വംശി പെഡിപ്പള്ളി സംവിധാനം ചെയ്യുന്ന വിജയ് ചിത്രം വാരിസിലെ പുതിയ പോസ്റ്റര്‍ പുറത്ത്. ദീപാവലിയോട് അനുബന്ധിച്ചാണ് ബ്ലാക്ക് ആന്റ് ബ്ലാക്കില്‍ സ്റ്റൈലിഷായി നില്‍ക്കുന്ന വിജയ്‌യുടെ ചിത്രം പുറത്തുവന്നത്.
പൊങ്കല്‍ റിലീസായാണ് ചിത്രമെത്തുക എന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. നേരത്തെ പുറത്തുവന്ന വാരിസിന്റെ പോസ്റ്ററുകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. പുതിയ പോസ്റ്ററും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
സാധാരണ മാസ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഫാമിലി ജോണറിലാണ് വാരിസ് ഒരുങ്ങുന്നത്. ചിത്രത്തില്‍ വിജയ് ആപ്പ് ഡെവലപ്പര്‍ ആയിട്ടാവും എത്തുക എന്ന് നേരത്തെ സണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് വിജയ് രാജേന്ദ്രന്‍ എന്നായിരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദേശീയ അവാര്‍ഡ് ജേതാവായ നിര്‍മാതാവ് ദില്‍ രാജുവും ശിരീഷുമാണ് ചിത്രം നിര്‍മിക്കുന്നത്.
ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ തെലുങ്കിലും തമിഴിലും ഒരേ സമയം ചിത്രീകരിക്കുന്നുണ്ട്. ഏപ്രിലിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയത്.
വാരിസില്‍ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു അഥിതി വേഷത്തില്‍ എത്തുന്നുണ്ടെന്നും മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രകാശ് രാജ്, ശരത് കുമാര്‍ തുടങ്ങി വന്‍ താരനിരയും സിനിമയില്‍ അണിനിരക്കുന്നുണ്ട്. തമനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
Happy Diwali nanba 🧨
Next week la irundhu summa pattasa irukum 🔥#VarisuPongal #Thalapathy @actorvijay sir @directorvamshi @iamRashmika @MusicThaman @KarthikPalanidp @Cinemainmygenes @scolourpencils @vaishnavi141081 #Varisu pic.twitter.com/M9KuWSfhuE
— Sri Venkateswara Creations (@SVC_official) October 24, 2022
ഊപ്പിരി, യെവഡു എന്നിങ്ങനെ തെലുങ്കിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളുടെ സംവിധായകനാണ് വംശി. ചിത്രത്തിനായി റെക്കോര്‍ഡ് പ്രതിഫലമാണ് വിജയ് വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അതേസമയം ഓഗസ്റ്റില്‍ വാരിസിലെ ഗാനരംഗത്തിന്റെ വീഡിയോയും ചിത്രങ്ങളും ലീക്കായത് വലിയ വിവാദമായിരുന്നു. വിജയ്‌യും ചിത്രത്തിലെ നായികയായ രശ്മിക മന്ദാനയും ഉള്‍പ്പെട്ട ഗാന രംഗത്തിന്റെ വീഡിയോയാണ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചത്.
#VarisuSecondLook pic.twitter.com/q1TZeuU9LW
— Vijay (@actorvijay) June 22, 2022
തുടര്‍ച്ചയായി ചിത്രത്തിന്റെ വീഡിയോകളും, ഫോട്ടോകളും ലീക്ക് ആകുന്നതില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ പ്രതിഷേധവും ആരാധകര്‍ അറിയിച്ചിരുന്നു. അണിയറ പ്രവര്‍ത്തകരുടെ അശ്രദ്ധയാണ് ഇത്തരത്തില്‍ തുടര്‍ച്ചയായി ലീക്കുകള്‍ ഉണ്ടാകാന്‍ കാരണമെന്നാണ് ആരാധകര്‍ പറയുന്നത്.
നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ബീസ്റ്റാണ് വിജയ്‌യുടെ അവസാനം പുറത്തുവന്ന ചിത്രം. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
Content Highlight: Actor Vijay’s new movie Varisu new poster with release announcement