'നമ്മുടെ മഹാത്മാവിന്റെ കൊലപാതകത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ജയ് ഭീം അഘോഷിക്കാനാകുമോ?'
Movie Day
'നമ്മുടെ മഹാത്മാവിന്റെ കൊലപാതകത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ജയ് ഭീം അഘോഷിക്കാനാകുമോ?'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th August 2023, 7:09 pm

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീമിന് പരിഗണന ലഭിക്കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നടന്‍ പ്രകാശ് രാജും. നമ്മുടെ മഹാത്മാവിന്റെ കൊലപാതകത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ജയ് ഭീം ആഘോഷിക്കാനാകുമോയെന്ന് പ്രകാശ് രാജ് എക്‌സിലൂടെ ചോദിച്ചു.

‘നമ്മുടെ മഹാത്മാവിന്റെ കൊലപാതകത്തെ പിന്തുണയ്ക്കുന്നവര്‍.. ബാബാസാഹിബ് നിര്‍മിച്ച ഭരണഘടന മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍.. അവര്‍ ജയ് ഭീം ആഘോഷിക്കുമോ?,’ പ്രകാശ് രാജ് പറഞ്ഞു.

 

the ones who support murder of our Mahathma.. the ones who want to change Babasahebs Constitution..
will they CELEBRATE #JaiBhim ??? #justaskingpic.twitter.com/QmTdI7EGPY

— Prakash Raj (@prakashraaj) August 26, 2023

ജസ്റ്റ് ആസ്‌ക്കിങ് എന്ന ഹാഷ് ടാഗോടെ ജയ്ഭീം സിനിമയുടെ പോസ്റ്ററും ജയ്ഭീം എന്ന വാക്കിന്റെ അര്‍ത്ഥങ്ങളെ സൂചിപ്പിക്കുന്ന മറാഠി കവിതയും താരം ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ജയ്ഭീം സിനിമയെ പരിഗണിക്കാത്തതില്‍ വലിയ വിമര്‍ശനം എക്‌സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. തെലുങ്ക് നടന്‍ നാനി വിഷയത്തില്‍ നിരാശ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ജയ്ഭീം എന്നെഴുതി ഹാര്‍ട്ട് ബ്രോക്കണ്‍ ഇമോജിയാണ് താരം പങ്കുവെച്ചത്.

പുഷ്പക്കും ആര്‍.ആര്‍.ആറിനും ഒന്നില്‍ക്കൂടുതല്‍ അവാര്‍ഡ് കൊടുത്ത ജൂറി ജയ് ഭീം, സാര്‍പാട്ടൈ പരമ്പരൈ, കര്‍ണന്‍ എന്നിങ്ങനെയുള്ള സിനിമകള്‍ കാണാന്‍ മറന്നു പോയോ എന്ന വിമര്‍ശനവും ശക്തമാണ്. തമിഴ് ഇന്‍ഡസ്ട്രിയെ തഴഞ്ഞതിന് പിന്നിലെ രാഷ്ട്രീയ കാരണങ്ങളും പലരും ഉയര്‍ത്തി കാണിക്കുന്നുണ്ട്.

പുഷ്പക്ക് അവാര്‍ഡ് നല്‍കിയതിന്റെ മാനദണ്ഡം ചിത്രത്തിന്റെ പോപ്പുലാരിറ്റി മാത്രമാണോയെന്നും കലാമൂല്യവും കണ്ടന്റും ജൂറി ഒരു ഘടകമായി പരിഗണിച്ചില്ലേയെന്നും ചോദിക്കുന്നുവരുണ്ട്. ഷേര്‍ഷ, തിരുച്ചിത്രമ്പലം എന്നീ സിനിമയിലെ ആല്‍ബങ്ങളും പുഷ്പയിലെ സംഗീത സംവിധായകന് അവാര്‍ഡ് സമ്മാനിച്ച ജൂറിക്ക് മുമ്പില്‍ വിമര്‍ശകര്‍ വെക്കുന്നുണ്ട്.