തോട്ടം മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതപ്രശ്‌നങ്ങള്‍ അനാവരണം ചെയ്യുന്നതാണ് ഈ സമരങ്ങളത്രയും. സമരത്തിന്റെ കാരണങ്ങള്‍ ബഹുമുഖമാണ്. പ്രധാനമായും സ്ത്രീ തൊഴിലാളികളാണ് സമരങ്ങളില്‍ സജീവമായി രംഗത്തെത്തിയിരിക്കുന്നത്. അവരുടെ ജീവിതത്തിലേയ്ക്ക് വെളിച്ചം വീശുകയാണ് ഹാരിസണ്‍ തോട്ടത്തില്‍ ഒരിക്കല്‍ കങ്കാണി ആയിരുന്ന സാംവെല്‍
.
ഫേസ് ടു ഫേസ്
സാംവെല്‍ | ഡൂള്‍ന്യൂസ് മൂന്നാര്‍ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടിങ് ടീം
മൂന്നാറിലെ കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷനിലെ സ്ത്രീ തൊഴിലാളികള്‍ തൊടുത്തുവിട്ട “ഗ്രീന്‍ ബ്ലഡ് റെവല്യൂഷന്‍” മറ്റു സ്ഥലങ്ങളിലേയ്ക്ക് കൂടി വ്യാപിക്കുകയാണ്. ടാറ്റാ എസ്റ്റേറ്റിനു സമീപമുള്ള ഹാരിസണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ “മൂന്നാര്‍ മോഡല്‍” സമരം ആരംഭിച്ചിരിക്കുന്നു. വയനാട്ടില്‍, ആറളം ഫാമിലുമൊക്കെ തൊഴിലാളികള്‍ ആരുടെയും നേതൃത്വമില്ലാതെ ശക്തമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
തോട്ടം മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതപ്രശ്‌നങ്ങള്‍ അനാവരണം ചെയ്യുന്നതാണ് ഈ സമരങ്ങളത്രയും. സമരത്തിന്റെ കാരണങ്ങള്‍ ബഹുമുഖമാണ്. പ്രധാനമായും സ്ത്രീ തൊഴിലാളികളാണ് സമരങ്ങളില്‍ സജീവമായി രംഗത്തെത്തിയിരിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുകയാണ് ഹാരിസണ്‍ തോട്ടത്തില്‍ ഒരിക്കല്‍ കങ്കാണി ആയിരുന്ന സാംവെല്‍.
കങ്കാണി എന്ന് വെച്ചാല്‍ സൂപ്പര്‍വൈസര്‍. മാനേജ്‌മെന്റിന്റെ പക്ഷത്ത് നിന്നുകൊണ്ട്, അവര്‍ക്ക് വേണ്ടി പാവപ്പെട്ട തൊഴിലാളികളെ ചൂഷണം ചെയ്യുന്നവര്‍. അത്തരം ഒരു ജോലിയെടുക്കേണ്ടി വന്ന സാംവെല്‍ ഡൂള്‍ന്യൂസിനോട് നടത്തിയ തന്റെ ജീവിതാനുഭവങ്ങള്‍ വിവരിക്കട്ടെ. അതെ ഇതൊരു കങ്കാണിയുടെ കുറ്റസമ്മതമാണ്… താനുള്‍പ്പെടെയുള്ള കങ്കാണിമാര്‍ തോട്ടം തൊഴിലാളികളോട് ചെയ്തിരുന്നതെന്തെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒപ്പം ഈ പണിയില്‍ നിന്നും താന്‍ രാജിവെച്ചതെന്തെന്നും…
ഇന്ന് ഈ തൊഴിലാളികള്‍ നടത്തി വരുന്ന സമരം നൂറ്റ്ക്ക് നൂറ്റിപ്പത്ത് ശതമാനവും ശരിയാണ്. ഈ തൊഴിലാളികള്‍ക്ക് യൂണിയന്‍ വിളിക്കുന്ന സമയത്ത് ഈ വിഷയങ്ങളൊന്നും അറിയില്ലായിരുന്നു. ഇപ്പോള്‍ തൊഴിലാളികള്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ വന്നുപോയി.
ഇന്ന് ഈ തൊഴിലാളികള്‍ നടത്തി വരുന്ന സമരം നൂറ്റ്ക്ക് നൂറ്റിപ്പത്ത് ശതമാനവും ശരിയാണ്. ഈ തൊഴിലാളികള്‍ക്ക് യൂണിയന്‍ വിളിക്കുന്ന സമയത്ത് ഈ വിഷയങ്ങളൊന്നും അറിയില്ലായിരുന്നു. ഇപ്പോള്‍ തൊഴിലാളികള്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ വന്നുപോയി.
ചിലരുടെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം, വളരെ ഉയര്‍ന്ന വിദ്യാഭ്യാസം തന്നെയുണ്ട്. പലരും ഡോക്ടര്‍, കളക്ടര്‍, ഐ.എ.എസ് എന്നിവയൊക്കെ ആയിട്ടുണ്ട്. അവര്‍ ഇന്ന് ഇവരുടെ അടുത്ത് പലകാര്യങ്ങളും പറയുന്നുണ്ട്.
“അമ്മേ, അച്ഛാ, നിങ്ങള്‍ ഈ കഷ്ടം സഹിക്കണ്ട. നമുക്ക് ഇവിടം വിട്ട് പോകാം. എന്നൊക്കെ പറയുമ്പോള്‍ അവര്‍ക്ക് ഈ മേഖല വിട്ട് പോകാന്‍ പറ്റുന്നില്ല.” എന്തെന്നുവെച്ചാല്‍, എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ഇത് മൂന്നാമത്തെ തലമുറയാണ്. എന്റെ അച്ഛന്‍ ഇവിടെ ജനിച്ചതാണ്. എന്റെ മുപ്പാട്ടന്‍ ഇവിടെ ജനിച്ചതാണ്. ഇത് ഞാന്‍ പറയുന്നത് 1857 കാലഘട്ടങ്ങളാണ്. അന്നത്തെ കാലഘട്ടത്തിലാണ് ഈ എസ്റ്റേറ്റ് എസ്റ്റാബ്ലിഷ് ചെയ്യുന്നത്. എന്നാല്‍ എസ്റ്റേറ്റ് തുടങ്ങുന്നത് 1914-15 കാലഘട്ടത്തിലാണ്.
അന്ന് യൂറോപ്യന്‍മാര്‍ ഇവിടെ എത്തിയിട്ട്, തമിഴ് നാട്ടില്‍ പോയി, അരിയും പരിപ്പും മറ്റ് പലചരക്ക് സാധനങ്ങളും ബോഡിമെട്രിക് റോഡില്‍ കൂടി ഇവിടെ കൊണ്ടുവന്ന് കൊടുത്തോണ്ടിരുന്നത്. അന്ന് ജനങ്ങള്‍ ഇതൊക്കെ അനുഭവിച്ചത് ശരിയാണ്.
എന്നാല്‍ ഇന്ന് അതല്ല. അന്ന് എല്ലാം മുഴുവനായിട്ട് ഡിഫറന്റായിപ്പോയിട്ടുണ്ട്. ചെയ്ഞ്ച് ചെയ്തിട്ടുണ്ട്. അതുപോലെ മൂന്നാര്‍ മേഖല ടൂറിസ്റ്റ് മേഖലയായി മാറിത്തീര്‍ന്നിട്ടുള്ളതുകൊണ്ട്, ടൂറിസ്റ്റുകള്‍ ഇവിടെ വന്ന് അവരുടെ കാടുകളില്‍ കയറി നോക്കുമ്പോള്‍, അവര്‍ നോക്കുമ്പോള്‍ ആടുമാടുകള്‍ പോലെയാണ് ഇവിടെ ജോലി ചെയ്യുന്നത്.
മറ്റൊന്ന് ടി.വിയാണ്. ടി.വി വന്നത് കൊണ്ടും ചാനലുകള്‍ വന്നത് കൊണ്ടും ഒപ്പം സെല്‍ഫോണ്‍ വന്നതുകൊണ്ടും ഈ തോട്ടം തൊഴിലാളികളുടെ ജീവിതങ്ങള്‍ക്ക് ഒരുപാട് നേട്ടമുണ്ടായി.
അടുത്ത പേജില്‍ തുടരുന്നു
കഴിഞ്ഞ കൊല്ലം ടാറ്റ 19 ശതമാനം ബോണസ് കൊടുത്തിരുന്നു. ഹാരിസണ്‍സ് 8.33 ശതമാനമാണ് ബോണസ് കൊടുക്കുന്നത്. ഈ കൊല്ലവും അത് തന്നെയാണ് കൊടുത്തത്. കഴിഞ്ഞ 10-15 വര്‍ഷങ്ങളായി അതു തന്നെയാണ് ഹാരിസണില്‍ നടന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ കൊല്ലം ടാറ്റ 19 ശതമാനം ബോണസ് കൊടുത്തിരുന്നു. ഹാരിസണ്‍സ് 8.33 ശതമാനമാണ് ബോണസ് കൊടുക്കുന്നത്. ഈ കൊല്ലവും അത് തന്നെയാണ് കൊടുത്തത്. കഴിഞ്ഞ 10-15 വര്‍ഷങ്ങളായി അതു തന്നെയാണ് ഹാരിസണില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഇവിടെ മൂന്ന് എസ്‌റ്റേറ്റുകളാണുള്ളത്. ടാറ്റ, ഹാരിസണ്‍സ്, തലൈവര്‍. ഇതില്‍ തന്നെ ഇവിടെ ഹാരിസണ്‍ എസ്റ്റേറ്റ് കുറവാണ്. വയനാടൊക്കെ അവര്‍ക്ക് എസ്റ്റേറ്റ് ധാരാളമായിട്ടുണ്ട്. എന്നാല്‍ ഇവിടെയില്ല. ഇവിടെ ടാറ്റക്ക് മാത്രം കൂടുതല്‍ എസ്റ്റേറ്റ് ഉണ്ട്.
ഞാനും ഒരു യൂണിയനില്‍ നിന്ന് വളര്‍ന്ന ആളാണ്. ഇന്നും ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണ്. എന്നിരുന്നാലും അങ്ങനെ എനിക്ക് യോജിച്ചുപോകാന്‍ കഴിയുകയില്ല. ഞാന്‍ സി.ഐ.ടി.യു യൂണിയനിലാണ്.
ജനങ്ങള്‍ പൂര്‍ണമായും ഇതൊക്കെ കണ്ട് പഠിച്ചിട്ട് 19 ശതമാനം ബോണസ് ലഭിച്ചിരുന്നിടത്ത് എന്തിനാണ് അത് പത്ത് ശതമാനമായി കുറച്ചത് എന്ന ചോദ്യം വന്നു. ഇതൊരു ഫ്‌ലാഷ് ന്യൂസ് ആയാണ് പുറത്തു വന്നത്. ഇതില്‍ മൂന്ന് ശതമാനം വെച്ച് ഒരു നാല്‍പ്പയ്യായിരം രൂപ വെച്ച് യൂണിയന്‍കാര്‍ വാങ്ങിച്ചിട്ടുണ്ടായിരുന്നു. അത് എനിക്ക് യോജിക്കാന്‍ കഴിയുമായിരുന്നില്ല.
ഞാനും ഒരു യൂണിയനില്‍ നിന്ന് വളര്‍ന്ന ആളാണ്. ഇന്നും ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണ്. എന്നിരുന്നാലും അങ്ങനെ എനിക്ക് യോജിച്ചുപോകാന്‍ കഴിയുകയില്ല. ഞാന്‍ സി.ഐ.ടി.യു യൂണിയനിലാണ്.
ആ ഫ്‌ലാഷ് ന്യൂസ് വന്നതുകൊണ്ട് അതിനെ ഇവര്‍ക്ക് അതിജീവിച്ച് പോകാന്‍ കഴിയുകയില്ല. കാരണം, 3 ശതമാനം വെച്ച് ട്രേഡ് യൂണിയനുകള്‍ വാങ്ങിച്ചുവെങ്കിലും 3 ശതമാനം വെച്ച് ചന്താ (കമ്മീഷന്‍) വാങ്ങിച്ചിട്ടുണ്ട്. വര്‍ഷാവര്‍ഷം 100 രൂപ വാങ്ങിച്ചിട്ടുണ്ട്. ബോണസ് എന്ന് വെച്ചിട്ട് 150 രൂപ വാങ്ങിച്ചിട്ടുണ്ട്. 250 രൂപ ഇവര്‍ വാങ്ങിക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് കിട്ടുന്നത് 3500 രൂപ 4000 രൂപ വരും. അതു ഇങ്ങനെ യൂണിയനുകള്‍ വാങ്ങിച്ച് തുടങ്ങിയപ്പോള്‍ നമ്മുടെ പൈസ തന്നെ ഇവര്‍ കൊണ്ടുപോകുന്നു എന്ന ബോധ്യം വന്നു. ഈ വിഷയത്തില്‍ സ്ത്രീകള്‍ ഇറങ്ങി വന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍.
ഇപ്പോഴും ഈ സമരത്തിലേയ്ക്ക് ആണുങ്ങള്‍ക്ക് ഇറങ്ങിവരാന്‍ മടിയുണ്ട്. വേണ്ട എന്നു വെച്ച് അവര്‍ മാറി നില്‍ക്കുകയാണ്. സ്ത്രീകള്‍ ഇറങ്ങി വരാനായിട്ട് കാരണങ്ങളുണ്ട്. അവര്‍ അത്രയും ബുദ്ധിമുട്ടിയിട്ടുണ്ട്. ലോകത്ത് എങ്ങുമില്ലാത്ത ബുദ്ധിമുട്ടുകളാണ് അവര്‍ അനുഭവിച്ചിരുന്നത്.
ഇപ്പോഴും ഈ സമരത്തിലേയ്ക്ക് ആണുങ്ങള്‍ക്ക് ഇറങ്ങിവരാന്‍ മടിയുണ്ട്. വേണ്ട എന്നു വെച്ച് അവര്‍ മാറി നില്‍ക്കുകയാണ്. സ്ത്രീകള്‍ ഇറങ്ങി വരാനായിട്ട് കാരണങ്ങളുണ്ട്. അവര്‍ അത്രയും ബുദ്ധിമുട്ടിയിട്ടുണ്ട്. ലോകത്ത് എങ്ങുമില്ലാത്ത ബുദ്ധിമുട്ടുകളാണ് അവര്‍ അനുഭവിച്ചിരുന്നത്.
ഞാന്‍ സൂപ്പര്‍വൈസര്‍ ആയിരുന്നിട്ടുണ്ട്. ഹാരിസണിലെ സൂപ്രര്‍വൈസര്‍ ആയിരുന്നു. തൊഴിലിന് ഒരു കൃത്യമായ സമയമുണ്ട്. കാലത്ത് 8 മണിക്ക് പണി തുടങ്ങുന്നു എന്ന് വെച്ചോളു. അവര്‍ ഈ 8 മണിക്ക് പണി തുടങ്ങിയില്ലെങ്കില്‍ ഞങ്ങള്‍ അവരെ പണിക്ക് നിര്‍ത്തുകയില്ല.
ഏകദേശം 3000-4000 കിലോ കൊളുന്ത് വരെ ലഭിക്കും. അത്രയും കൊളുന്ത് പാക്ക് ചെയ്യാന്‍ 4-5 പെണ്ണുങ്ങള്‍ മതിയാകും. അവരത്രയും നിന്ന് പണിയെടുക്കും. 8-9 മണിവരെ നീളും ഇത്. ഈ പണിക്ക് കമ്പനി എന്തെങ്കിലും കൊടുക്കുന്നോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണുത്തരം. ഇതിനൊരു റെക്കോര്‍ഡും ഇല്ല.
അങ്ങനെയുള്ളപ്പോള്‍ പിറ്റേന്ന് ഒരു ദിവസം ഞങ്ങള്‍ ഒരു നെയിം കൊടുക്കുമായിരുന്നു. “യേയ് കങ്കാണി അന്ന് ഞാന്‍ കൊളുന്ത് വാരിയതല്ലേ.” എന്ന് പറയുമ്പോള്‍ അവരുടെ പേരുകൂടി ചേര്‍ക്കും. അത്തരം അവസരങ്ങളില്‍ കമ്പനി കള്ളപ്പേര് ചേര്‍ത്തു എന്ന് പറഞ്ഞ് ഡിസ്മിസ് ചെയ്യും. ഇപ്പോള്‍ എന്റെ ഒരു സുഹൃത്തിനെ ഡിസ്മിസ് ചെയ്തിരിക്കുകയാണ്.
അടുത്ത പേജില്‍ തുടരുന്നു
ആറ് മണിക്ക് വരുന്ന പെണ്ണുങ്ങള്‍, മക്കള്‍ക്ക് ചോറ് വെച്ച് കൊടുത്ത്, മക്കളെ പഠിപ്പിച്ച് വീട് നോക്കി, കാലത്ത് ആറ് മണിക്കൊക്കെ എഴുന്നേറ്റ് പശുക്കളെയൊക്കെ നോക്കി, പാല് കറന്ന്, പശുവിനെ കുളിപ്പിച്ച് , പാല് കൊണ്ടുവന്ന് കടകളില്‍ കൊടുത്ത്, മക്കള്‍ക്ക് ആഹാരമൊക്കെ എടുത്തുവെച്ച് കെട്ടിയോന് ആഹാരമൊക്കെ എടുത്ത് വെച്ച് ഒരു 7.30ന് ചോറും കെട്ടി, എത്ര മഴയായാലും മഞ്ഞായാലും ജോലിക്ക് ഓടിവരും.
ഇങ്ങനെയൊക്കെയാണ് ആ സ്ത്രീകള്‍ പെടുന്ന പാട്.
ആറ് മണിക്ക് വരുന്ന പെണ്ണുങ്ങള്‍, മക്കള്‍ക്ക് ചോറ് വെച്ച് കൊടുത്ത്, മക്കളെ പഠിപ്പിച്ച് വീട് നോക്കി, കാലത്ത് ആറ് മണിക്കൊക്കെ എഴുന്നേറ്റ് പശുക്കളെയൊക്കെ നോക്കി, പാല് കറന്ന്, പശുവിനെ കുളിപ്പിച്ച് , പാല് കൊണ്ടുവന്ന് കടകളില്‍ കൊടുത്ത്, മക്കള്‍ക്ക് ആഹാരമൊക്കെ എടുത്തുവെച്ച് കെട്ടിയോന് ആഹാരമൊക്കെ എടുത്ത് വെച്ച് ഒരു 7.30ന് ചോറും കെട്ടി, എത്ര മഴയായാലും മഞ്ഞായാലും ജോലിക്ക് ഓടിവരും.
എട്ടോ പത്തോ മിനിറ്റ് ഒന്ന് വൈകിയാല്‍ നമ്മള്‍ പണി കൊടുക്കൂല. കാരണം ഇങ്ങനെ ഇളവു കൊടുത്താല്‍ അത് ശീലമായിപോകും എന്ന് വെച്ചിട്ട് അവരെ പണിക്ക് അന്ന് നിര്‍ത്തുകയില്ല.
അങ്ങനെ ഓടിവരുന്ന സമയത്ത് എട്ടോ പത്തോ മിനിറ്റ് ഒന്ന് വൈകിയാല്‍ നമ്മള്‍ പണി കൊടുക്കൂല. കാരണം ഇങ്ങനെ ഇളവു കൊടുത്താല്‍ അത് ശീലമായിപോകും എന്ന് വെച്ചിട്ട് അവരെ പണിക്ക് അന്ന് നിര്‍ത്തുകയില്ല. ഇവര്‍ക്ക് പണി കൊടുക്കുകയാണെങ്കില്‍ മാനേജരില്‍ നിന്ന് എനിക്ക് പ്രശ്‌നം ഉണ്ടാകും.
ഇങ്ങനെയാണ് അവരൊക്കെ പണിക്ക് ഓടിയെത്തുന്നത്. പിന്നീട് എത്ര പണിയുണ്ടെങ്കിലും എത്ര കിലോമീറ്റര്‍ വരെയും, 1,2,3 കിലോമീറ്റര്‍ വരെയാണ് ഫീല്‍ഡ് ഉണ്ടാക്കിയിരിക്കുന്നത്, അത്രയും ഫീല്‍ഡില്‍ ഉച്ചക്ക് ചോറു കഴിക്കാനായിട്ട് വീട്ടിലേയ്ക്ക് ഓടും. അവിടെ ചെന്ന് ചോറ് തിന്നിട്ട് തിരിച്ച് സ്ഥലത്തേക്ക് ഓടും.
വൈകുന്നേരം വീട്ടില്‍ പോകുമ്പോള്‍ ചിലപ്പോള്‍ വീട്ടില്‍ വിറക് കാണത്തില്ല. അപ്പോള്‍ അവര്‍ അതുകൂടി ശേഖരിച്ചിട്ടായിരിക്കും വീട്ടിലേയ്ക്ക് പോകുന്നത്.
ഇങ്ങനെ പാടുപെടുന്ന ഈ പെണ്ണുങ്ങള്‍ ഇറങ്ങിയിരിക്കുന്നത് ശരിയായ കാര്യത്തിനാണ്.
ഇന്ന് അവര്‍ നേരിട്ടിറങ്ങി. മുമ്പാണെങ്കില്‍ ഞാനുള്‍പ്പെടെ യൂണിയനില്‍ ഉണ്ടായിരിക്കുന്ന സമയത്ത് ഇവര്‍ ഇങ്ങനെ ഇറങ്ങിയിട്ടില്ല. എന്നാല്‍ ഇന്ന് സ്വയം ഇറങ്ങിയിരിക്കുന്നു. ഇത് ശരിക്കുള്ള കാര്യമാണ്.
ടീ ബ്രേക്ക് കൊടുക്കുകയാണെങ്കില്‍, അവര്‍ വെട്ടിക്കൊണ്ടിരിക്കുന്നത് ഒരു നൂറ് നൂറ്റമ്പത് മീറ്റര്‍ മുകളിലോട്ട് മാറിയിട്ടാണെന്നിരിക്കട്ടെ, അവിടെന്ന് തിരികെ വന്ന് ചായ കുടിക്കുമ്പോള്‍ അത്രയും സമയം നഷ്ടപ്പെടുമല്ലോ. അത് സൂപ്രവൈസര്‍ പറയുന്ന അച്ചീവ്‌മെന്റ്‌സ് (അവര്‍ വെട്ടാന്‍ പറയുന്നത്ര കിലോ തേയില) തൊഴിലാളി എത്തിച്ചില്ലെങ്കിലോ എന്ന് കരുതി ആ ചായ തൊഴിലാളികള്‍ നില്‍ക്കുന്നിടത്ത് കൊണ്ടു ചെന്ന് കൊടുക്കും.
ഇവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടാറില്ല എന്ന് പറയുന്നുണ്ടല്ലോ…
അതെ. തീര്‍ച്ചയായിട്ടും. 8 മണിക്ക് പണിക്ക് വരുന്ന തൊഴിലാളികള്‍ക്ക് 10 മണിയാകുമ്പോള്‍ ഒരു ചായ തൊഴിലാളികള്‍ക്ക് കമ്പനി നല്‍കുന്നുണ്ട്. 20 മിനിറ്റ് അവര്‍ക്ക് ടീ ബ്രേക്ക് ഉണ്ട്. എന്നാല്‍ ഈ ടീ ബ്രേക്ക് അവര്‍ക്ക് കൊടുക്കുകയില്ല.
കാരണം ടീ ബ്രേക്ക് കൊടുക്കുകയാണെങ്കില്‍, അവര്‍ വെട്ടിക്കൊണ്ടിരിക്കുന്നത് ഒരു നൂറ് നൂറ്റമ്പത് മീറ്റര്‍ മുകളിലോട്ട് മാറിയിട്ടാണെന്നിരിക്കട്ടെ, അവിടെന്ന് തിരികെ വന്ന് ചായ കുടിക്കുമ്പോള്‍ അത്രയും സമയം നഷ്ടപ്പെടുമല്ലോ. അത് സൂപ്രര്‍വൈസര്‍ പറയുന്ന അച്ചീവ്‌മെന്റ്‌സ് (അവര്‍ വെട്ടാന്‍ പറയുന്നത്ര കിലോ തേയില) തൊഴിലാളി എത്തിച്ചില്ലെങ്കിലോ എന്ന് കരുതി ആ ചായ തൊഴിലാളികള്‍ നില്‍ക്കുന്നിടത്ത് കൊണ്ടു ചെന്ന് കൊടുക്കും.
അപ്പോള്‍ അത് എന്താണെന്ന് വെച്ചാല്‍ ഒരു ഫീല്‍ഡുണ്ട്. 2 എ, 2 ബി എന്നീ ഫീല്‍ഡുകളുണ്ട്. ഈ ഫീല്‍ഡ് 10 ഹെക്ടറുകള്‍ ഉണ്ടെങ്കില്‍ ആ 10 ഹെക്ടര്‍, 1 ഹെക്ടര്‍ പത്ത് പേര്‍ക്ക് വെച്ചിട്ട് ഇത് വെട്ടിത്തീര്‍ത്തിരിക്കണം. അഥവാ അത് വെട്ടിത്തീര്‍ക്കാന്‍ പറ്റാതിരിക്കുകയാണെങ്കില്‍ ഇപ്പോള്‍ പത്ത് ഹെക്ടറിന് 100 ആള് വേണം എന്നാണെങ്കില്‍ 110 ആളായാല്‍ 10 ആള്‍ക്കാര്‍ എവിടെ കൊണ്ട് ചെന്ന് വെട്ടും.
അവര്‍ക്ക് തരം തിരിച്ച് കൊടുത്തിരിക്കുന്നത് അനുസരിച്ച് കിട്ടിയിരിക്കണം. ആ ടാര്‍ഗറ്റ് വെച്ച് കിട്ടിയിരിക്കണം. അത് കിട്ടിയില്ലെങ്കില്‍ സമ്മതിക്കില്ല. അപ്പോള്‍ ചായ അവര്‍ക്ക് കൊണ്ടു ചെന്ന് കൊടുത്തിട്ട് നിന്ന് കുടിച്ചുകൊണ്ട് വെട്ടിക്കോ എന്ന് പറയും.
അടുത്ത പേജില്‍ തുടരുന്നു
ടിഫിന്‍ അവര്‍ ഞായറാഴ്ച മാത്രമേ എടുക്കു. അല്ലാത്ത ദിവസം എട്ട് രൂപ പത്ത് രൂപ കൊടുക്കും. അത് ചായയുടെ കടി അതായത് വട, ബോണ്ട അങ്ങിനെ എന്തെങ്കിലും കൂടി കൊടുക്കും. ആ വട കയ്യില്‍ പിടിച്ച് എളുപ്പം ചായ കുടിച്ച് വെട്ട് എന്ന് പറയും. ചിലര്‍ ദേഷ്യപ്പെട്ടിട്ട് ഈ ചായയും കടിയും അങ്ങ് കളഞ്ഞിട്ട് വെട്ടാന്‍ തുടങ്ങും.
ടിഫിന്‍ അവര്‍ ഞായറാഴ്ച മാത്രമേ എടുക്കു. അല്ലാത്ത ദിവസം എട്ട് രൂപ പത്ത് രൂപ കൊടുക്കും. അത് ചായയുടെ കടി അതായത് വട, ബോണ്ട അങ്ങിനെ എന്തെങ്കിലും കൂടി കൊടുക്കും. ആ വട കയ്യില്‍ പിടിച്ച് എളുപ്പം ചായ കുടിച്ച് വെട്ട് എന്ന് പറയും. ചിലര്‍ ദേഷ്യപ്പെട്ടിട്ട് ഈ ചായയും കടിയും അങ്ങ് കളഞ്ഞിട്ട് വെട്ടാന്‍ തുടങ്ങും.
ചായ തന്നെ ചൂടുള്ളതൊന്നും അല്ല അവര്‍ക്ക് എത്തിച്ചുകൊടുക്കുക. ഒരു ഫീല്‍ഡില്‍ നിന്ന് ഒന്നോ രണ്ടോ കിലോമീറ്റര്‍ അപ്പുറത്തേക്ക് ചായകൊണ്ടുപോകുമ്പോള്‍ ഒന്നര മണിക്കൂറോ രണ്ടുമണിക്കൂറോ കഴിയും. ചായ അപ്പോഴേക്ക് തണുത്ത് പോകും. ഈ ദേഷ്യത്തില്‍ ചായ ദൂരെ കളഞ്ഞ് വെട്ടുന്ന സന്ദര്‍ഭങ്ങളും ഉണ്ട്.
ചിലപ്പോള്‍ പെണ്ണുങ്ങള്‍ ഭയങ്കര ദേഷ്യത്തിലായിരിക്കും. കാരണം അവരുടെ ഭര്‍ത്താക്കന്‍മാര്‍ സ്ഥിരം മദ്യപാനികള്‍ ആയിരിക്കും. അവര്‍ കഠിനാദ്ധ്വാനം ചെയ്യുന്നവരായിരിക്കും. ആണുങ്ങളും കഠിനാദ്ധ്വാനം ചെയ്യുന്നവരുണ്ട്. കല്ലുപൊട്ടിക്കാനും പാറ പൊട്ടിക്കാനും പിന്നെ എക്‌സ്ട്രാ പണി വൈകുന്നേരം വരെ എടുക്കുന്നവര്‍ ഉണ്ട്. സ്ഥിരം കുടിക്കുന്നവരുണ്ട്. ചിലര്‍ കുടിച്ചാല്‍ നില്‍ക്കാന്‍ പറ്റാത്തവരുണ്ട്.
ഒന്ന് മൂത്രമൊഴിക്കാന്‍…
മൂത്രമൊഴിക്കാന്‍ സമയമില്ലെന്ന് പറഞ്ഞാല്‍ അതാണ് ശരി. ഈ പ്ലാന്റേഷനില്‍ ഒരിടത്തും സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാനുള്ള ബാത് റൂമോ ഒരു സൗകര്യമോ ഇല്ല. ഒരു പക്ഷേ ഇത് പറയാന്‍ പാടില്ല, എന്നാല്‍ ഇത് പറഞ്ഞേ പറ്റൂ.
വെറുതെ നില്‍ക്കാതെ പോയി വെട്ട് എന്ന് പറയുമ്പോള്‍ മൂത്രം പോകും കാലിന് അടിയില്‍ കൂടെ, മുള്ളിയിട്ടാണ് നില്‍ക്കുന്നത്. അതൊരു വലിയ പ്രശ്‌നമാണ്. കാലത്ത് എല്ലാ കാര്യവും ചെയ്തിട്ട് വീട്ടില്‍ നിന്നും വരാന്‍ പറ്റില്ല. സമയം ഇല്ലല്ലോ. ഇപ്പോള്‍ ഇവര്‍ക്ക് ഒന്ന് കക്കൂസില്‍ പോണം എന്ന് തോന്നിയാല്‍ എന്ത് ചെയ്യുമെന്നാണ് പറയുന്നത്. അതുപോലെ ഇവര്‍ വീട്ടില്‍ നിന്നും കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാന്‍ ഒരു ഇടമില്ല.
ചില സമയത്ത് ചില പെണ്ണുങ്ങള്‍ വെട്ടാതെ നില്‍ക്കുന്നത് പോലെ നമ്മള്‍ തോന്നും, എന്താണ് ഇവര്‍ വെട്ടാതെ നില്‍ക്കുന്നതെന്ന് അവരെ ചോദിക്കുമ്പോള്‍ അവര്‍ക്ക് ചിലപ്പോള്‍ എന്താണ് കാരണമെന്ന് പറയാന്‍ പറ്റില്ല.
വെറുതെ നില്‍ക്കാതെ പോയി വെട്ട് എന്ന് പറയുമ്പോള്‍ മൂത്രം പോകും കാലിന് അടിയില്‍ കൂടെ, മുള്ളിയിട്ടാണ് നില്‍ക്കുന്നത്. അതൊരു വലിയ പ്രശ്‌നമാണ്. കാലത്ത് എല്ലാ കാര്യവും ചെയ്തിട്ട് വീട്ടില്‍ നിന്നും വരാന്‍ പറ്റില്ല. സമയം ഇല്ലല്ലോ. ഇപ്പോള്‍ ഇവര്‍ക്ക് ഒന്ന് കക്കൂസില്‍ പോണം എന്ന് തോന്നിയാല്‍ എന്ത് ചെയ്യുമെന്നാണ് പറയുന്നത്. അതുപോലെ ഇവര്‍ വീട്ടില്‍ നിന്നും കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാന്‍ ഒരു ഇടമില്ല.
ചില സമയത്ത് തോരാ മഴയായിരിക്കും. അവിടെയൊക്കെ ഓപ്പണായിട്ടുള്ള ഷെഡ്ഡുകളാണ്, ഇവിടെ മഴയായാലും വെയിലായാലും മുഴുവന്‍ പണിയും ചെയ്തിരിക്കണം, അത് എട്ടു മണി മുതല്‍ അഞ്ച് മണി വരെ. അഞ്ച് മണിക്ക് ശേഷം അവര്‍ക്ക് വേറെ പണികളുണ്ട്. ചോറ് കഴിക്കാന്‍ ഒന്ന് രണ്ട് കിലോമീറ്റര്‍ ഓടി വരും അവരൊക്കെ ഒരു തരത്തില്‍ പറഞ്ഞാല്‍ വലിയ ഓട്ടക്കാരാണ്.
കിലോമീറ്ററുകള്‍ക്ക് അപ്പുറത്തുനിന്നെല്ലാം ഓടി താഴെ വന്ന് ചോറു കഴിച്ച് അടുത്ത സെക്കന്റില്‍ തന്നെ ഓടി കയറി പോകും. ചോറു കഴിച്ചാല്‍ ചിലര്‍ അടുത്തുള്ള കാടുകളില്‍ നിന്ന് വിറക് ശേഖരിക്കും.
കാരണം അവിടെ ഭയങ്കര തണുപ്പാണ്. ഈ തണുപ്പ് മാറിയാല്‍ മാത്രമേ ഇവര്‍ക്ക് അവിടെ നില്‍ക്കാന്‍ കഴിയുകയുള്ളൂ. ഹാരിസണോ ടാറ്റയോ ഇവര്‍ക്ക് വിറക് കൊടുക്കുന്നില്ല.
അടുത്ത പേജില്‍ തുടരുന്നു
സ്ത്രീകളുടെ മാസമുറ കാലം, ഇത് എല്ലാ മാസവും സ്ത്രീകള്‍ക്ക് ഉണ്ടാവുന്ന കാര്യമാണ്. ടാറ്റ മാസത്തില്‍ ഒരു ഹാഫ് ഡേ ലീവു കൊടുക്കും. എന്നാല്‍ ഹാരിസണ്‍ണില്‍ അതും ഇല്ല. ഞാന്‍ എന്റെ ഒരു അനുഭവം പറയാം. ഒരു പെണ്ണ് എന്റെ അടുത്ത് വന്ന് ചോദിച്ചു, കങ്കാണി, എനിക്ക് കുറച്ച് ലീവ് വേണമെന്ന്. “കുറച്ച് ലീവ്” വേണമെന്ന് ചോദിച്ചപ്പോള്‍ എനിക്ക് ഒന്നും മനസിലായില്ല. സത്യം എനിക്ക് അന്നൊന്നും അത്ര എക്സ്പീരിയന്‍സ് ഇല്ലാത്തതുകൊണ്ട് ഒന്നും മനസിലായില്ല.
ആര്‍ത്തവം: ഒരു കങ്കാണിയനുഭവം…
സ്ത്രീകളുടെ മാസമുറ കാലം, ഇത് എല്ലാ മാസവും സ്ത്രീകള്‍ക്ക് ഉണ്ടാവുന്ന കാര്യമാണ്. ടാറ്റ മാസത്തില്‍ ഒരു ഹാഫ് ഡേ ലീവു കൊടുക്കും. എന്നാല്‍ ഹാരിസണ്‍ണില്‍ അതും ഇല്ല. ഞാന്‍ എന്റെ ഒരു അനുഭവം പറയാം. ഒരു പെണ്ണ് എന്റെ അടുത്ത് വന്ന് ചോദിച്ചു, കങ്കാണി, എനിക്ക് കുറച്ച് ലീവ് വേണമെന്ന്. “കുറച്ച് ലീവ്” വേണമെന്ന് ചോദിച്ചപ്പോള്‍ എനിക്ക് ഒന്നും മനസിലായില്ല. സത്യം എനിക്ക് അന്നൊന്നും അത്ര എക്സ്പീരിയന്‍സ് ഇല്ലാത്തതുകൊണ്ട് ഒന്നും മനസിലായില്ല.
ഞാന്‍ പറഞ്ഞു ഇല്ല ലീവൊന്നും ഇല്ല, മര്യാദയ്ക്ക് പോയി പണി ചെയ്‌തോ എന്ന്. അതിന്റെ മുഖം ഒക്കെ വല്ലാതെയായി. അവള്‍ പണി ചെയ്തു. വൈകുന്നേരം അതിന്റെ കൂട്ടുകാരി വന്ന് എന്നോട് പറഞ്ഞു,
“അണ്ണാ നിങ്ങള്‍ ചെയ്തത് ഏതായാലും ശരിയായില്ല കേട്ടോ ആ പെണ്ണിന് ഇന്ന് മാസമുറയായിരുന്നു. അവള്‍ മൂന്നരയ്ക്കല്ലേ ലീവ് ചോദിച്ചത്, നിങ്ങള്‍ മനുഷ്യനല്ലേ” എന്ന് ചോദിച്ചു. അതിന് ശേഷം ഈ പണി ചെയ്യാന്‍ എനിക്ക് ഇഷ്ടമല്ല, എന്റെ പണി രണ്ട് മൂന്ന് വര്‍ഷം ഉണ്ടായിരുന്നു. ഇതിന് ശേഷം ഞാന്‍ ജോലിയില്‍ നിന്ന് രാജിവെച്ചു.
കങ്കാണിപ്പണി രാജി വെയ്ക്കുന്നു; കാരണം?
എനിക്കും ഒരു കമ്മ്യൂണിസ്റ്റ് ചിന്ത ഉണ്ടായിരുന്നതാണ്. കോളേജില്‍ പഠിക്കുന്ന സമയത്തും. ഞാന്‍ ഇവിടെ നിന്ന് തമിഴ്‌നാട്ടില്‍ പോയി പഠിച്ചതാണ്. അവിടെ നിന്നും ഞാന്‍ ഇവിടേക്ക് സൂപ്പര്‍വൈസറായി വന്നു. ഈ ജനങ്ങള്‍ക്ക് എന്തെങ്കിലും നന്മ ചെയ്യണമെന്ന് കരുതിയാണ് വന്നത്.
എനിക്ക് അവിടെ തൊഴിലാളികളെ നില നിര്‍ത്താന്‍ പറ്റിയില്ല, എനിക്ക് സന്തോഷം ഉണ്ടായില്ല, എന്റെ മാനേജ്‌മെന്റ് എന്നെ അവിടെയും ഇവിടെയും കൊണ്ടിട്ടു, ചെറിയ പിള്ളേരെ പോലെ, അവര്‍ക്ക് ദേഷ്യമുള്ള ചില തൊഴിലാളികളുണ്ട്, അവര്‍ക്ക് നല്ല പണി കൊടുക്കണം എന്ന് പറയും,
പക്ഷേ ഇവിടെ വന്നപ്പോള്‍ ഉണ്ടായ അനുഭവം ഇതാണ്. ഒരു ദിവസം ഇതുപോലെ എന്റെ അടുത്ത് ലീവ് ചോദിച്ച് വന്ന പെണ്ണിന് ലീവു കൊടുത്തു. അങ്ങനെ ഫീല്‍ഡ് ഓഫീസര്‍ എന്റെ അടുത്തു വന്നു ചോദിച്ചു എന്തിനാണ് ലീവ് കൊടുത്തതെന്ന്. ഞാന്‍ പറഞ്ഞു അത് അവരുടെ ചില കാര്യങ്ങളുണ്ടെന്ന്, അയാള്‍ പറഞ്ഞു എന്റെ അടുത്ത് പറയണം കാരണമെന്താണെന്ന്. എന്ന് ഞാന്‍ പറഞ്ഞ് അവള്‍ക്ക് സാറിന്റെ അടുത്ത് വന്ന് ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന്. ഈ തൊഴിലാളികളുടെ കഷ്ടനഷ്ടങ്ങള്‍ മനസിലാക്കാത്ത ഫീല്‍ഡ് ഓഫീസര്‍മാരുണ്ട്. അവരും മോശമാണ്.
ഞാന്‍ ഈ കാര്യങ്ങളൊക്കെ എന്റെ യൂണിയനെടുത്ത് പറഞ്ഞിട്ടുണ്ട്. യൂണിയന്‍ സഖാക്കളുടെ അടുത്ത് പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ഉള്ള കാര്യങ്ങളൊക്കെ ഉണ്ട്, എന്തെങ്കിലും പരിഹാരം കാണണം. എന്നാല്‍ ആരുമാരും ഇതിന് പരിഹാരം കാണാന്‍ വരുന്നില്ല.
എനിക്ക് അവിടെ തൊഴിലാളികളെ നിലനിര്‍ത്താന്‍ പറ്റിയില്ല, എനിക്ക് സന്തോഷം ഉണ്ടായില്ല, എന്റെ മാനേജ്‌മെന്റ് എന്നെ അവിടെയും ഇവിടെയും കൊണ്ടിട്ടു, ചെറിയ പിള്ളേരെ പോലെ, അവര്‍ക്ക് ദേഷ്യമുള്ള ചില തൊഴിലാളികളുണ്ട്, അവര്‍ക്ക് നല്ല പണി കൊടുക്കണം എന്ന് പറയും,
ചില ആള്‍ക്കാരുണ്ടല്ലോ ചിലപ്പോ വൈകി വരുന്നവരെയൊന്നും ഇവര്‍ക്ക് പിടിക്കില്ല. അവരെ കുറിച്ച് അവള്‍ എങ്ങനെ ഉണ്ട് ഇവള്‍ എങ്ങനെ ഉണ്ട് എന്നെല്ലാം ചോദിക്കും, എനിക്ക് ഇതെല്ലാം പിടിക്കില്ല.
ഇനിയും അതില്‍ തുടരാന്‍ കഴിയില്ലെന്ന് തോന്നി, എന്റെ ഉള്ളില്‍ ഒരു കമ്യൂണിസ്റ്റ് ചിന്ത കിടന്നിരുന്നതുകൊണ്ട് എനിയും ഇതില്‍ തുടരാന്‍ കഴിയില്ലെന്ന് എനിക്ക് തോന്നി, അതുകൊണ്ട് തന്നെ ഇത് മതിയാക്കാന്‍ ഞാന്‍ തീരുമാനിച്ചു.