നേപ്പാളിൽ വിമാനം തകർന്നു: 18 പേർ മരിച്ചു
Worldnews
നേപ്പാളിൽ വിമാനം തകർന്നു: 18 പേർ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th July 2024, 1:04 pm

കാഠ്മണ്ഡു: നേപ്പാളിൽ വിമാനം തകർന്ന് 18 പേർ മരിച്ചു. കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽ ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് വിമാനം തകർന്നത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന് തീ പിടിക്കുകയായിരുന്നു. സൗര്യ എയർലൈൻസ് വിമാനമാണ് അപകടത്തിൽ പെട്ടത്.

രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാനം പറന്നുപൊങ്ങുന്നതിനിടെ റൺവേയിൽ നിന്നും തെന്നിമാറുകയായിരുന്നു.

രണ്ട് ജീവനക്കാരെയും 17 സാങ്കേതിക വിദഗ്ധരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റ് മനീഷ് ശങ്ക്യ രക്ഷപെട്ടു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പറന്നുയരുന്നതിനിടെ ചിറകിൻ്റെ അറ്റം നിലത്ത് തട്ടി വിമാനം മറിയുകയും വിമാനത്തിന് ഉടൻ തീപിടിക്കുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

കഴിഞ്ഞ വർഷം ജനുവരിയിൽ നേപ്പാളിലെ വിനോദസഞ്ചാര നഗരമായ പൊഖാറയിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് യെതി എയർലൈൻസ് വിമാനം തകർന്ന് അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 72 പേർ മരിച്ചിരുന്നു.

Content Highlight: 18 dead as plane crashes during takeoff at Kathmandu airport