പ്രസംഗിക്കാന്‍ മിടുക്കനാണ് മോദിയെന്ന കാര്യം അദ്ദേഹത്തിന്റെ എതിരാളികള്‍ വരെ അംഗീകരിക്കുന്ന ഒന്നാണ്. എന്നാല്‍ പറഞ്ഞ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നയാളല്ല മോദിയെന്നു വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. പ്രധാനമന്ത്രിയാകുന്നതിനു മുമ്പ് പറഞ്ഞതൊന്ന്, പ്രധാനമന്ത്രിയായ ശേഷം പ്രവര്‍ത്തിക്കുന്നതിന് അതിന് നേര്‍ വിപരീതമായി. മോദി സര്‍ക്കാറിന്റെ ഇത്തരത്തിലുള്ള പ്രധാന യൂ ടേണുകളിതാ.
1. ആധാര്‍ കാര്‍ഡ്
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ പദ്ധതിയെ വിമര്‍ശിച്ചു സംസാരിച്ചിരുന്നു.
“യാതൊരു വീക്ഷണവുമില്ലാത്ത രാഷ്ട്രീയ ഗിമ്മിക്” എന്നാണ് ആധാര്‍ പദ്ധതിയെ മോദി വിശേഷിപ്പിച്ചത്. ബാംഗ്ലൂര്‍ സൗത്ത് മണ്‍ലത്തില്‍ ഇലക്ട്രോണിക് സിറ്റിക്കു സമീപം ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്താണ് മോദി ഇങ്ങനെ സംസാരിച്ചത്.
ആധാര്‍ കൊണ്ട് എന്തെങ്കിലും കാര്യമുണ്ടെന്ന് കോണ്‍ഗ്രസിനു സുപ്രീം കോടതിയെ പോലും ബോധ്യപ്പെടുത്താനായിട്ടില്ലെന്നും മോദി പറഞ്ഞിരുന്നു.
ഇതേ മോദി അധികാരത്തിലെത്തിയപ്പോള്‍ ആധാറിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പല സര്‍ക്കാര്‍ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയ മോദി ഏറ്റവും ഒടുവിലായി പണരഹിത ഇടപാടുകള്‍ക്കായി പുറത്തിറക്കിയ ഭീം എന്ന ആപ്പില്‍ വരെ ആധാര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
2 ബംഗ്ലാദേശുമായുള്ള ഭൂമി ഇടപാട്
അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ബംഗ്ലാദേശിന് ഭൂമി വെച്ചുമാറുന്ന കരാറിനെ ബി.ജെ.പി പ്രതിപക്ഷത്തായിരുന്ന സമയത്ത് ഏറെ എതിര്‍ത്തിരുന്നു. ഈ കരാര്‍ രാജ്യത്തിന് യാതൊരു നേട്ടവുമുണ്ടാക്കില്ലെന്നാണ് ബി.ജെ.പിയുടെ ആസാം വൈസ് പ്രസിഡന്റ് പറഞ്ഞത്.
എന്നാല്‍ ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ മോദി ആസാം സന്ദര്‍ശിക്കുകയും ഈ കരാറില്‍ ഒപ്പിടുകയും ചെയ്തിരുന്നു. ആസാമിന്റെ സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്നായിരുന്നു മോദി പറഞ്ഞ ന്യായം.
Read more: ഹരിയാനയില്‍ കെജ്രിവാളിന് നേരെ ഷൂ ഏറ്; മോദിക്കെതിരെ തിരിച്ചെറിയാന്‍ അറിയാഞ്ഞിട്ടല്ലെന്ന് കെജ്‌രിവാള്‍
3 ബംഗ്ലാദേശി കുടിയേറ്റക്കാര്‍
അധികാരത്തിലെത്തിയാല്‍ ബംഗ്ലാദേശികളെ നാടുകടത്തുമെന്നാണ് മോദി പറഞ്ഞത്. വോട്ടിനുവേണ്ടി രാഷ്ട്രീയക്കാര്‍ കുടിയേറ്റക്കാര്‍ക്ക് ചുവന്ന പരവതാനി വിരിച്ചുകൊടുക്കുകയാണെന്നും മോദി പറഞ്ഞിരുന്നു. പശ്ചിമബംഗാളിലെ സെരാംപൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ അധികാരത്തിലെത്തിയശേഷം ബി.ജെ.പി സര്‍ക്കാര്‍ത അവരെ പിന്തുണയ്ക്കുകയും അവര്‍ക്ക് സൗജന്യ വിസ എന്‍ട്രി നല്‍കുകയുമാണ് ചെയ്തത്.
4 കള്ളപ്പണം
കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തൂ എന്നാണ് പ്രതിപക്ഷത്തിരിക്കുമ്പോള്‍ ബി.ജെ.പി ആവശ്യപ്പെട്ടത്. കള്ളപ്പണമുണ്ടെന്നു കണ്ടെത്തിയ 700 പേരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാനായിരുന്നു ആവശ്യപ്പെട്ടത്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ കള്ളപ്പണക്കാരെ പുറത്തുകൊണ്ടുവരുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അധികാരത്തിലെത്തി 100ദിവസത്തിനുള്ളില്‍ തന്നെ മോദി സര്‍ക്കാര്‍ നിലപാട് മാറ്റി.
അധികാരത്തിലെത്തി ഒരുവര്‍ഷത്തിലേറെ ആയിട്ടും മോദി സര്‍ക്കാറിന് കള്ളപ്പണക്കാരുടെ പേരുവെളിപ്പെടുത്താനായിട്ടില്ല. പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ വിസമ്മതിക്കുകയാണ് ചെയ്തത്.
5 നോട്ടുനിരോധനം
2014 മാര്‍ച്ച് 31ഓടെ 2005നു മുമ്പുളള എല്ലാ കറന്‍സി നോട്ടുകളും പിന്‍വലിക്കാന്‍ യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ആര്‍.ബി.ഐയും ഈ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം കൊണ്ട് കള്ളപ്പണത്തെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഇത് ഏറ്റവുമധികം ബാധിക്കുക നിരക്ഷരരായ സാധാരണക്കാരെ ആയിരിക്കുമെന്നുമാണ് ബി.ജെ.പി അന്ന് പറഞ്ഞത്. ബി.ജെ.പി വക്താവായ മീനാക്ഷി ലേഖിയാണ് ഇത്തരമൊരു പ്രതികരണം നടത്തിയത്.
എന്നാലിപ്പോള്‍ മോദി സര്‍ക്കാര്‍ കള്ളപ്പണം തടയാനെന്ന പേരിലാണ് നോട്ടുനിരോധനം നടപ്പിലാക്കിയിരിക്കുന്നത്. ഇത് പാവപ്പെട്ടവര്‍ക്കാണ് ഏറ്റവും ഗുണം ചെയ്യുകയെന്നാണ് അവര്‍ വാദിക്കുന്നത്.
6 എഫ്.ഡി.ഐ
2013ല്‍ എഫ്.ഡി.ഐ മൂലധനം 49% ഉയര്‍ത്താനുള്ള യു.പി.എ തീരുമാനത്തെ എതിര്‍ത്തു രംഗത്തുവന്നയാളാണ് മോദി.
“കോണ്‍ഗ്രസ് രാഷ്ട്രത്തെ വിദേശികള്‍ക്കു നല്‍കുകയാണ്. ” എന്നാണ് ഇതേക്കുറിച്ചു മോദി ട്വീറ്റു ചെയ്തത്.
എന്നാല്‍ അധികാരത്തിലെത്തിയശേഷം ബി.ജെ.പി ഈ തീരുമാനത്തെ അനുകൂലിച്ചു എന്നു മാത്രമല്ല ഇതുസംബന്ധിച്ച ബില്ലും കൊണ്ടുവന്നു. എന്നാല്‍ രാജ്യസഭയില്‍ ഈ ബില്ലിന് എതിര്‍പ്പു നേരിടേണ്ടിവന്നു.
7. സിവില്‍ ന്യൂക്ലിയര്‍ ഡീല്‍
യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യയും യു.എസും തമ്മില്‍ ആണവ കരാര്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. ഇത് രാഷ്ട്ര താല്‍പര്യത്തിന് എതിരാണെന്നായിരുന്നു അന്ന് ബി.ജെ.പി അഭിപ്രായപ്പെട്ടത്.
എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ യു.എസുമായി ആണവ കരാറില്‍ ഒപ്പുവെക്കുകയാണ് ചെയ്തത്. അതിനെ വലിയ അഭിമാനത്തോടെ ആഘോഷിക്കുകയും ചെയ്തു.
8 റെയില്‍വേ നിരക്കുകള്‍
അഴിമതി തടയാനെന്ന പേരില്‍ ബി.ജെ.പി ഏറെ എതിര്‍ത്ത ഒന്നായിരുന്നു റെയില്‍വേ നിരക്കു വര്‍ധന. യു.പി.എ വെറും 2% നിരക്കുവര്‍ധനവു വരുത്തിയപ്പോള്‍ റെയില്‍ രോകോ ആന്തോളന്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പുറമേ നിരക്കുവര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോദി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അധികാരത്തിലെത്തിയശേഷം ബി.ജെ.പി 14.2% വര്‍ധനവാണ് വരുത്തിയത്. റെയില്‍വേ പരിഷ്‌കരണത്തിനുള്ള യാതൊരു പദ്ധതികളും നിര്‍ദേശിക്കുകയും ചെയ്തിരുന്നില്ല.
9 റാവു ഇന്ദ്രജിത് സിങ്
കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സമയത്ത് റാവു ഇന്ദ്രജിത് സിങ്ങിനെ അഴിമതിക്കാരനായി മുദ്രകുത്തിയ ബി.ജെ.പി അയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റാവു ഇന്ദ്രജിത് സിങ് പിന്നീട് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിക്കൊപ്പം ചേര്‍ന്നു.
മോദി അധികാരത്തിലെത്തിയശേഷം അദ്ദേഹത്തെ “നല്ലയാളാക്കി”. പ്രതിരോധമന്ത്രിയുടെ ജൂനിയര്‍ ആയി നിയമിച്ചു.
10 വൈദ്യുതി നിരക്ക്
ദല്‍ഹി തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങളിലൊന്ന് അധികാരത്തിലെത്തിയാല്‍ വൈദ്യുതി 30% കുറഞ്ഞ വിലയില്‍ ലഭ്യമാക്കുമെന്നാണ്. എന്നാല്‍ മോദി അധികാരത്തിലെത്തിയശേഷം രണ്ടുതവണയാണ് നിരക്കുവര്‍ധനവ് വരുത്തിയത്. ആദ്യ തവണ 8.32% വും രണ്ടാം തവണ 7%വും വര്‍ധനവാണ് വരുത്തിയത്.
Read more