Kerala News
കണ്ണൂര്‍ കൊയ്യത്ത് ബസ് മറിഞ്ഞ് 20 കുട്ടികള്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 12, 03:58 pm
Saturday, 12th April 2025, 9:28 pm

കണ്ണൂര്‍: കണ്ണൂര്‍ കൊയ്യത്ത് ബസ് മറിഞ്ഞ് 20 കുട്ടികള്‍ക്ക് പരിക്ക്. മര്‍ക്കസ് സ്‌കൂളിന്റെ ബസാണ് മറിഞ്ഞ്. ബസ് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്.

30 ഓളം പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടികള്‍ സ്‌കൂളിലെ അധ്യാപകന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ച് വരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ബസ് സമീപത്തെ ഒരു മരത്തില്‍ തട്ടി നിന്നത് കൊണ്ട് വലിയ അപകടം ഒഴിവാകുകയായിരുന്നു

വളവില്‍ നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞത്. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ കണ്ണൂരിലെ ആശുപത്രികളില്‍ ചികിത്സയിലാണ്.

Content Highlight: 20 children injured after bus overturns in Kannur