national news
ആഗ്രയ്ക്ക് സമീപം ബസ് പതിനഞ്ച് അടി താഴേക്ക് വീണ് 29 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 08, 02:54 am
Monday, 8th July 2019, 8:24 am

ആഗ്ര: ലക്‌നൗവില്‍ നിന്ന് ദല്‍ഹിയിലേക്ക് പോകുകയായിരുന്ന ബസ് അപകടത്തില്‍ പെട്ട് 29 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ യമുന അതിവേഗ പാതയിലെ മേല്‍പ്പാലത്തില്‍ നിന്ന് 15 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു.

പൊലീസ് സംഭവ സ്ഥലത്ത് എത്തി രക്ഷപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ആഗ്ര ഐ.ജി സതീഷ് ഗണേഷ് പറഞ്ഞു.

സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം  രേഖപ്പെടുത്തി. അപകടത്തില്‍ പെട്ടവര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്നും യോഗി പറഞ്ഞു.

DoolNews Video