Kerala News
രാജന്‍ പി. ദേവിന്റെ മകന്‍ ഉണ്ണി പി. ദേവ് കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 25, 06:38 am
Tuesday, 25th May 2021, 12:08 pm

കോട്ടയം: രാജന്‍ പി. ദേവിന്റെ മകന്‍ ഉണ്ണി പി. ദേവ് കസ്റ്റഡിയില്‍. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യാ കേസിലാണ് കസ്റ്റഡി.

നെടുമങ്ങാട് ഡി.വൈ.എസ്.പി അങ്കമാലിയില്‍ നിന്നാണ് ഉണ്ണിയെ കസ്റ്റഡിയിലെടുത്തത്.

നേരത്തെ പ്രിയങ്കയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഭര്‍തൃപീഡനമാണ് മരണ കാരണമെന്നാണ് പ്രിയങ്കയുടെ കുടുംബം ആരോപിക്കുന്നത്.

2019 നവംബര്‍ 21 നായിരുന്നു പ്രിയങ്കയുടെയും, ഉണ്ണിയുടെയും വിവാഹം. മേയ് 12 നാണ് പ്രിയങ്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഉണ്ണിയുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും പിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഉണ്ണി തന്നെ നിരന്തരം മര്‍ദ്ദിക്കുന്നതായി പ്രിയങ്ക മരിക്കും മുന്‍പേ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിന്‍ തുടങ്ങിയ സിനിമകളിലൂടെയാണ് ഉണ്ണി സിനിമയില്‍ സജീവമായത്. ഉണ്ണിയുടെ സഹോദരന്‍ ജിബില്‍ രാജും സിനിമാരംഗത്തുണ്ട്.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന സിനിമയിലൂടെയാണ് ഉണ്ണി സിനിമയില്‍ ശ്രദ്ധേയനായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Actor Unni P Raj Custody Priyanka Death Rajan P Dev