national news
ദല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; കാര്‍ അപകടത്തില്‍പ്പെട്ട് ആറ് മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 30, 05:13 am
Monday, 30th December 2019, 10:43 am

ന്യൂദല്‍ഹി: കനത്ത മൂടല്‍മഞ്ഞില്‍ വഴി തെറ്റിയ കാര്‍ അപകടത്തില്‍ പെട്ട് ദല്‍ഹിക്കടുത്ത് നോയിഡയില്‍ ആറുപേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു.

മഹേഷ് (35), കിഷന്‍ലാല്‍(50), നീരേഷ്(17), റാം ഖിലാഡി(75), മല്ലു(12), നേത്രപാല്‍(40) തുടങ്ങിയവരാണ് മരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കാര്‍ കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 11.30 ടെയായിരുന്നു അപകടം. ഉത്തര്‍പ്രദേശ് സാംഭല്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

ദല്‍ഹിയില്‍ ഇന്നും അതി ശൈത്യം തുടരുകയാണ്. ദല്‍ഹിയിലെ ഏറ്റവും കുറഞ്ഞ താപനില 4.6 ഡിഗ്രിയാണ്. ശൈത്യത്തെതുടര്‍ന്ന് ദല്‍ഹിയില് പലയിടങ്ങളിലും വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ജനുവരി മൂന്നുവരെ ദല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചിത്രം കടപ്പാട്: എ.എന്‍.ഐ