Advertisement
Entertainment
100 രൂപ ഫൈൻ എഴുതി കൊടുത്താലും അവർ ചിരിച്ചോണ്ട് പോകും, ഓട്ടോഗ്രാഫ് കിട്ടിയ സന്തോഷവും: അബു സലിം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 26, 06:25 pm
Friday, 26th May 2023, 11:55 pm

താൻ പൊലീസ് ഉദ്യോഗസ്ഥൻ ആയിരുന്നതുകൊണ്ട് സിനിമാസെറ്റിൽ ബഹുമാനം കിട്ടിയിട്ടുണ്ടെന്ന് അബു സലിം. മിസ്റ്റർ കേരള ആയിരുന്നത്കൊണ്ടും പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നതിനാലും സിനിമയിൽ ചെറിയ വേഷം ചെയ്‌താലും ആളുകൾ തന്നെ തിരിച്ചറിയുമെന്നും അബു സലിം പറഞ്ഞു. കൗമുദി മൂവീസിന്‌ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയിൽ വളരെ ആക്റ്റീവ് ആയിട്ട് വരുന്നതിനു മുൻപ് ഞാൻ പോലീസിൽ ഉണ്ടായിരുന്നു. കൂടാതെ ബോഡി ബിൽഡിങ് ഫീൽഡിൽ ഒക്കെ ഉള്ളതുകൊണ്ടും മിസ്റ്റർ കേരള ആയിരുന്നതിനാലും ആളുകൾക്ക് എന്നെ നന്നായിട്ട് അറിയാം. അതുകൊണ്ട് തന്നെ സിനിമയിൽ ചെറിയ വേഷം ചെയ്‌താലും ആളുകൾ പെട്ടെന്ന് തിരിച്ചറിയും,’ അദ്ദേഹം പറഞ്ഞു.

താൻ എസ്. ഐ. ആയിരുന്നപ്പോൾ ഫൈൻ എഴുതി റെസീപ്റ്റ് കൊടുക്കുമ്പോൾ ആളുകൾ അത് ഓട്ടോഗ്രാഫ് കിട്ടിയ സന്തോഷത്തോടെയാണ് വാങ്ങുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞാൻ എസ്‌.ഐ ആയിരുന്ന സമയത്ത് ഫൈൻ എഴുതികൊടുക്കുമ്പോൾ ഒപ്പ് ഇട്ടിട്ടാണ് കൊടുക്കുന്നത്. അവർ ഫൈൻ തന്നിട്ട് ചിരിച്ചുകൊണ്ടാണ് പോകുന്നത്. കാരണം അവർക്ക് ഓട്ടോഗ്രാഫ് കിട്ടിയതുപോലെയുള്ള സന്തോഷമാണ്. ആദ്യമായിട്ടാണ് ആളുകൾ സന്തോഷത്തോടെ ഫൈൻ അടക്കുന്നത് കാണുന്നതെന്ന് കൂടെയുള്ള പോലീസുകാർ പറയും.

ഞാൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയതുകൊണ്ട് സിനിമ സെറ്റിൽ പരിഗണനകൾ കിട്ടിയിട്ടുണ്ട്,’ അബു സലിം പറഞ്ഞു.

Content highlights: Abu Salim on his job as a police