വിഷു റിലീസായി ഇന്ന് തിയേറ്ററുകളിലെത്തുന്നത് മൂന്ന് ചിത്രങ്ങളാണ്.
മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്ക, ബേസിലിനെ നായകനാക്കി ശിവപ്രസാദ് സംവിധാനം ചെയ്യുന്ന മരണമാസ്, നെസ്‌ലെന്‍, ഗണപതി, ലുക്മാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാന എന്നിവയാണ് അവ.
വലിയ പ്രതീക്ഷയോടെയാണ് ഓരോ ചിത്രത്തേയും പ്രേക്ഷകര്‍ നോക്കി കാണുന്നത്. ഇത്തവണ വിഷു തൂക്കുക ഏത് ചിത്രമാണന്നാണ് പ്രേക്ഷകരും ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്.
മൂന്ന് ചിത്രങ്ങളും തിയേറ്ററുകളില്‍ എത്തുമ്പോള്‍ എന്താണ് പ്രതീക്ഷയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ ലുക്മാന്‍ അവറാന്‍.
ബസൂക്കയിലേയും മരണമാസിലേയും എല്ലാവരും തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരാണെന്നും ആര്, എന്ത് എന്നൊക്കെ പ്രേക്ഷകര്‍ തീരുമാനിക്കട്ടെ എന്നുമായിരുന്നു ലുക്മാന്‍ പറഞ്ഞത്.
‘ നമ്മള്‍ ഈ കോളേജിലൊക്കെ പഠിക്കുമ്പോള്‍ ഈ ഒരു സീസണ്‍ എന്ന് പറയുന്നത് ഭയങ്കര ഇഷ്ടമാണ്. ഒരുപാട് പടങ്ങളൊക്കെ വരുമല്ലോ. ഏറ്റവും വലിയ സന്തോഷം അത്തരമൊരു സീസണില്‍ നമ്മള്‍ ഭാഗമായ സിനിമ വരുന്നു എന്നതാണ്.
ആലപ്പുഴ ജിംഖാനയ്ക്ക് ഒപ്പം തന്നെ ബസൂക്കയും മരണമാസുമൊക്കെയുണ്ട്. ഞങ്ങളെല്ലാവരും പരസ്പരം അറിയുന്നവരാണ്. അതുപോലെ തമിഴില്‍ നിന്ന് ഗുഡ് ബാഡ് അഗ്ലി അജിത്തേട്ടന്റെ പടവുമുണ്ട്.
പ്രേക്ഷകരോട് പറയാനുള്ളത് എല്ലാ സിനിമയും കാണുക എന്നുള്ളതാണ്. പിന്നെ ആര് എന്താവുമെന്നും എങ്ങനെയാകുമെന്നുമൊക്കെ പ്രേക്ഷകര്‍ തീരുമാനിക്കേണ്ടതാണ്. ഞങ്ങളും അതിന് കാത്തിരിക്കുകയാണ്,’ ലുക്മാന് പറഞ്ഞു.
ഖാലിദ് റഹ്‌മാനൊപ്പം വര്‍ക്ക് ചെയ്യുക എന്നത് തന്നെ വലിയ സന്തോഷമാണെന്നും അദ്ദേഹത്തിന്റെ സംവിധാന രീതി തന്നെ വ്യത്യസ്തമാണെന്നും അഭിമുഖത്തില്‍ ലുക്മാന്‍ പറയുന്നുണ്ട്.
നമ്മുടെ ലൊക്കേഷന്‍ തന്നെ ഭയങ്കര ഫീലാണ്. ഖാലിദ് റഹ്‌മാന്‍ ഭയങ്കര പെര്‍ഫെക്ഷന്റെ ആളാണെന്നൊക്കെ പറയുമ്പോള്‍ എന്താണ് സെറ്റില്‍ നടക്കുന്നതെന്ന് ചിലര്‍ വിചാരിക്കും.
ഇവിടെ ഭയങ്കര ചില്ലാണ്. നമ്മള്‍ അറിയാതെയാണ് പുള്ളി നമ്മളില്‍ നിന്ന് കാര്യങ്ങള്‍ എടുക്കുക. അത് ഭയങ്കര ബ്രില്യന്‍സാണ്. നമ്മുടെ പരിപാടി എങ്ങനെയാണെന്ന് നോക്കും.
എന്തിലാണ് നമ്മള്‍ സ്‌ട്രോങ് എന്ന് മനസിലാക്കി പുള്ളി അത് ക്യാരക്ടറില്‍ എത്തിക്കും. ഒരു നടനെന്ന നിലയില്‍ അത് നമുക്കും ഭയങ്കര ഗുണമാണ്. പുള്ളിയുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു പ്രത്യേക സന്തോഷമാണ്,’ ലുക്മാന്‍ പറഞ്ഞു.
Content Highlight: Actor Lukman Avaran about Vishu Released Movies