Advertisement
Kerala News
മേയര്‍ ആര്യ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതില്‍ തര്‍ക്കം; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 28, 08:31 am
Sunday, 28th April 2024, 2:01 pm

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ മേയറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോട്ടില്‍ തര്‍ക്കം. ശനിയാഴ്ച രാത്രി തിരുവനന്തപുരം പാളയത്ത് വെച്ചാണ് സംഭവം.

മേയറുടെ പരാതിയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. യദു.എല്‍. എച്ചിനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.

ഡ്രൈവര്‍ തന്നോട് മോശമായി പെരുമാറിയെന്ന് മേയറുടെ പരാതിയില്‍ പറയുന്നു. കാര്‍ ബസിന് കുറുകെയിട്ട് ബസ് സര്‍വീസ് തടസപ്പെടുത്തിയെന്നും മേയര്‍ തന്നോട് മോശമായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടി ഡ്രൈവറും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഡ്രൈവറുടെ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

ഇരുവരും തമ്മില്‍ നടുറോട്ടില്‍ തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Content Highlight: Dispute over not giving side to Mayor Arya Rajendran’s vehicle; Case against KSRTC driver