Entertainment
ഇത് ഞാന്‍ തീരേ പ്രതീക്ഷിച്ചില്ല; അല്ലു അര്‍ജുന്റെ സര്‍പ്രൈസ് ഗിഫ്റ്റില്‍ ഞെട്ടി ദേവി ശ്രീ പ്രസാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 08, 08:40 am
Thursday, 8th July 2021, 2:10 pm

നടന്‍ അല്ലു അര്‍ജുന്‍ നല്‍കിയ സര്‍പ്രൈസ് സമ്മാനത്തിന്റെ സന്തോഷത്തിലാണ് സംഗീതസംവിധായകന്‍ ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി.).  സമ്മാനത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള വീഡിയോ ദേവി ശ്രീ പ്രസാദ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

എ സര്‍പ്രൈസ് റോക്ക് സ്റ്റാര്‍ ഗിഫ്റ്റ് ഫ്രം ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ എന്നു പറഞ്ഞുകൊണ്ടാണ് ദേവി ശ്രീ പ്രസാദ് വീഡിയോ പങ്കുവെച്ചത്. റോക്ക്‌സ്റ്റാര്‍ ഡി.എസ്.പി. ദേവി ശ്രീ പ്രസാദ് എന്നെഴുതിയ ഒരു ബോര്‍ഡാണ് അല്ലു അര്‍ജുന്‍ അദ്ദേഹത്തിന് നല്‍കിയത്.

‘ പ്രിയപ്പെട്ട ബണ്ണി ബോയ്, ഇത്രയും മനോഹരമായ ഈ സമ്മാനത്തിന് ഒരുപാട് നന്ദി. എന്തൊരു നല്ല സര്‍പ്രൈസാണിത്. ഞാനിത് എല്ലാവരെയും കാണിക്കാന്‍ ആഗ്രഹിക്കുകയാണ്.

‘ഫീല്‍ മൈ ലൗ’ (അല്ലു അര്‍ജുന്‍ നായകനായ ബണ്ണി എന്ന ചിത്രത്തില്‍ ദേവീശ്രീ പ്രസാദ് സംഗീതം ചെയ്ത ഗാനം). ഇത് ഞാന്‍ തീരേ പ്രതീക്ഷിച്ചിരുന്നില്ല. ഒരുപാട് നന്ദിയുണ്ട് ബണ്ണി ബോയ്. ഇനി നമുക്ക് പുഷ്പയില്‍ തകര്‍ക്കാം,’ ദേവി ശ്രീ പ്രസാദ് പറഞ്ഞു.

അല്ലു അര്‍ജുന്റെ അടുത്ത ചിത്രമായ പുഷ്പയില്‍ സംഗീതമൊരുക്കുന്നത് ദേവി ശ്രീ പ്രസാദാണ്. നേരത്തെ അല്ലു അര്‍ജുന്റെ ഹിറ്റായ പല ചിത്രങ്ങളിലും സംഗീതസംവിധാനം ചെയ്തത് ഡി.എസ്.പിയായിരുന്നു. ഇപ്പോള്‍ പുഷ്പയിലും ഈ ഹിറ്റ് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.


ഫഹദ് ഫാസില്‍ ആദ്യമായി തെലുങ്കിലെത്തുന്ന ചിത്രം കൂടിയാണ് പുഷ്പ. ചിത്രത്തില്‍ വില്ലനായാണ് ഫഹദ് എത്തുന്നത്. നസ്രിയയും പുഷ്പയില്‍ അഭിനയിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Allu Arjun’s surprise gift for Devi Sri Prasad – video goes viral