എന്നിട്ടും, ഒറ്റ നാണയം, പ്രണയമണിത്തൂവൽ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച നടനാണ് ഡിനു ഡെന്നിസ്. തിരക്കഥാകൃത്തും നോവലിസ്റ്റുമായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനു ഡെന്നിസ്. മമ്മൂട്ടി നായകനായ ബസൂക്കയുടെ ഡയറക്ടർ ഡീനോ ഡെന്നിസിൻ്റ സഹോദരനും കൂടിയാണ് ഡിനു ഡെന്നിസ്. ഇന്നലെ (വ്യാഴം) പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ബസൂക്കയിലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം.
ഇപ്പോൾ മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനെ വീട്ടിൽ കാണാൻ പോയെന്നും എന്നാൽ അദ്ദേഹം അകത്തുണ്ടായിട്ടും തന്നെ അവോയ്ഡ് ചെയ്തുവെന്നും ഡിനു ഡെന്നിസ് പറയുന്നു. തൻ്റെ മുഖത്ത് നോക്കി എന്ത് പറഞ്ഞാലും തനിക്ക് കുഴപ്പമില്ലെന്നും വിഷമം ആകില്ലെന്നും ഡിനു പറഞ്ഞു.
മാനുഷിക പരിഗണന എന്നൊന്ന് ഉണ്ടെന്നും മാർക്കറ്റ് വാല്യു ഇല്ലാത്തിടത്തോളം കാലം ഇൻസൾട്ട് നേരിടേണ്ടി വരുമെന്നും ഡിനു അഭിപ്രായപ്പെട്ടു. താൻ സിനിമയിൽ വന്ന കാലഘട്ടം മോശമായിരുന്നെന്നും ആ സമയത്ത് മലയാളികൾക്കും സിനിമാക്കാർക്കും കുറേ എണ്ണം വന്നിട്ടുണ്ടല്ലോ എന്നുപോലുള്ള തോന്നൽ വന്നിട്ടുണ്ടെന്നും ഡിനു പറയുന്നു.
മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ഡിനു.
‘മലയാളത്തിലെ ഇപ്പോഴത്തെ ഫേമസ് ഡയറക്ടറാണ്. പുള്ളിയുടെ പേരൊന്നും പറയുന്നില്ല. പുള്ളീനെ ഞാൻ പലവട്ടം കാണാൻ പോയിട്ട് പുള്ളി വീടിൻ്റെ അകത്തുണ്ടായിട്ട് എന്നെ അവോയ്ഡ് ചെയ്തിട്ടുണ്ട്. പക്ഷെ ഒരു മാനുഷിക പരിഗണന ഉണ്ടല്ലോ? എൻ്റെ മുഖത്ത് നോക്കി എന്ത് പറഞ്ഞാലും എനിക്ക് വിഷമം ആകില്ല.
നമുക്ക് മാർക്കറ്റ് വാല്യു ഇല്ലാത്തിടത്തോളം കാലം ഇൻസൾട്ടും നേരിടേണ്ടി വരും. ഞാൻ സിനിമയിൽ വന്ന കാലഘട്ടം ഭയങ്കര മോശം സമയം ആയിരുന്നു. അപ്പോൾ മലയാളികൾക്കും സിനിമാക്കാർക്കും തോന്നാൻ തുടങ്ങി, കുറേ എണ്ണം വന്നിട്ടുണ്ടല്ലോ എന്നൊക്കെ,’ ഡിനു ഡെന്നിസ് പറയുന്നു.
Content Highlight: Actor Dinu Dennis saying one Director insulted me