ഇന്ത്യയുടെ മുഖമാകാൻ കൊട്ടാരക്കര ഒരുങ്ങുന്നു; സോഹോ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് കൊട്ടാരക്കരയിൽ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നമ്മുടെ കമാന്റിന് അനുസരിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകൾ വരുന്നു. ഈ വാർത്ത കേട്ടിട്ടുണ്ടാകും. എന്നാൽ ഇത്തരം റോബോട്ടുകൾ ഉണ്ടാകുന്നത് അങ്ങ് അമേരിക്കയിലോ ബ്രിട്ടനിലോ യു.എ.ഇയിലോ അല്ല. കൊല്ലം ജില്ലയിലെ ചെറു പട്ടണമായ കൊട്ടാരക്കരയിലാണ്. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും ഇത് യാഥാർഥ്യമാണ്. സോഹോ പോലൊരു മൾട്ടിനാഷണൽ കമ്പനി ഒരു സെക്കൻഡ് ടയർ സിറ്റിയിൽ ഇൻവെസ്റ്റ് ചെയ്യുന്നു. രാജ്യത്തെ മെട്രോനഗരങ്ങളിൽ ലഭ്യമാകുന്ന തരത്തിലുള്ള മികച്ച തൊഴിൽ അവസരം ഗ്രാമ പ്രദേശങ്ങളിലും ലഭ്യമാക്കാനായി സോഹോ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് കൊട്ടാരക്കരയിൽ ആരംഭിച്ചിരിക്കുകയാണ്.
Content Highlight: Zoho Campus Industrial Park Started Kottarakkara
ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ ട്രെയിനി സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം