1983ല്‍ പുറത്തിറങ്ങിയ പദ്മരാജന്‍ സിനിമയായ ‘കൂടെവിടെ’ ആണ് റഹ്‌മാന്റെ ആദ്യ സിനിമ. തന്റെ ആദ്യ ചിത്രത്തില്‍ തന്നെ സംസ്ഥാന പുരസ്‌കാരം കിട്ടിയതിനെ കുറിച്ച് പറയുകയാണ് താരം. അന്ന് അവാര്‍ഡ് കിട്ടിയപ്പോള്‍ അതിന്റെ വില അറിയില്ലായിരുന്നു എന്നും, താന്‍ പണം കൊടുത്താണ് അവാര്‍ഡ് വാങ്ങിയതെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും റഹ്‌മാന്‍ പറഞ്ഞു. കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എനിക്ക് അവാര്‍ഡ് കിട്ടുമ്പോള്‍ ഞാന്‍ അബുദാബിയില്‍ ഒരു ഫ്രണ്ടിന്റെ വീട്ടിലായിരുന്നു. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, ഞങ്ങള്‍ ഒരു റിമോട്ട് എയറോ പ്ലെയിന്‍ പറപ്പിക്കുകയായിരുന്നു അപ്പോള്‍. ആ സമയം അവന്റെ അച്ഛന്‍ വന്ന് പറഞ്ഞു അവിടുത്തെ പത്രത്തില്‍ എന്റെ ഫോട്ടോ വന്നു എന്ന്. സ്‌റ്റേറ്റ് അവാര്‍ഡ് ഉണ്ടെന്നും പറഞ്ഞു. അവര്‍ തമിഴന്മാരാണ്. ശരി ഓകെ എന്ന് ഞാനും പറഞ്ഞു.
അന്ന് ഞാന്‍ അത് വലിയ കാര്യമാക്കി എടുത്തില്ല. കാരണം എനിക്ക് അതിന്റെ വാല്യൂ എന്താണെന്ന് അറിയില്ലായിരുന്നു. പിന്നെ ജോലി കഴിഞ്ഞ് പേരന്റ്‌സ് വീട്ടില്‍ വന്നപ്പോഴാണ് അതിന്റെ വില ഞാന്‍ മനസിലാക്കുന്നത്. അവരുടെ കയ്യില്‍ അന്ന് ടെലിഗ്രാം ഉണ്ടായിരുന്നു. അതിലൂടെ അവര്‍ വിവരങ്ങളൊക്കെ അറിഞ്ഞു. വീട്ടില്‍ വന്നപ്പോള്‍ തന്നെ അവര്‍ എന്നെ സന്തോഷത്തോടെ കെട്ടിപിടിച്ചു.
ഞാന്‍ ചോദിച്ചു എന്താ ഇത്ര സന്തോഷമെന്ന്. എന്നിട്ട് എന്നോട് അവാര്‍ഡിനെകുറിച്ച് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇത് ഞാന്‍ കാലത്തെ തന്നെ അറിഞ്ഞല്ലോ എന്ന്. അന്നിട്ട് എന്താ പറയാഞ്ഞത് എന്ന് അവര്‍ ചോദിച്ചു. ഇതിന്റെ സീരിയസ്‌നെസ് എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു എന്ന് ഞാന്‍ പറഞ്ഞു.
ഞാനും എന്റെ ഫാദറും കൂടിയാണ് മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങാനായി വരുന്നത്. അന്ന് ആ സ്റ്റേജില്‍ കയറിയപ്പഴാണ് അറിഞ്ഞത് ആ അവാര്‍ഡിന്റെ വില എന്തായിരുന്നു എന്ന്. വലിയൊരു ജനക്കുട്ടം തന്നെ അന്ന് മുന്നില്‍ ഉണ്ടായിരുന്നു.
പലരും അന്ന് വിചാരിച്ചു ഞാന്‍ ദുബായില്‍ പൈസ ഇറക്കിയിട്ടാണ് അവാര്‍ഡ് വാങ്ങിയത് എന്ന്. അന്നത്തെ പത്രത്തില്‍ അങ്ങനെയൊക്കെ വന്നിരുന്നു. എന്നാല്‍ ആ അവാര്‍ഡിന്റെ വില എന്താണെന്ന് പോലും എനിക്ക് അറിയില്ലായിരിന്നു,’ റഹ്‌മാന്‍ പറഞ്ഞു.
മലയാളത്തില്‍ നിരവധി വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള താരമാണ് റഹ്‌മാന്‍ പിന്‍ക്കാലത്ത്, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചു. എല്ലാ ഭാഷകളിലും തന്റേതായ സ്ഥാനം ഉറപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
content highlight: actor rahman says about his first movie and first award