സ്പോര്‍ട്സ് ഡെസ്‌ക്2 hours ago
പത്തനംതിട്ട: ഇന്‍ഡോറില്‍ നര്‍മദാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് മലയാളി ബാങ്ക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ആറു പേര്‍ മരിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
പത്തനംതിട്ട അയിരൂര്‍ സ്വദേശി സൗരവ് മോഹന്‍, എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി പ്രേംകിരണ്‍ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം കേശവദാസപുരം എസ്.ബി.ഐ ബാങ്കില്‍ പ്രൊബേഷണറി ഉദ്യോഗസ്ഥരാണ് ഇരുവരും.
രാവിലെ 7.15 ഓടെയാണ് അപകടമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. 11 പേരുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മധ്യപ്രദേശ് തലസ്ഥാനമായ ഇന്‍ഡോറില്‍ നിന്നും 125 കിലോമീറ്റര്‍ അകലെ മഹേശ്വറിലാണ് അപകടമുണ്ടായത്. എസ്.ബി.ഐ ബാങ്കിന്റെ ദേശീയ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ് ഇവര്‍ ഇന്‍ഡോറിലെത്തിയത്.