Advertisement
national news
പെണ്‍കുട്ടികളുടെ മുന്‍പില്‍ ജയ്ശ്രീറാം വിളിച്ച് സ്വയംഭോഗം: ഗാര്‍ഗി കോളേജ് ലൈംഗികാതിക്രമണ കേസില്‍ പത്ത് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 13, 03:50 am
Thursday, 13th February 2020, 9:20 am

ന്യൂദല്‍ഹി: ദല്‍ഹി ഗാര്‍ഗി വനിതാ കോളേജില്‍ അതിക്രമിച്ച് കടന്ന് ജയ്ശ്രീറാം വിളിച്ച് വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപദ്രവിക്കുകയും സ്വയം ഭോഗം ചെയ്യുകയും ചെയ്ത കേസില്‍ പത്ത് പേര്‍ അറസ്റ്റില്‍.

കേസില്‍ അറസ്റ്റിലായവരെല്ലൊം 18 മുതല്‍ 25 വയസ് പ്രായമുള്ളവരാണ്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാാനത്തിലാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി 11 ടീമുകള്‍ പ്രവര്‍ത്തിച്ചുവെന്ന് സൗത്ത് ദല്‍ഹി കമ്മീഷണര്‍ എ.താക്കൂര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതികള്‍ ഗെയ്റ്റ് ചാടികടന്ന് കോളേജിനകത്ത് പ്രവേശിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കോളേജിനകത്തെത്തിയ പ്രതികള്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുകയും ജയ്ശ്രീറാം വിളിച്ച് പെണ്‍കുട്ടികള്‍ക്ക് മുന്‍പില്‍ സ്വയംഭോഗം ചെയ്യുകയുമായിരുന്നു. കോളേജില്‍ വാര്‍ഷിക ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് വനിതാ കോളേജില്‍ ഒരു സംഘം ആളുകള്‍ അതിക്രമിച്ച് കടന്നതും വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുന്നതും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ക്യാംപസില്‍ 30ല്‍ അധികം ആളുകള്‍ എത്തിയെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ റാലിയില്‍ പങ്കെടുത്തവരാണ് കോളേജില്‍ എത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേസില്‍ പൊലീസ് ഗാര്‍ഗി കോളേജ് അധികൃതര്‍ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. സംഭവത്തെ അപലപിച്ച ദല്‍ഹി യൂണിവേഴ്‌സിറ്റിയും രംഗത്തെത്തിയിരുന്നു.