00:00 | 00:00
വിമാനയാത്രികര്‍ക്കായുള്ള 10 അവകാശങ്ങള്‍
ശ്രീലക്ഷ്മി എസ്.
2025 Mar 25, 11:35 am
2025 Mar 25, 11:35 am

വിമാനം മുടങ്ങിയും നേരം വൈകിയുമെല്ലാം ബുദ്ധിമുട്ടുന്നവരാണ് കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള വിമാനയാത്രികര്‍. എന്നാല്‍ ഇന്ത്യയില്‍ ഇത്തരത്തില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം നിയമങ്ങളില്‍ നിന്നുള്ള പരിരക്ഷ നിലവില്‍ ലഭ്യമാണ്. എന്നാല്‍ അത് ഭൂരിഭാഗം യാത്രക്കാര്‍ക്കും അറിയില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ യാത്രക്കാരെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനായി ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സ്.

യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ക്കൊപ്പം തങ്ങളുടെ പത്ത് അവകാശങ്ങളെ കുറിച്ച് പറയുന്ന വെബ് പേജ് ലിങ്ക് ലഭ്യമാക്കണമെന്ന് വിമാന കമ്പനികള്‍ക്കുള്ള ഡി.ജി.സി.ഐയുടെ നിര്‍ദേശം. ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നല്‍കുന്ന പാസഞ്ചര്‍ ചാര്‍ട്ടറിലേക്കുള്ള ലിങ്ക് യാത്രക്കാര്‍ക്ക് എസ്.എം.എസ് വഴിയോ വാട്‌സ്ആപ്പ് വഴിയോ ലഭ്യമാക്കണമെന്നും ഈ വിവരങ്ങള്‍ എയര്‍ലൈന്‍ ടിക്കറ്റുകളിലും വെബ്സൈറ്റുകളിലും വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും ഡി.ജി.സി.ഐ നിര്‍ദേശിക്കുന്നു.

Content Highlight: 10 rights for air passengers

ശ്രീലക്ഷ്മി എസ്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം