Advertisement
Entertainment news
'ഇത് ആറ്റം ബോംബ് തന്നെ'; ഓപ്പണ്‍ഹൈമറിന്റെ അഞ്ച് മിനിറ്റ് വിഷ്വല്‍സ് റിലീസ് ചെയ്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 13, 05:36 pm
Thursday, 13th July 2023, 11:06 pm

ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രം ഓപ്പണ്‍ഹൈമറിന്റെ അഞ്ച് മിനിറ്റ് നീണ്ടുനില്‍ക്കുന്ന വിഷ്വല്‍സ് റിലീസ് ചെയ്തു. ‘ഓപ്പണിങ് ലുക്ക്’ എന്ന പേരില്‍ യൂണിവേഴ്സല്‍ പിക്‌ചേഴ്സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴിയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ എഡിറ്ററായ ജെന്നിഫര്‍ ലാം തന്നെ കട്ട് ചെയ്ത വിഷ്വല്‍സാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. നേരത്തെ ചിത്രത്തില്‍ സി.ജി.ഐ ഷോട്ടുകള്‍ ഒന്നും തന്നെ ഇല്ലെന്ന് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ യു.എസ് എന്റര്‍ടൈയിന്‍മെന്റ് പോര്‍ട്ടലായ കൊളൈഡറിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.


കിലിയന്‍ മര്‍ഫിയാണ് ചിത്രത്തില്‍ ഓപ്പണ്‍ഹൈമര്‍ എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലെത്തുക. ബി.ബി.സി സീരിസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലൂടെ ശ്രദ്ധയനായ നടനാണ് കിലിയന്‍ മര്‍ഫി.

ജൂലൈ 21 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. വിഷയത്തിലെയും മേക്കിങ്ങിലെയും സങ്കീര്‍ണതകള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച നോളന്‍ ഇത്തവണയും ഞെട്ടിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രഞ്ജന്‍ ജെ. റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ കഥയാണ് ചിത്രത്തില്‍ നോളന്‍ പറയുന്നത്.

രണ്ടാം ലോകമഹായുദ്ധവും ആദ്യമായി ആറ്റംബോംബ് കണ്ടുപിടിച്ചതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലമെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആറ്റംബോംബ് കണ്ടെത്തിയ മാന്‍ഹാട്ടന്‍ പ്രൊജക്ടിലെ പ്രധാന ശാസ്ത്രഞ്ജനായിരുന്നു ഓപ്പന്‍ഹൈമര്‍. അദ്ദേഹത്തിന്റെ ജീവിതം പ്രധാന പ്രമേയമാക്കിയാണ് ചിത്രമെത്തുന്നത്.

ഹോളിവുഡ് സൂപ്പര്‍ താരം റോബര്‍ട്ട് ഡൗണി ജൂനിയര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പൂര്‍ണ്ണമായും 70 ാാ ഐമാക്‌സ് ക്യാമറയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമ എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

Content Highlight: A five minute preview of Oppenheimer has been released