എ.രാജ കണ്‍വേര്‍ട്ടഡ് ക്രിസ്ത്യന്‍ വിഭാഗം; സി.പി.ഐ.എം എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി
Kerala News
എ.രാജ കണ്‍വേര്‍ട്ടഡ് ക്രിസ്ത്യന്‍ വിഭാഗം; സി.പി.ഐ.എം എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th March 2023, 12:04 pm

ദേവികുളം: ദേവികുളം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി. സി.പി.ഐ.എം എ.എല്‍.എ എ. രാജയുടെ വിജയം റദ്ദാക്കി കൊണ്ടുള്ള ഉത്തരവാണ് ഹൈക്കോടതി തിങ്കളാഴ്ച പുറത്തിറക്കിയത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. കുമാര്‍ നല്‍കിയ ഹരജിയിലാണ് വിധി പുറപ്പെടുവിച്ചത്.

പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ. രാജ അര്‍ഹനല്ലെന്ന് കോടതി കണ്ടെത്തി.

സംവരണ സീറ്റായ ദേവികുളത്തായിരുന്നു എ.രാജ മത്സരിച്ചത്. എന്നാല്‍ രാജ കണ്‍വേര്‍ട്ടഡ് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടയാളാണെന്നും അതുകൊണ്ട് അദ്ദേഹത്തിന് പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാനുള്ള യോഗ്യതയില്ലെന്നും ഹൈക്കോടതി പറഞ്ഞു. എ.രാജക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം തന്നെ വിജയിയായി അംഗീകരിക്കണമെന്ന ആവശ്യവും ഹരജിയില്‍ ഡി. കുമാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ആ ആവശ്യം കോടതി
അംഗീകരിച്ചില്ല.

കൂടാതെ തന്നെ വിജയിയായി അംഗീകരിക്കണമെന്ന ആവശ്യവും ഹരജിയില്‍ ഡി. കുമാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ആ ആവശ്യം കോടതി അംഗീകരിച്ചില്ല.

അതേസമയം ദേവികുളം സി.പി.ഐ.എമ്മിന് വലിയ വിജയം നല്‍കിയ മണ്ഡലമായിരുന്നു. 7848 വോട്ടുകള്‍ക്കാണ് നിയസഭ തെരഞ്ഞെടുപ്പില്‍ രാജ, യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.

നേരത്തെ ജാതി സംവരണത്തിന്റെ പേരില്‍ മാവേലിക്കര ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിന്റെ വിജയവും ഹൈക്കോടതി റദ്ദാക്കിയിരുന്നു.

content highlight: A. Raja Converted Christian Section; Can’t contest on Scheduled Caste reserved seats; The High Court annulled the election results of CPI(M) MLAs