Advertisement
Entertainment news
അമ്മയുടെ ഭംഗി പിള്ളേര്‍ക്ക് ആര്‍ക്കും കിട്ടിയില്ലെന്ന് എല്ലാവരും പറയാറുണ്ട്, ആ സല്‍വാര്‍ ശരിക്കും 25 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ളതാണ്: അഹാന കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 19, 01:05 pm
Wednesday, 19th April 2023, 6:35 pm

ഇരുപത്തിയഞ്ച് വര്‍ഷം പഴക്കമുള്ള തന്റെ അമ്മയുടെ സല്‍വാര്‍ ഇട്ട് അഹാന പങ്കുവെച്ച ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഫോട്ടോ കണ്ടിട്ടുള്ള അമ്മയുടെ മറുപടിയെക്കുറിച്ച് പറയുകയാണ് അഹാന.

അമ്മക്ക് പോസ്റ്റ് വലിയ ഇഷ്ടമായെന്നും ആ സമയത്ത് ദിയയെ പ്രഗ്നന്റായത് കൊണ്ടാണ് കുറച്ച് തടി തോന്നിയതെന്നും അഹാന പറഞ്ഞു. 25 വര്‍ഷത്തെ പഴക്കം സല്‍വാറിന് ഉണ്ടെന്ന് കണ്ടാല്‍ പറയില്ലെന്നും ശരിക്കും സല്‍വാറിന് 25 വര്‍ഷത്തേക്കാള്‍ പഴക്കമുണ്ടെന്നും അഹാന പറഞ്ഞു. റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അഹാന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ആ സല്‍വാര്‍ ഞാന്‍ അമ്മയുടെ അടുത്ത് നിന്ന് കടം വാങ്ങിയതൊന്നുമല്ല. ഞാന്‍ അതങ്ങ് എടുത്ത് കൊണ്ടുപോയി ഇട്ടതാണ്. അമ്മ ഭയങ്കര സുന്ദരിയാണ്. അമ്മയുടെ ഭംഗി പിള്ളേര്‍ക്ക് ആര്‍ക്കും കിട്ടിയില്ലെന്ന് എല്ലാവരും പറയാറുണ്ട്.

അമ്മക്ക് അറിയായിരുന്നു ഞാന്‍ ആ ഉടുപ്പ് ഇടുമെന്ന്. ഇന്‍സ്റ്റയിലെ ആ ഫോട്ടോ കണ്ട് ഞെട്ടിയതൊന്നുമല്ല. കുറേ നാളായി ഞാന്‍ ആ ഡ്രസ് എടുത്ത് എന്റെ കബോര്‍ഡില്‍ സൂക്ഷിച്ച് വെച്ചിരിക്കുകയായിരുന്നു.

എപ്പോഴൊ അത് ഒരിടത്ത് ഇരിക്കുന്നത് കണ്ടു. എനിക്ക് ആ സല്‍വാര്‍ കണ്ടപ്പോള്‍ ഭയങ്കര ഇഷ്ടപ്പെട്ടു. പണ്ടത്തെ സല്‍വാര്‍ ഒന്നും സൈസ് ഫിറ്റിങ് അല്ലല്ലോ. അതുകൊണ്ട് സൈസൊക്കെ എനിക്ക് കറക്ടായിരുന്നു.

ഞാന്‍ അന്നേ അമ്മയോട് പറയുന്നുണ്ട്, അടി ഇറങ്ങുന്ന സമയത്ത് ഏതെങ്കിലും ഇന്‍ര്‍വ്യൂയില്‍ എനിക്ക് ഈ സല്‍വാര്‍ ഇടണമെന്നുണ്ടെന്ന്. ഒന്നര വര്‍ഷമായിട്ട് അടി ഇറങ്ങാന്‍ വേണ്ടി ഞാന്‍ വെയ്റ്റ് ചെയ്തിരിക്കുകയാണ്. കാരണം ഏതെങ്കിലും ഇന്‍ര്‍വ്യൂയില്‍ എനിക്ക് ആ സല്‍വാര്‍ ഇടണമെന്നുണ്ട്.

അമ്മക്ക് അത് ഭയങ്കര ഇഷ്ടമായി. ആകെ അമ്മ എന്നോട് പറഞ്ഞത് ആ ഫോട്ടോ എടുക്കുമ്പോള്‍ ഓസിയെ പ്രഗ്നന്റായിരുന്നു എന്നാണ്. ദിയയെ അഞ്ചാറ് മാസം പ്രഗ്നന്റാണ്. അതാണ് മുഖമൊക്കെ കുറച്ച് ചബ്ബിയായിട്ട് ഇരിക്കുന്നത്. അല്ലെങ്കില്‍ ആ സമയത്ത് അമ്മ കുറച്ച് കൂടെ മെലിഞ്ഞാണ് ഇരുന്നത്.

ഓസിയെ പ്രഗ്നന്റായിരുന്നു അല്ലെങ്കില്‍ ഞാന്‍ കുറച്ചു കൂടെ മെലിഞ്ഞിരിക്കുമായിരുന്നെന്നാണ് അമ്മ പറഞ്ഞത്. അന്ന് ആ സല്‍വാര്‍ ഇട്ടപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷവും ഇഷ്ടവും തോന്നി.

അത്രയും വര്‍ഷത്തെ പഴക്കമുണ്ടെന്ന് കണ്ടാല്‍ പറയില്ല. ആ സമയത്ത് അമ്മ മസികറ്റിലായിരുന്നു താമസിച്ചത്. മസ്‌കറ്റില്‍ നിന്നും വാങ്ങിച്ച സല്‍വാറാണ്. ആ സല്‍വാര്‍ ശരിക്കും 25 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ളതാണ്. ഞാന്‍ ഇട്ട ഫോട്ടോയാണ് ഇരുപത്ത് വര്‍ഷം മുമ്പ് എടുത്തത്,” അഹാന കൃഷ്ണ പറഞ്ഞു.

content highlight: actress ahana krishna about her mother