Advertisement
Entertainment news
മൊബൈല്‍ ഫോണും മൈക്കുമുണ്ടെങ്കില്‍ എന്തും വിളിച്ച് പറയാവുന്ന അവസ്ഥ, വെറുപ്പും വിദ്വേഷവും കാണാനാണ് ആളുകള്‍ക്ക് താല്പര്യം: സാബു മോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 11, 05:09 pm
Saturday, 11th February 2023, 10:39 pm

സോഷ്യല്‍ മീഡിയ റിവ്യുകളില്‍ പ്രതികരിച്ച് നടന്‍ സാബു മോന്‍. കയ്യില്‍ മൊബൈല്‍ ഫോണും മൈക്കുമുണ്ടെങ്കില്‍ എന്തും വിളിച്ച് പറയാവുന്ന അവസ്ഥയാണ് ഇന്നുള്ളതെന്നും സോഷ്യല്‍ മീഡിയകളിലെ വെറുപ്പും വിദ്വേഷവും കാണാനാണ് ആളുകള്‍ക്ക് താല്പര്യമെന്നും അദ്ദേഹം പറഞ്ഞു.

വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഉണ്ടെന്നും അവര്‍ ഒരു ലോബിയായി പ്രവര്‍ത്തിക്കുകയാണെന്നും നടന്‍ പറഞ്ഞു. ഇരട്ട സിനിമയുടെ പ്രസ് മീറ്റില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”കയ്യില്‍ മൊബൈല്‍ ഫോണും മൈക്കുമുണ്ടെങ്കില്‍ എന്തും വിളിച്ച് പറയാവുന്ന അവസ്ഥയാണ് ഇന്ന്. വായില്‍ തോന്നിയത് എന്ത് വേണമെങ്കിലും പറയും. പോസിറ്റീവ് ആയ കാര്യങ്ങള്‍ കാണുന്നതിന് പകരം, സോഷ്യല്‍ മീഡിയകളിലെ വെറുപ്പും വിദ്വേഷവും കാണാനാണ് ആളുകള്‍ക്ക് താല്പര്യം.

അത് പ്രചരിപ്പിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഉണ്ട്. ഒരു ലോബിയായി പ്രവര്‍ത്തിക്കുകയാണ്. നല്ല റിവ്യുകള്‍ ചെയ്യുന്ന ആളുകള്‍ ഇല്ല എന്നല്ല. ഒരു സിനിമയെ വസ്തുനിഷ്ഠമായി നമുക്ക് വിലയിരുത്താം,” സാബു മോന്‍ പറഞ്ഞു.

ഇത്തരത്തില്‍ നിരവധി താരങ്ങളും സംവിധായകരുമാണ് സോഷ്യല്‍ മീഡിയ റിവ്യൂകള്‍ക്കെതിരെ രംഗത്ത് വന്നത്. ഇതിന് പിന്നാലെയാണ് തിയേറ്റര്‍ കോമ്പോണ്ടില്‍ നിന്നുള്ള ഫിലിം റിവ്യൂകള്‍ക്ക് ഫിലിം ചേംബര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

അതേസമയം, ജോജു ജോര്‍ജ് നായകനായി എത്തിയ ചിത്രമാണ് ഇരട്ട. നവാഗതനായ രോഹിത്താണ് ചിത്രം സംവിധാനം ചെയ്തത്. ജോജുവിന് പുറമെ അഞ്ജലി, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

CONTENT HIGHLIGHT: ACTOR SABUMON ABOUT SOCIAL MEDIA REVIEWS