ഈ സ്ത്രീയുടെ അപകടകരമായ തീരുമാനത്തിന് ഇന്ന് 24 വയസ്സ്; വിവാഹ വാര്‍ഷിക ദിനത്തില്‍ സലിം കുമാര്‍
Kerala News
ഈ സ്ത്രീയുടെ അപകടകരമായ തീരുമാനത്തിന് ഇന്ന് 24 വയസ്സ്; വിവാഹ വാര്‍ഷിക ദിനത്തില്‍ സലിം കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th September 2020, 9:47 am

തിരുവനന്തപുരം: തന്റെ 24ാം വിവാഹ വാര്‍ഷികത്തില്‍ ഭാര്യയോടുള്ള നന്ദിയും സന്തോഷവും പങ്കുവെച്ച് സിനിമാതാരം സലിം കുമാര്‍.
ഭാര്യയുടെ ദൃഢനിശ്ചയമാണ് തന്നെ വിവാഹം കഴിച്ചതെന്നും സലിം കുമാര്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ ഇട്ട ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

തന്റെ വിവാഹ ഫോട്ടോയും സലിംകുമാര്‍ പങ്കുവെച്ചിട്ടുണ്ട്.

കല്യാണം കഴിക്കുന്നെങ്കില്‍ അത് യാതൊരു വേലയും കൂലിയുമില്ലാത്ത ഈ മിമിക്രിക്കാരനെ മാത്രമായിരിക്കും എന്ന ഈ സ്ത്രീയുടെ അപകടകരമായ തീരുമാനത്തിന് 24 വയസ്സ് എന്നാണ് സലിം കുമാര്‍ കുറിച്ചത്. പല തവണ മരിക്കാന്‍ പോയപ്പോഴും പിടിച്ച് നിര്‍ത്തിയതും ഇതേ സ്ത്രീയുടെ ദൃഢനിശ്ചയമായിരുന്നെന്നും താരം കുറിച്ചു.

ആഘോഷങ്ങളൊന്നുമില്ലെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ഒപ്പമുണ്ടാകുമെന്നാണ് കരുതുന്നതെന്നും സലിം കുമാര്‍ പറഞ്ഞു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

‘ കല്യാണം കഴിക്കുന്നുണ്ടെങ്കില്‍, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും ‘
എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂര്‍ത്തീകരിക്കുകയാണ്.
ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാന്‍ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിര്‍ത്തിയതും
ഇവരുടെമറ്റൊരു ദൃഢനിശ്ചയം തന്നെ
എങ്ങനെ നന്ദി പറയണം എന്നറിയില്ല..
ആഘോഷങ്ങള്‍ ഒന്നുമില്ല..എല്ലാവരുടെയും പ്രാത്ഥനകള്‍ ഉണ്ടാകും എന്ന വിശ്വാസത്തോടെ

നിങ്ങളുടെ സ്വന്തം
സലിംകുമാര്‍

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Content Highlight: Actor Salim Kumar Shares the memories of 24th anniversary of marriage