കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം; വ്യജ പ്രചരണത്തിനെതിരെ ഇന്നസെന്റ്
Kerala Election 2021
കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം; വ്യജ പ്രചരണത്തിനെതിരെ ഇന്നസെന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th March 2021, 11:27 am

തൃശ്ശൂര്‍: തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയ്ക്ക് എതിരെ നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തന്റെ ചില പരസ്യങ്ങള്‍ തെറ്റിപ്പോയി എന്ന് തോന്നുന്നെന്നും ഇന്നസെന്റ് പറഞ്ഞതായിട്ടായിരുന്നു പ്രചരണം.

എന്നാല്‍ ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പ് കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് താന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണമെന്ന് ഇന്നസെന്റ് പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം. പിതാവിലൂടെ തന്നിലേക്ക് പകര്‍ന്നതാണ് തന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടര്‍ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് തനിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു.

അതില്ലാതാക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ലെന്നും അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെ പറഞ്ഞു.

ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം.

എന്റെ പിതാവിലൂടെ എന്നിലേക്ക് പകര്‍ന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടര്‍ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Innocent against fake post, If I had said that Congress should come back, there must have been something wrong with my common sense