പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ തൃപ്തരല്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞിരുന്നു. സമരത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍ പ്രദീപിന്റെ അമ്മ ആര്‍.വസന്തകുമാരി നാളെ സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹം ഇരിക്കും.
എസ്.വി പ്രദീപിന്റെ മരണത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രദീപിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കാനോ സുഹൃത്തുക്കളുടെ മൊഴിയെടുക്കാനോ പൊലീസ് തയ്യാറാവാത്തത് ദുരൂഹമാണെന്നായിരുന്നു ഉയര്‍ന്നുവന്ന ആരോപണം.
അപകടം നടക്കുമ്പോള്‍ പ്രദീപിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേരെ കുറിച്ചും അന്വേഷണം വേണമെന്നും കൗണ്‍സില്‍ ആവശ്യം ഉന്നയിച്ചിരുന്നു.
പ്രദീപിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ , മുഖ്യമന്ത്രി പിണറായി വിജയന്‍ , ഡി.ജി.പി എന്നിവര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് ആക്ഷന്‍ കൗണ്‍സില്‍ സമരത്തിലേക്ക് കടക്കുന്നത്.
എന്നാല്‍ പ്രദീപിന്റെ മരണത്തില്‍ അസ്വാഭാവികതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
അപകടത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രദീപിനെ ഇടിച്ചത് ടിപ്പര്‍ ലോറിയാണെന്നും ലോറിയുടെ പിന്‍ഭാഗം ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഡിസംബറില്‍ നേമം കാരയ്ക്കാമണ്ഡപം ജംഗ്ഷന് സമീപം ഉണ്ടായ അപകടത്തിലാണ് എസ്.വി.പ്രദീപ് മരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക