തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ ജാതിയുടേയും മതത്തിന്റേയും കോളം പൂരിപ്പിക്കാത്ത കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു എന്ന് റിപ്പോര്‍ട്ട്. 9,209 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലായി ഒന്നേക്കാല്‍ ലക്ഷം കുട്ടികളാണ് ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കാത്തവര്‍. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഇതു സംബന്ധിച്ച കണക്ക് നിയമസഭയില്‍ അവതരിപ്പിച്ചത്.
Read Also : മോദി സംസ്ഥാനങ്ങളെ യാചകരാക്കി: കെ. ചന്ദ്രശേഖര റാവു
2017-18 അദ്ധ്യയന വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നുമുതല്‍ പത്തുവരെ പഠിക്കുന്ന കുട്ടികളില്‍ ജാതി മതം എന്നിവയ്ക്കുള്ള കോളങ്ങള്‍ പൂരിപ്പിക്കാതെ 123630 കുട്ടികളും ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഒന്നാം വര്‍ഷം 278 കുട്ടികളും രണ്ടാം വര്‍ഷവും രണ്ടാം വര്‍ഷം 239 കുട്ടികളും പ്രവേശനം നേടിയിട്ടുണ്ട്. നിയമ സഭയില്‍ ഡി.കെ മുരളി നല്‍കിയ ചോദ്യങ്ങള്‍ക്ക് മറുപടിയായി രവീന്ദ്രനാഥ് പറഞ്ഞു.
നേരത്തെ ജാതി വെറി ഇല്ലാതെ ജീവിക്കുക എന്ന ഉദ്ദേശത്തോടെ നമുക്ക് ജാതിയില്ല എന്ന പേരില്‍ സര്‍ക്കാര്‍ ബോധ വല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
അതേസമയം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജാതി, മതം എന്നിവയക്കുള്ള കോളങ്ങള്‍ പൂരിപ്പിക്കാതെ ആരും തന്നെ പ്രവേശനം നേടിയിട്ടില്ല.