തൃശ്ശൂര്‍: എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ബി.ജെ.പിയെ തെരഞ്ഞെടുക്കുക എന്നാണെന്ന് താന്‍ പറയില്ലെന്ന് നടനും രാജ്യസഭാംഗവും തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘എനിക്ക് നായനാരുമായും കരുണാകരനുമായും നല്ല ബന്ധമുണ്ടായിരുന്നു. എ.കെ.ജിയെ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ ജീവിതത്തിലെ ഒരുഘട്ടത്തില്‍ എന്റെ ആശയങ്ങള്‍ ശരിയായി വിശദീകരിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും ബി.ജെ.പിയില്‍ ചേരുന്നത് ആവശ്യമാണെന്ന് ഞാന്‍ കരുതി’ സുരേഷ് ഗോപി പറഞ്ഞു.
ബി.ജെ.പിയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമെന്ന് താന്‍ പറയില്ലെന്നും എന്നാല്‍ തങ്ങള്‍ക്കൊരു അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും തന്നിലെ നടനെ കൊന്നുകളയില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷത്തോട് കൂടി രാജ്യസഭാ കാലാവധി കഴിയുമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇനിയും രാജ്യസഭയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടന്‍ എന്ന നിലയില്‍ രാഷ്ട്രീയത്തിലിറങ്ങി ജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടോയെന്ന ചോദ്യത്തിന് എം.ജി.ആറിനേയും ജയലളിതയേയും എന്‍.ടി.ആറിനേയും പോലുള്ള ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക