പോപ്പുലര്‍ ഫ്രണ്ട് കൊലപ്പെടുത്തിയ അഭിമന്യു ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാള്‍; പേറുന്നത് ഒരു ജനതയുടെ സ്വപ്നങ്ങള്‍
Kerala
പോപ്പുലര്‍ ഫ്രണ്ട് കൊലപ്പെടുത്തിയ അഭിമന്യു ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാള്‍; പേറുന്നത് ഒരു ജനതയുടെ സ്വപ്നങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd July 2018, 2:38 pm

എറണാകുളം: ക്യാംപസ് ഫ്രണ്ട്-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യു ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാള്‍. പ്രശസ്തമായ മഹാരാജാസ് കോളേജില്‍ ബി.എസ്.സി കെമിസ്ട്രി അഡ്മിഷന്‍ നേടിയത് ആദിവാസി സംവരണ സീറ്റിലാണ്.


ALSO READ: ആലപ്പുഴയില്‍ എസ്.എഫ്.ഐ പ്രകടനത്തിന് നേരെ എസ്.ഡി.പി.ഐ ആക്രമണം; എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു


വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറെ പിന്നിലുള്ള ഇടുക്കിയിലെ വട്ടവട പഞ്ചായത്തില്‍ നിന്നും സാഹചര്യങ്ങളോട് പടവെട്ടിയാണ് അഭിമന്യു മഹാരാജാസിലെത്തിയത്. വട്ടവടയിലെ കൊട്ടക്കമ്പൂരാണ് അഭിമന്യുവിന്റെ ഊര്


ALSO READ: എസ്.എഫ്.ഐ നേതാവിനെ ആക്രമിച്ചത് ഇരുപതു പേരടങ്ങുന്ന സംഘം; ഒരാളൊഴികെ മറ്റുള്ളവര്‍ വിദ്യാര്‍ത്ഥികളല്ലായിരുന്നുവെന്ന് ദൃക്‌സാക്ഷി


അച്ഛന്‍ മനോഹരനും അമ്മ ഭൂപതിയും കര്‍ഷകരാണ്. സഹോദരി പെരുമ്പാവൂര്‍ കിറ്റക്‌സില്‍ ജോലി ചെയ്യുന്നു. അടുത്ത മാസം സഹോദരി കൗസല്യയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.


ALSO READ: കൊന്നത് തങ്ങളല്ലെന്ന് എസ്.ഡി.പി.ഐയുടെ ന്യായീകരണം; സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുമ്പോള്‍ ഉണ്ടാകുന്ന ചില പ്രതികരണങ്ങളെന്നും വിശദീകരണം


മഹാരാജാസിലെ എന്‍.എസ്.എസ് സ്‌കീമിന്റെ സെക്രട്ടറി കൂടിയാണ് പഠനത്തില്‍ മോശമല്ലാത്ത അഭിമന്യു. ഇടുക്കി മേഖലയില്‍ നിന്നും സി.പി.ഐ.എം സംഘടനാ നേതൃത്വത്തിലെത്താന്‍ കഴിവുള്ള ആളായിരുന്നു അഭിമന്യുവെന്ന് പാര്‍ട്ടിയുടെ ജില്ലാ നേതൃത്വവും വ്യക്തമാക്കുന്നുണ്ട്. എസ്.എഫ്.ഐയുടെ ഇടുക്കി ജില്ലാ കമ്മറ്റിയില്‍ അംഗം കൂടിയാണ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി.