കൊവിഡ് മരണം മൂന്ന് ലക്ഷം കടന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ
national news
കൊവിഡ് മരണം മൂന്ന് ലക്ഷം കടന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th May 2021, 10:51 am

ന്യൂദല്‍ഹി: ഇന്ത്യയില്‍ പുതുതായി 2,22000 കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 2,6700000.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 4455 ആളുകളാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,03720 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3 ലക്ഷം കടന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി.

അതേസമയം, കൊവിഡ് രോഗബാധ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയിട്ടുണ്ട്.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം അറിയിച്ചത്. ദല്‍ഹിയിലെ പ്രതിദിന കൊവിഡ് കേസുകള്‍ 1,600 ആയി കുറഞ്ഞിട്ടുണ്ട്. കേസുകള്‍ ഇതേ രീതിയില്‍ കുറയുകയാണെങ്കില്‍ 31 മുതല്‍ ലോക്ഡൗണ്‍ പിന്‍വലിക്കുമെന്നും അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.

ദല്‍ഹിയില്‍ 18-44 വരെയുള്ളവരുടെ വാക്‌സീനേഷന്‍ നിറുത്തിവെച്ചിരിക്കുകയാണ്. ഈ വിഭാഗത്തിലുള്ളവര്‍ക്കായി നീക്കിവച്ച വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചതിനാലാണ് തീരുമാനമെന്നാണ് കെജ്‌രിവാള്‍ അറിയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: 2.22 Lakh New Covid Cases In India, 4,454 Deaths; 2.67 Crore Total Cases