Kerala News
കോട്ടയത്ത് 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; പിതാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 22, 08:14 am
Wednesday, 22nd January 2025, 1:44 pm

വൈക്കം: കോട്ടയത്ത് 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. കോട്ടയം വൈക്കത്താണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ, കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയതിലാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.

പിന്നാലെ അമ്മ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കുട്ടിയുടെ അമ്മ വീട്ടുജോലിക്കായി മറ്റൊരിടത്താണ് താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയപ്പോഴാണ് കുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് അമ്മ മനസിലാക്കുന്നതും ആശുപത്രിയിലെത്തിക്കുന്നതും.

തുടര്‍ന്ന് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പ്രതി പിതാവാണെന്ന വിവരം കുട്ടി വെളിപ്പെടുത്തുന്നത്.

Content Highlight: A case where a 16-year-old girl was abused and became pregnant in Kottayam; Father arrested