കൊച്ചി: താരസംഘടനയായ അമ്മയുടെ കെട്ടിട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിലും നടി പാര്‍വതിയുടെ പ്രസ്താവനയ്ക്കും എതിരെ നടനും സംവിധായകനുമായ ബാബുരാജ്.
കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് നല്ലതാണെന്നും എന്നാല്‍ എല്ലാത്തിലും കുറ്റങ്ങള്‍ മാത്രം കണ്ടെത്തരുതെന്നും ബാബുരാജ് പറഞ്ഞു. കൗമുദി ചാനലില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു ബാബുരാജിന്റെ പ്രതികരണം.
‘കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടണം. ഞാന്‍ പാര്‍വതിയെ പിന്തുണച്ച് സംസാരിച്ചിട്ടുള്ളയാളാണ്. നല്ല അറിവും വിവരവുമുള്ള കുട്ടിയാണ്. രാജിവച്ച് പോയപ്പോള്‍ ആ രാജി സ്വീകരിക്കരുതെന്ന് പറഞ്ഞയാളാണ് ഞാന്‍.പക്ഷെ ഇതെന്താണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. സ്ത്രീകള്‍ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെടുത്ത തീരുമാനമാണ് എക്സിക്യൂട്ടീവ് കമ്മിറ്റി മാത്രം സ്റ്റേജില്‍ കയറി ഇരുന്നാല്‍ മതിയെന്ന്’ എന്നും ബാബുരാജ് പറഞ്ഞു.
രചനയേയും ഹണിയേയും ശ്വേതയേയും ഞാനാണ് സ്റ്റേജിലേക്ക് വിട്ടത്. പുതിയ പോസ്റ്റര്‍ പിടിച്ചു നില്‍ക്കുന്നതിനായി. അതാണ് അവര്‍ സ്റ്റേജിന്റെ സൈഡില്‍ നില്‍ക്കുന്ന ചിത്രം വരാന്‍ കാരണം. പിന്നെ നമ്മുടെ വീട്ടില്‍ ഒരു പരിപാടി നടക്കുമ്പോള്‍ നമുക്ക് സ്റ്റേജില്‍ കയറി ഇരിക്കാന്‍ പറ്റില്ലല്ലോ. ഞാനൊന്നും വേദിയില്‍ എന്നല്ല ആ മുറിയില്‍ തന്നെയില്ലായിരുന്നു. നമുക്ക് നമ്മുടേതായ പല കാര്യങ്ങളുമുണ്ടാകുമെന്നും ബാബുരാജ് പറഞ്ഞു.
‘കുറ്റം കാണണമെന്ന് കരുതിയാല്‍ നമുക്ക് ഏത് കാര്യത്തിലും കുറ്റം കണ്ടുപിടിക്കാം. ഞാന്‍ പറഞ്ഞില്ലേ, കുറ്റമുണ്ടെങ്കില്‍ പറയണം. പക്ഷെ കുറ്റം മാത്രം പറയരുത്. നല്ലത് കൂടി പറയണം. ആ കുട്ടി ചെയ്യുന്നതിലെ നല്ലത് ഞാന്‍ പറയാറുണ്ട്. രാജിവച്ചപ്പോള്‍ അത് ശരിയല്ലെന്നും എന്തുകൊണ്ടാണ് അങ്ങനൊരു സാഹചര്യമുണ്ടായതെന്ന് അന്വേഷിക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു’.
കോടതിയില്‍ ഒരു ജഡ്ജി ഇരിക്കുന്നത് സ്റ്റേജിലാണ്. അതിന്റെ താഴെയാണ് ടൈപ്പിസ്റ്റ് ഇരിക്കുന്നത്. എന്നുകരുതി അവരെ ഒരേപോലെ കണ്ടില്ലെന്ന് പറയുമോ. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നു പറയുന്നത് പോലെയാണത്. തെറ്റുകള്‍ ഉണ്ടാകുമ്പോള്‍ അത് ചൂണ്ടിക്കാണിക്കണമെന്ന് തന്നെയാണ് പറയുന്നു. എന്നാല്‍ അത് ഒരു പ്രസ്ഥാനത്തിന്റെ അടിത്തറ തോണ്ടിക്കൊണ്ടാകരുത്. പ്രത്യേകിച്ച് അമ്മ പോലെ ഒരുപാട് പേര്‍ക്ക് ഗുണമുള്ളൊരു സംഘടനയാകുമ്പോഴെന്നും ബാബുരാജ് പറഞ്ഞു.
അമ്മ വേദിയിലെ സ്ത്രീകളുടെ അസാന്നിധ്യത്തെ നടി പാര്‍വതി വിമര്‍ശിച്ചിരുന്നു. ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കാണുന്നത്. ഇതിന് സമീപം സ്ത്രീകള്‍ നില്‍ക്കുകയാണ്. വേദിയില്‍ ആണുങ്ങള്‍ ഇരിക്കുന്നു. അതില്‍ ഒരു നാണവുമില്ലാത്ത ഒരു കൂട്ടം സംഘടനകള്‍ ഇന്നുമുണ്ട്. ഇക്കഴിഞ്ഞ ദിവസവും കൂടി ഇത് നമ്മള്‍ കണ്ടിട്ടുള്ളതാണെന്നാണ് പാര്‍വതി പറഞ്ഞത്.
വിവാദങ്ങളില്‍ പ്രതികരണവുമായി നടന്‍ അജു വര്‍ഗ്ഗീസും രംഗത്തെത്തിയിരുന്നു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയില്‍ നിന്ന് സ്ത്രീ അംഗങ്ങളെ ഒഴിവാക്കിയതല്ലെന്നും എക്‌സിക്യൂട്ടീവ് അംഗങ്ങളാരും വേദിയിലിരുന്നിട്ടില്ലെന്നും അജു പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക