Advertisement
Kerala News
കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് മോഹന്‍ലാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 09, 06:02 pm
Tuesday, 9th March 2021, 11:32 pm

കൊച്ചി: ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടന്‍ മോഹന്‍ലാല്‍. കൊച്ചി അമൃതാ ഹോസ്പിറ്റലില്‍ വെച്ചാണ് മോഹന്‍ലാല്‍ വാക്‌സിന്‍ സ്വീകരിച്ചത്.

കൊവിഡ് വാക്‌സിന്‍ എടുക്കേണ്ടത് നമുക്ക് വേണ്ടിയും സമൂഹത്തിന് വേണ്ടിയുമാണെന്നും എല്ലാവരും സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പല ഘട്ടങ്ങളായുള്ള വാക്‌സിനേഷനില്‍ പങ്കാളികളാകണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അറുപത് വയസിന് മുകളിലുള്ളവര്‍ക്കാണ് രാജ്യത്ത് ഇപ്പോള്‍ വാക്‌സിന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കുമായിരുന്നു വാക്‌സിന്‍ നല്‍കിയത്.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്ച്യാതാനന്ദന്‍ നേരത്തെ കൊവിഡ് വാക്‌സിന്‍ എടുത്തിരുന്നു.
അതിജീവിക്കാനാവും എന്ന ആത്മവിശ്വാസം കൈവിടാതെ, കരുതലോടെ നമുക്ക് മുന്നേറാമെന്നായിരുന്നു വി.എസ് വാക്‌സിന്‍ സ്വീകരിച്ചുകൊണ്ട് പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ.കെ ശൈലജ, മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവരും ആശുപത്രികളിലെത്തി കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Mohanlal receives covid vaccine