Malayalam Cinema
'2403' ഫീറ്റില്‍ അമ്പിളി ഫെയിം തന്‍വി റാമും ; ആദ്യ ഷെഡ്യൂള്‍ അവസാനിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Oct 20, 10:27 am
Sunday, 20th October 2019, 3:57 pm

കൊച്ചി: കേരളത്തിനെ ഒന്നാകെ ഭീതിയിലാഴ്ത്തിയ മഹാപ്രളയം സിനിമയാകുമ്പോള്‍ നായികയായി അമ്പിളി ഫെയിം തന്‍വി റാമും. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തില്‍ ഇരുവര്‍ക്കും പുറമേ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഇന്ദ്രജിത് സുകുമാരന്‍, മഞ്ജു വാര്യര്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോണ്‍ മാന്ത്രിക്കലും ജൂഡ് ആന്റണിയും തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി ജോണും എഡിറ്റിങ് മഹേഷ് നാരായണനുമാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം. പ്രളയത്തെ അതിജീവിക്കാന്‍ കേരളത്തിന് കൈത്താങ്ങായ നായകന്മാരുടെ കഥയാണ് ഇതെന്നും നമ്മുടെ അതിജീവനത്തിന്റെ കഥയാണിതെന്നും ജൂഡ് ചിത്രത്തെ കുറിച്ച് പറയുന്നത്.

DoolNews Video