു, രണ്ട് ആണ്‍കുട്ടികളാല്‍ അനുഗ്രഹിക്കപ്പെട്ടു'; മക്കളെ നെഞ്ചോട് ചേര്‍ത്ത് വിഘ്‌നേഷിനെ ചുംബിച്ച് നയന്‍താര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 02, 04:59 am
Monday, 2nd January 2023, 10:29 am

നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും കഴിഞ്ഞ വര്‍ഷം ഏറെ സന്തോഷകരമാണ്. ഇരുവരും വിവാഹം കഴിച്ചതും കുഞ്ഞുങ്ങള്‍ പിറന്നതും 2022ല്‍ ആയിരുന്നു. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത് 2022 ജൂണിലാണ്.

വിവാഹം കഴിഞ്ഞ് ശേഷം സറോഗസിയിലൂടെയാണ് ഇരട്ടകുഞ്ഞുങ്ങള്‍ പിറന്നത്. ഉയിര്‍, ഉലകം എന്നാണ് കുഞ്ഞുങ്ങളുടെ പേരുകള്‍. ഇപ്പോഴിതാ 2022 തങ്ങള്‍ക്ക് സമ്മാനിച്ച സന്തോഷങ്ങള്‍ക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് വിഘ്‌നേഷ് ശിവന്‍.

സോഷ്യല്‍ മീഡിയയില്‍ ചില കുറിപ്പുകളോടെയാണ് കഴിഞ്ഞുപോയ 2022നെ വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്. ഒപ്പം മക്കള്‍ക്കും നയന്‍താരയ്ക്കുമൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.

”എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വര്‍ഷമാണ് 2022. പ്രായമാകുമ്പോള്‍ എന്റെ ജീവിതത്തില്‍ സംതൃപ്തിയും സന്തോഷവും തോന്നുന്ന മിക്ക ഓര്‍മകളും ഈ വര്‍ഷം മുതലുള്ളതായിരിക്കണം. എന്റെ ജീവിതത്തിലെ പ്രണയത്തെ ഞാന്‍ വിവാഹം കഴിച്ചു. എന്റെ തങ്കം നയന്‍താരയും ഞാനും അനുഗ്രഹീതമായ രീതിയില്‍ ഒന്നിച്ചു.

എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ അവസരത്തില്‍ ഇതിഹാസങ്ങളും സൂപ്പര്‍ താരങ്ങളും നിറഞ്ഞ ഒത്തിരി നിമിഷങ്ങള്‍ ആസ്വദിക്കാന്‍ എന്റെ കുടുംബത്തിനും സാധിച്ച ഒരു സ്വപ്നതുല്യമായ വര്‍ഷം.

രണ്ട് ആണ്‍കുട്ടികളാല്‍ അനുഗ്രഹിക്കപ്പെട്ടു. ഞാന്‍ കാണുമ്പോഴെല്ലാം… ഞാന്‍ അവരുടെ അടുത്തേക്ക് പോകുമ്പോഴെല്ലാം അവരെന്നെ കണ്ണീരിലാഴ്ത്തുകയാണ്. എന്റെ കണ്ണുകളില്‍ നിന്നുള്ള കണ്ണുനീര്‍ എന്റെ ചുണ്ടുകള്‍ക്ക് മുമ്പേ അവരെ സ്പര്‍ശിക്കുന്നു.

ഒരുപാട് അനുഗ്രഹീതനായി എന്ന് എനിക്ക് എപ്പോഴും തോന്നുന്നു നന്ദി ദൈവമേ… ഞാന്‍ ഇഷ്ടപ്പെട്ട ഒരു കഥ നിര്‍മിക്കുകയും റിലീസ് ചെയ്യുകയും ചെയ്തു… കാത്തുവാക്കുള്ളൈ രണ്ടുകാതല്‍… എപ്പോഴും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമ. സിനിമയുടെ വാണിജ്യ വിജയത്തില്‍ സന്തോഷമുണ്ട്,” വിഘ്‌നേശ് കുറിച്ചു.

അജിത് കുമാര്‍ ആണ് വിഘ്‌നേശിന്റെ അടുത്ത ചിത്രത്തിലെ നായകന്‍. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കേറിയ സിനിമ കൂടിയാകും ഇത്. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

content highlight: actress nayanthara and vignesh sivan shares a note about 2022