കൊച്ചി: അഭിനയത്തിന് പുറമെ സിനിമയിലെ മറ്റു മേഖലകളിലും കഴിവു തെളിയിച്ച വ്യക്തിയാണ് പൃഥ്വിരാജ്. സംവിധായകനായും ഗായകനായും നിര്‍മ്മാതാവായുമെല്ലാം പൃഥ്വിരാജിനെ കണ്ടിട്ടുണ്ട്.
ഇപ്പോഴിതാ നല്ലൊരു കഹോണ്‍ ആര്‍ട്ടിസ്റ്റ് കൂടിയാണെന്ന് താനെന്ന് തെളിയിക്കുകയാണ് പൃഥ്വിരാജ്. ആഗോള തലത്തില്‍ ശ്രദ്ധേയമായ ശ്രീലങ്കന്‍ ഗായിക യൊഹാനിയുടെ ‘മനികെ മാഗേ ഹിതെ’ എന്ന ഗാനത്തിനാണ് പൃഥ്വിരാജ് കഹോണില്‍ താളം പിടിച്ചത്.
പൃഥ്വി ഗാനത്തിന് കഹോണില്‍ താളം പിടിക്കുന്നതിന്റെ വീഡിയോ സുപ്രിയ മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ജെ.ടിക്കൊപ്പമുള്ള സംഗീത രാത്രി കൂടെ നല്ല ഭക്ഷണവും എന്നാണ് വീഡിയോയ്ക്ക് സുപ്രിയ നല്‍കിയിരിക്കുന്ന അടികുറിപ്പ്.
നിരവധി പേരാണ് വീഡിയോയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. പൃഥ്വിരാജിന് ഇതും വശമുണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. സകലകലാ വല്ലഭന്‍ ആണെന്നും ചിലര്‍ കമന്റ് ചെയ്തു.
View this post on Instagram
നിലവില്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് പൃഥ്വിരാജ്. ഡിസംബറില്‍ തന്റെ പുതിയ ചിത്രമായ ആടുജീവിതത്തിനായി മൂന്ന് മാസം ബ്രേക്ക് എടുക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.
ഭ്രമമാണ് പൃഥ്വിരാജിന്റെതായി റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. ഇന്ത്യയില്‍ ആമസോണ്‍ പ്രൈമിലും മറ്റിടങ്ങളില്‍ തിയേറ്ററുകളിലുമായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Actor Prithviraj sings Yohani’s Manike Mage Hithe song in Kajon drum and Supriya shares the video