തനിക്ക് കിലുക്കത്തില്‍ രേവതി ചെയ്ത പോലുള്ള കഥാപാത്രങ്ങള്‍ അഭിനയിക്കാന്‍ വലിയ ഇഷ്ടമാണെന്ന് നടി മംമ്ത. കിറുക്കുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് അടുത്തിടെയായിട്ട് തനിക്ക് ആഗ്രഹം തോന്നിയിട്ടുണ്ടെന്നും മംമ്ത പറഞ്ഞു.
തമാശ റോളുകള്‍ ചെയ്ത് ചിരിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും അതിന്റെ കൂടെ ആളുകള്‍ക്ക് ഹ്യൂമറായി തോന്നുന്ന കഥാപാത്രങ്ങള്‍ അവതരിപ്പിക്കണമെന്നുള്ള ആഗ്രഹം തന്റെ ഉള്ളിലുണ്ടെന്നും താരം പറഞ്ഞു. റെഡ്.എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
” ഈഇടയായിട്ട് കിറുക്കുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടം. എന്ത് കൊണ്ടാണെന്ന് വെച്ചാല്‍ ആ ക്യാരക്ടറിന്റെ ചിന്ത ഒരിക്കലും മംമ്ത ചിന്തിക്കുന്നപോലെയായിരിക്കില്ല. അതാണ് എനിക്ക് ഇഷ്ടം. ഞാന്‍ അതുപോലെയല്ല ചിന്തിക്കുന്നത്. പക്ഷെ അങ്ങനെയൊരു ആള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആലോചിക്കാറുണ്ട്.