മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് ഷെയ്ന്‍ നിഗം. തന്റേതായ രീതിയില്‍ അതിഭാവുകത്വമില്ലാത്ത അഭിനയശൈലിയിലൂടെ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടന്മാരിലൊരാളായി താരം ഉയര്‍ന്നു.
ഇപ്പോള്‍ തന്റെ സിനിമക്കുമപ്പുറത്തുള്ള വിശേഷങ്ങള്‍ കൂടെ പങ്കുവെക്കുകയാണ് നടന്‍. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം വ്യക്തിജീവിതത്തിലെ വിശേഷങ്ങളും പങ്കുവെച്ചത്.
സിനിമാഭിനയത്തിനപ്പുറത്തെ തന്റെ ഇഷ്ടങ്ങളെക്കുറിച്ചാണ് ഷെയ്ന്‍ അഭിമുഖത്തില്‍ സംസാരിക്കുന്നത്. ”എനിക്ക് ഭയങ്കര ഇഷ്ടമാണ് എല്ലാം. മ്യൂസിക് ഉണ്ടാക്കുന്നത് ഇഷ്ടമാണ്. ഡാന്‍സ് ചെയ്യുന്നത് ഇഷ്ടമാണ്. കഥകള്‍ ആലോചിക്കുന്നത്, എന്തെങ്കിലും എഴുതുന്നത്, ബൈക്ക് റേസിങ് എല്ലാം ഇഷ്ടമാണ്,” താരം പറയുന്നു. ഓരോ സമയത്തും ഓരോ ഇഷ്ടങ്ങളായിരിക്കുമെന്നും നടന്‍ പറഞ്ഞു.
താന്‍ ടെന്‍ഷന്‍ അടിക്കുന്ന ആളല്ലെന്നും എന്നാല്‍ സന്തോഷം വന്നാല്‍ പ്രകടിപ്പിക്കുമെന്നും പ്രതികരിക്കുന്ന ആളാണെന്നും ഷെയ്ന്‍ പറയുന്നു. തന്റെ ദേഷ്യത്തെക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു. ദേഷ്യം വന്നാല്‍ താന്‍ പ്രതികരിക്കുമെന്നും പിന്നീട് ബൈക്ക് എടുത്ത് എങ്ങോട്ടെങ്കിലും യാത്ര ചെയ്യുമെന്നും ഷെയ്ന്‍ പറഞ്ഞു.
”പ്രതികരിച്ച് കഴിഞ്ഞ് അടുത്ത ഒരു കോള്‍ വരുമ്പൊഴേക്ക് ഞാന്‍ ബോര്‍ഡര്‍ കടന്നിട്ടുണ്ടാകും. കാരണം എനിക്കറിയാം ഇവിടെ നിന്ന് കഴിഞ്ഞാല്‍ മീഡിയക്കാരോ ആരെങ്കിലും എനിക്ക് ലോക്ക് തരുമെന്ന്. അതിനു മുന്നേ ഞാന്‍ കടന്നുകളയും,” താരം തമാശരൂപേണ പറഞ്ഞു.
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ അഭിയുടെ മകനാണ് ഷെയ്ന്‍ നിഗം. നല്ലൊരു ഡാന്‍സര്‍ കൂടിയായ താരം 2013ല്‍ പുറത്തിറങ്ങിയ അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.
പിന്നീട് 2016ല്‍ പുറത്തിറങ്ങിയ കിസ്മത്ത് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ താരം കുമ്പളങ്ങി നൈറ്റ്സ്, പറവ, ഇഷ്‌ക് എന്നീ സിനിമകളിലെ അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചു.
വലിയ പെരുന്നാള്‍ ആണ് ഷെയ്നിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. വെയില്‍, ഉല്ലാസം, ഖല്‍ബ്, കുര്‍ബാനി, ബര്‍മുഡ, പൈങ്കിളി എന്നിവയാണ് ഇനി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.