1500 വര്‍ഷം മുമ്പ് സകല തിന്മകളും നാമാടിയ ഒരു സമൂഹത്തില്‍ തീര്‍ത്തും വ്യത്യസ്തമായ സാഹചര്യത്തില്‍ ഉണ്ടായ പ്രമാണങ്ങളെ അക്ഷരാര്‍ത്ഥത്തിലൂടെ വായിച്ച് ഇന്ന് നടപ്പിലാക്കാന്‍ നോക്കിയാല്‍ ഫലം ഭീകരമായിരിക്കും. കാലങ്ങള്‍ കൊണ്ട് മനുഷ്യന്‍ ആര്‍ജിച്ചെടുത്ത മൂല്യ സങ്കല്‍പങ്ങളെ പൊളിച്ചെഴുതേണ്ടി വരും. തലച്ചോറ് ഉപയോഗിക്കാത്ത ഒരു ജനത ഒരു വന്‍ ദുരന്തമാണ്. തീവ്ര ആശയങ്ങളുടെ വിളനിലമാണത്.
ഇസ്‌ലാമിന്റെ ആദ്യ കാലഘട്ടം തൊട്ട് തന്നെ ഇങ്ങനെയുള്ള വ്യത്യസ്ത ധാരകള്‍ മുസ്‌ലിം സമൂഹങ്ങളില്‍ സജീവമായിരുന്നു. നബിയുടെ മരണശേഷം രംഗപ്രവേശം ചെയ്ത “ഖവാരിജുകള്‍” വഹാബിസത്തിന്റെ ആദ്യകാല രൂപങ്ങളായിരുന്നുവെന്ന് കാണാം. പക്ഷേ അന്നതിനെ ആശയപരമായി നേരിടാനും പരാജയപ്പെടുത്താനും ബദല്‍ ധാരകള്‍ക്ക് താരതമ്യേന എളുപ്പത്തില്‍ കഴിഞ്ഞു.
|ഒപ്പീനിയന്‍:നാസിറുദ്ദീന്‍|
വിവാദ ഫത്‌വകള്‍ കൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള വ്യക്തിയാണ് കാശ്മീര്‍ “ഗ്രാന്റ് മുഫ്തി”യും സ്വയം പ്രഖ്യാപിത “ശരീഅത്ത് സുപ്രീം കോടതി”യുടെ അധിപനുമായ ബഷീറുദ്ദീന്‍ അഹമ്മദ്. പെണ്‍കുട്ടികളുടെ സംഗീത ട്രൂപ്പായ ” പ്രകാശ് “, ക്രിസ്ത്യന്‍ മിഷനറിമാര്‍ തുടങ്ങിയ നിരവധി പേര്‍ക്കെതിരില്‍ ഫത്‌വകളെന്ന പേരില്‍ ബഷീര്‍ വിഷം തുപ്പിയത് വന്‍ വിവാദമായിരുന്നു.
ബഷീറിന്റെ ശരീഅത്ത് കോടതിക്കോ ഗ്രാന്റ് മുഫ്തി സ്ഥാനത്തിനോ നിയമപരമായി യാതൊരു അടിസ്ഥാനവുമില്ല, ജനാധിപത്യത്തിന്റെയോ സുതാര്യതയുടെയോ കണിക പോലുമില്ലാതെയാണ് ഇതിന്റെ പ്രവര്‍ത്തനവും.
പക്ഷേ ബഷീര്‍ അന്താരാഷ്ട്ര തലത്തില്‍ വരെ ഈ വ്യാജ പദവികള്‍ ഉപയോഗിച്ച് ഇടപെടല്‍ നടത്തുന്നു, നയതന്ത്ര പ്രതിനിധികളേയും രാജ്യത്തലവന്‍മാരേയും സന്ദര്‍ശിക്കുന്നു. ബഷീറിന്റെയും മകന്റെയും പേരില്‍ നിരവധി അക്കൗണ്ടുകള്‍ ഉള്ളതായും വന്‍ സാമ്പത്തിക ശേഷി കൈവരിച്ചതായും കാശ്മീരിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പക്ഷേ ഒരിക്കലും ഇന്ത്യന്‍ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ബഷീര്‍ ഏതെങ്കിലും രീതിയിലുള്ള എതിര്‍പ്പ് നേരിടേണ്ടി വരുന്നില്ല. ഇന്ത്യന്‍ സര്‍ക്കാരിന്റെയും എല്ലാ വിധ അന്വേഷണ ഏജന്‍സികളുടെയും ഏറ്റവും ശക്തമായ നിരീക്ഷണത്തിലുള്ള കാശ്മീരില്‍ നിന്ന് പ്രവര്‍ത്തിക്കുമ്പോഴും ബഷീറിനെയോ മകനെയോ കേസുകളോ കോടതിയോ വേട്ടയാടുന്നില്ല. സംഘ പരിവാറിന് പോലും ബഷീറിനോട് മൃദുവായ സമീപനമാണ്.
വഴിപാട് പ്രസ്താവനകള്‍ക്കപ്പുറം ബഷീറിനെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ അവരൊന്നും ചെയ്തിട്ടില്ല. കാശ്മീരിലെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വക്കറ്റ് പര്‍വേസ് ഇമ്രാസ് ചോദിച്ചത് “കാഷ്മീരി ജനതയെ പൈശാചികവല്‍ക്കരിക്കുന്ന ഇദ്ദേഹത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക മാത്രമല്ല, പ്രോല്‍സാഹിപ്പിക്കുക കൂടി ചെയ്യുന്നത് എന്തിനാണ്?” എന്നാണ്. ഒരു ബദല്‍ നിയമ വ്യവസ്ഥയെയാണ് ഫലത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിലൂടെ അനുവദിക്കുന്നതെന്നും പര്‍വേസ് കൂട്ടിച്ചേര്‍ക്കുന്നു.
കാശ്മീരിലെ മദ്രസകളില്‍ തീവ്ര വഹാബി ആശയ പ്രചാരണം ലക്ഷ്യമിട്ട് പണം ഒഴുകുന്നതിനേയും ഇന്ത്യന്‍ സര്‍ക്കാറുകള്‍ പ്രോല്‍സാഹിപ്പിക്കുകയാണെന്ന് അരുന്ധതി റോയിയെ പോലുള്ളവര്‍ പറഞ്ഞിട്ടുണ്ട്. എന്താണിതിന് കാരണമെന്നും അരുന്ധതി വ്യക്തമാക്കുന്നു.
ഭരണാധികാരികളുടെ കാശ്മീര്‍ നയത്തിന്റെ അടിസ്ഥാനം മൃഗീയ ശക്തിയുടെ ഉപയോഗവും വിഷലിപ്തമായ മാകൃവെല്ലിയന്‍ കുതന്ത്രങ്ങളുമാണ്. കാശ്മീര്‍ പ്രശ്‌നം എന്നത് “ബഹുസ്വര ഇന്ത്യന്‍ ജനാധിപത്യവും” “തീവ്ര ഇസ്‌ലാമിസവും” തമ്മിലുള്ള പോരാട്ടമായി ചിത്രീകരിക്കുന്നു. അപ്പോള്‍ പിന്നെ ബഷീറുദ്ദീന്‍ അഹ്മദിനെ പോലുള്ള മത ഭ്രാന്തരും സൗദി വഹാബിസ്റ്റ് ആശയങ്ങളും വളരേണ്ടത് അനിവാര്യമാണ്. കാശ്മീര്‍ മുസ്‌ലിങ്ങളുടെ പ്രതീകമായി ഇവര്‍ മാറണം.
കാശ്മീരില്‍ വലിയ തോതില്‍ വിജയം വരിച്ച ഈ (കു)തന്ത്രത്തിന്റെ മറ്റൊരു രൂപമാണ് സാക്കിര്‍ നായിക്ക് വിവാദത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ de facto നേതാവും പ്രതിനിധിയുമായി സാക്കിര്‍ നായിക്കിനെയും നായിക്ക് മുന്നോട്ട് വെക്കുന്ന വഹാബിസ്റ്റ് ആശയങ്ങളെയും പ്രതിഷ്ഠിക്കുക, വിവാദവും അരക്ഷിതാവസ്ഥയും വഴി വിയോജിപ്പുള്ളവരെ കൂടി നായിക്കിന്റെ ആശയങ്ങളോടടുപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇസിസ് ബന്ധങ്ങള്‍ ഇതിന് കൂടുതല്‍ സ്വീകാര്യത നല്‍കുന്നു.
സത്യം മനസ്സിലാക്കിയിട്ടും അംഗീകരിക്കാതെ ബോധപൂര്‍വം തള്ളിക്കളയുന്നവരെയാണ് “സത്യം നിഷേധിക്കുന്നവര്‍ / മൂടിവെക്കുന്നവര്‍ ” എന്ന അര്‍ത്ഥത്തില്‍ “കാഫിര്‍” എന്ന പദപ്രയോഗത്തിലൂടെ ഖുര്‍ആന്‍ വിവക്ഷിക്കുന്നത്. ഇവരെയാണ് ഖുര്‍ആന്‍ വഴിപിഴച്ചവരായി ചിത്രീകരിക്കുന്നതെങ്കിലും നായിക്കിനും കൂട്ടര്‍ക്കും ജന്മം കൊണ്ട് അമുസ്‌ലിങ്ങളായ എല്ലാവരും (പിന്നെ അവരുടെ ഏകശിലാ രൂപത്തിലുള്ള ഇസ്‌ലാമിക ചട്ടക്കൂടിനകത്ത് നല്‍കാത്ത വലിയൊരു വിഭാഗവും) അതില്‍ പെടും!
ഏതൊരാശയവും ഹിംസാത്മകമായ വ്യാഖ്യാനങ്ങളിലേക്കും ചെയ്തികളിലേക്ക് നയിക്കുന്ന ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ജനാധിപത്യവും സ്വാതന്ത്രവും പറഞ്ഞാണ് ബുഷും കൂട്ടരും ലക്ഷക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയത്. മത പ്രമാണങ്ങള്‍ അടിസ്ഥാനപരമായി തന്നെ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്കിടം നല്‍കുന്നതാണ്(Poly Semi-c).
പ്രമാണങ്ങളുടെ സന്ദര്‍ഭോചിതമായ വായനയുടെ അടിസ്ഥാനത്തില്‍ കാലികമായ പുനര്‍ വ്യാഖ്യാനങ്ങള്‍ക്കും വായനകള്‍ക്കും ഇടം നല്‍കുന്നതോടൊപ്പം തന്നെ അക്ഷരാര്‍ത്ഥത്തിലുള്ള വായനയെ അടിസ്ഥാനമാക്കി അങ്ങേയറ്റം ഹിംസാത്മകമായ വ്യാഖ്യാനങ്ങള്‍ക്കും പ്രമാണങ്ങള്‍ ഉപയോഗിക്കപ്പെടുത്തുന്നു.
ഇസ്‌ലാമിന്റെ ആദ്യ കാലഘട്ടം തൊട്ട് തന്നെ ഇങ്ങനെയുള്ള വ്യത്യസ്ത ധാരകള്‍ മുസ്‌ലിം സമൂഹങ്ങളില്‍ സജീവമായിരുന്നു. നബിയുടെ മരണശേഷം രംഗപ്രവേശം ചെയ്ത “ഖവാരിജുകള്‍” വഹാബിസത്തിന്റെ ആദ്യകാല രൂപങ്ങളായിരുന്നുവെന്ന് കാണാം. പക്ഷേ അന്നതിനെ ആശയപരമായി നേരിടാനും പരാജയപ്പെടുത്താനും ശരിയായ ധാരകള്‍ക്ക് താരതമ്യേന എളുപ്പത്തില്‍ കഴിഞ്ഞു.
‘ ജനാധിപത്യം പെണ്ണുങ്ങളുടേത് കൂടിയാണ് ചങ്ക് ബ്രോസ് ! ‘
ഇന്ന് പക്ഷേ വഹാബിസം കൂടുതല്‍ ശക്തമാണ്. അഴിമതിക്കും സുഖലോലുപതക്കും അനുയോജ്യമാണെന്ന് കണ്ട് വഹാബിസത്തെ പാലൂട്ടി വളര്‍ത്തിയ അല്‍സഊദ് രാജകുടുംബവും മുതലാളിത്ത, സാമ്രാജ്യത്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഇതിനെ വളര്‍ത്തിയ പാശ്ചാത്യ ശക്തികളും വഹാബിസത്തെ അക്ഷരാര്‍ത്ഥത്തില്‍ ഒരു ഭീകര സ്വത്വമാക്കി മാറ്റിയിട്ടുണ്ട്.
താലിബാനും ഇസിസുമടങ്ങുന്ന സംഘങ്ങള്‍ ലക്ഷക്കണക്കിന് ആളുകളുടെ മേല്‍ കൃത്യമായ നിയന്ത്രണാധികാരമുള്ള ഭരണനിര്‍വഹണം വഴി തങ്ങളുടെ ഭ്രാന്തന്‍ ആശയങ്ങള്‍ അടിച്ചേല്‍പിക്കുന്നു. ഈ ഭീകരക്കൂട്ടങ്ങളെയും അവരുടെ ചെയ്തികളേയും പരസ്യമായി പിന്തുണക്കുന്നില്ലെങ്കിലും അവര്‍ക്ക് ഉപയോഗപ്പെടുത്താവുന്ന രീതിയിലുള്ള ആശയാടിത്തറ ഉണ്ടാക്കിയെടുക്കുന്നതില്‍ സാക്കിര്‍ നായിക്കിനെ പോലുള്ളവരുടെ പങ്ക് വളരെ വലുതാണ്.
വലിയൊരു വിഭാഗം മുസ്‌ലിങ്ങളെ മനുഷ്യ യുക്തിയെ പാടെ തള്ളിക്കളയാനും അക്ഷരാര്‍ത്ഥ വായനയുടെ അടിമകളാക്കാനും ഇവര്‍ക്ക് സാധിച്ചു. സാക്കിര്‍ നായിക്ക് ഒരിക്കലും ഒരു മുസ്‌ലിമിനോട് അക്രമത്തിന്റെ പാത പിന്തുടരാന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നത് സത്യം.
പക്ഷേ താലിബാന്‍ ബുദ്ധ പ്രതിമകള്‍ തകര്‍ത്തപ്പോള്‍ അത് ഇസ്‌ലാമികമാണെന്ന് പറഞ്ഞ് ന്യായീകരിച്ച സാക്കിര്‍ നായിക്കിനെ പിന്‍ പറ്റുന്നവര്‍ക്ക് ഇതര മതസ്ഥരുടെ ആരാധനാലയങ്ങളോടും വിശ്വാസങ്ങളോടുമുള്ള സമീപനം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു.
ജിന്ന് ചികില്‍സക്ക് വേണ്ടി വാദിക്കുന്ന സാക്കിര്‍ നായിക്കിനെ പിന്‍ പറ്റുന്നവന്റെ ശാസ്ത്ര ബോധവും യുക്തി ബോധവും വ്യത്യസ്തമായിരിക്കില്ല. നായിക്കിന്റെ ഇസ്‌ലാമിക രാജ്യ സങ്കല്‍പത്തില്‍ ഇതര മതസ്ഥര്‍ക്ക് ഏറ്റവും സമാധാന പരമായി പോലും മതപ്രചാരണം നടത്താന്‍ അവകാശമില്ല. അമുസ്‌ലിങ്ങള്‍ എല്ലാം നരകത്തിലാണെന്നും സാക്കിര്‍ നായിക്ക് കൃത്യമായി പറയുന്നു. എല്ലാറ്റിനും തെളിവായി പ്രമാണങ്ങളും (തന്റേതായ വ്യാഖ്യാനത്തിലൂടെ) അവതരിപ്പിക്കുന്നു.
സത്യം മനസ്സിലാക്കിയിട്ടും അംഗീകരിക്കാതെ ബോധപൂര്‍വം തള്ളിക്കളയുന്നവരെയാണ് “സത്യം നിഷേധിക്കുന്നവര്‍ / മൂടിവെക്കുന്നവര്‍ ” എന്ന അര്‍ത്ഥത്തില്‍ “കാഫിര്‍” എന്ന പദപ്രയോഗത്തിലൂടെ ഖുര്‍ആന്‍ വിവക്ഷിക്കുന്നത്. ഇവരെയാണ് ഖുര്‍ആന്‍ വഴിപിഴച്ചവരായി ചിത്രീകരിക്കുന്നതെങ്കിലും നായിക്കിനും കൂട്ടര്‍ക്കും ജന്മം കൊണ്ട് അമുസ്‌ലിങ്ങളായ എല്ലാവരും (പിന്നെ അവരുടെ ഏകശിലാ രൂപത്തിലുള്ള ഇസ്‌ലാമിക ചട്ടക്കൂടിനകത്ത് നല്‍കാത്ത വലിയൊരു വിഭാഗവും) അതില്‍ പെടും!
ഇസ്‌ലാം മുന്നോട്ട് വെക്കുന്ന അടിസ്ഥാന സങ്കല്‍പങ്ങളായ സാമൂഹിക നീതിയും സ്വാതന്ത്രവും വലിയ തോതില്‍ നടപ്പിലാക്കി വരുന്ന ജനാധിപത്യ വ്യവസ്ഥിതി എന്നത് ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഒഴിവാക്കേണ്ടതും ഓടിയൊളിക്കേണ്ടതുമായ ഒരിടമാണെന്ന് ഇവര്‍ ശക്തമായി പ്രചരിപ്പിക്കുന്നു. പകരം ഇസ്‌ലാമികാശയങ്ങള്‍ക്ക് കടകവിരുദ്ധമായ രീതിയിലുള്ള ഏകാധിപത്യ ഭരണകൂടങ്ങളിലാണ് ഇവര്‍ പ്രതീക്ഷ കാണുന്നത്.
1500 വര്‍ഷം മുമ്പ് സകല തിന്മകളും നാമാടിയ ഒരു സമൂഹത്തില്‍ തീര്‍ത്തും വ്യത്യസ്തമായ സാഹചര്യത്തില്‍ ഉണ്ടായ പ്രമാണങ്ങളെ അക്ഷരാര്‍ത്ഥത്തിലൂടെ വായിച്ച് ഇന്ന് നടപ്പിലാക്കാന്‍ നോക്കിയാല്‍ ഫലം ഭീകരമായിരിക്കും. കാലങ്ങള്‍ കൊണ്ട് മനുഷ്യന്‍ ആര്‍ജിച്ചെടുത്ത മൂല്യ സങ്കല്‍പങ്ങളെ പൊളിച്ചെഴുതേണ്ടി വരും. തലച്ചോറ് ഉപയോഗിക്കാത്ത ഒരു ജനത ഒരു വന്‍ ദുരന്തമാണ്. തീവ്ര ആശയങ്ങളുടെ വിളനിലമാണത്.
അതിനേറ്റവും വലിയ ഉദാഹരണമാണ് ഇന്നത്തെ സൗദി അറേബ്യ. 2002 ലെ സൗദി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം ഈ ദാരുണാവസ്ഥ ശരിക്കും കാണിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ തീപിടുത്തം ഉണ്ടായപ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന മതകാര്യ പോലീസ് (“മുത്തവ”) “കൃത്യമായി തല മറക്കാത്തതിനാല്‍” കുട്ടികളെ പുറത്തേക്ക് വിടാനോ അഗ്‌നി ശമന സേനക്കാരെ അകത്തു കയറ്റി വിടാനോ അനുവദിച്ചില്ല. ഫലം, 14 പെണ്‍കുട്ടികള്‍ വെന്തുമരിച്ചു !
പ്രശ്‌നത്തില്‍ ഇടപ്പെട്ട ഭരണാധികാരികള്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം കൂടുതല്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പത്രങ്ങളെ തടയുകയായിരുന്നു !
ഇന്ന് കേരളത്തിലും ഈ പാത പിന്തുടരുന്ന തീവ്ര വഹാബിസ്റ്റ് വിഭാഗങ്ങള്‍ ചെറിയ തോതിലെങ്കിലും സ്വീകാര്യത നേടുന്നുണ്ട്. ഏതെങ്കിലും രീതിയിലുള്ള ആണ്‍പെണ്‍ ” ഇടകലിനെതിരില്‍ ” ഇവര്‍ വ്യാപകമായ പ്രചാരണം നടത്തുന്നു. ഇതര മതസ്ഥരുമായുള്ള എല്ലാ സൗഹാര്‍ദത്തിലും ഇവര്‍ അപകടം മണക്കുന്നു.
മുസ്‌ലിങ്ങള്‍ ഓണസദ്യ കഴിക്കാനോ ക്രിസ്മസ് കേക്ക് മുറിക്കാനോ പാടില്ലെന്ന് വ്യാപക പ്രചാരണം നടത്തുന്നു. സ്ത്രീ വിരുദ്ധതയില്‍ എല്ലാ പരിധിയും ലംഘിച്ച് മുന്നേറുന്നു.
ഇസ്‌ലാം മുന്നോട്ട് വെക്കുന്ന അടിസ്ഥാന സങ്കല്‍പങ്ങളായ സാമൂഹിക നീതിയും സ്വാതന്ത്രവും വലിയ തോതില്‍ നടപ്പിലാക്കി വരുന്ന ജനാധിപത്യ വ്യവസ്ഥിതി എന്നത് ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഒഴിവാക്കേണ്ടതും ഓടിയൊളിക്കേണ്ടതുമായ ഒരിടമാണെന്ന് ഇവര്‍ ശക്തമായി പ്രചരിപ്പിക്കുന്നു. പകരം ഇസ്‌ലാമികാശയങ്ങള്‍ക്ക് കടകവിരുദ്ധമായ രീതിയിലുള്ള ഏകാധിപത്യ ഭരണകൂടങ്ങളിലാണ് ഇവര്‍ പ്രതീക്ഷ കാണുന്നത്.
പാലായനം(ഹിജ്‌റ) ചെയ്യേണ്ട ഒരു ഭൂമിയായാണ് ഇവരുടെ കണ്ണില്‍ ഇന്ത്യയും. തങ്ങള്‍ കണ്ട് ശീലിച്ച സ്ത്രീ വിരുദ്ധ സങ്കല്‍പങ്ങള്‍ക്ക് സൈദ്ധാന്തിക അടിത്തറ കിട്ടുന്നത് കൊണ്ട് ഉന്നത വിദ്യാഭ്യാസം നേടിയ വലിയൊരു വിഭാഗത്തിനും ഈ പാത സ്വീകര്യമാവുന്നു.
ഏറ്റവും വലിയ പ്രശ്‌നം ഇതൊന്നുമല്ല. ഇസ്‌ലാമിലെ അടിസ്ഥാന തത്വങ്ങളായ ഏക ദൈവ വിശ്വാസം, ആരാധനാ കര്‍മങ്ങള്‍, ജിഹാദ്, ഇതര മതസ്ഥരോടുള്ള സമീപനം തുടങ്ങിയ എല്ലാറ്റിനും ഇവര്‍ നല്‍കുന്ന വികലവും ഹിംസാത്മകവുമായ വ്യാഖ്യാനങ്ങളെ അടിസ്ഥാനപ്പെടുത്തിയ ലോകവീക്ഷണമാണ്. അഥവാ വിഷലിപ്തമായ ആ ലോകവീക്ഷണം പേറുന്ന ഒരു വിഭാഗത്തിന്റെ വളര്‍ച്ചയാണ്.
ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ പ്രതീകമായി സാക്കിര്‍ നായിക്കും തീവ്ര വഹാബിസ്റ്റ് ആശയങ്ങളും വളര്‍ന്ന് വരുന്നത് സംഘപരിവാറിന് കാര്യങ്ങള്‍ എളുപ്പമാക്കുകയേ ഉള്ളൂ. അതിനെ നേരിടേണ്ടത് പക്ഷേ പ്രത്യാക്രമണങ്ങളിലൂടെയോ കരിനിയമങ്ങളുടെ പ്രയോഗത്തിലൂടെയോ അല്ല വേണ്ടത്. ഇസ്‌ലാമിനകത്ത് എക്കാലവും നിലനിന്ന വ്യത്യസ്ത ധാരകളെയും പുരോഗമന വ്യാഖ്യാനങ്ങളെയും പ്രോല്‍സാഹിപ്പിച്ചു കൊണ്ടായിരിക്കണമത്.
മജ്ജയും മാംസവും നഷ്ടപ്പെട്ട ചില ആരാധനാ കര്‍മങ്ങള്‍ മാത്രമാണിവരുടെ മത വീക്ഷണം. സാക്കിര്‍ നായിക്കും എം.എം അക്ബറുമെല്ലാം ഇതിന്റെ വളര്‍ച്ചയില്‍ വളരെ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്.
ഇങ്ങനെ ഒരു വിഭാഗം വളര്‍ന്നു വരുന്നതിന്റെ സൂചനയാണ് ഇസിസില്‍ ചേരാന്‍ പോയതായ വാര്‍ത്തകളില്‍ നിന്ന് വ്യക്തമാവുന്നത്. അവര്‍ ഇസിസില്‍ ചേര്‍ന്നതാണോ എന്ന് ഉറപ്പിച്ചു പറയാന്‍ പറ്റില്ല. വാര്‍ത്തകളിലെ പ്രകടമായ വൈരുദ്ധ്യങ്ങള്‍ ഇസിസ് തിയറിയില്‍ സംശയം ജനിപ്പിക്കുന്നുണ്ട്.
പക്ഷേ ഇസിസില്‍ ചേര്‍ന്നോ ഇല്ലയോ എന്നതല്ല പ്രസക്തം. മറിച്ച് ഇത്ര വികലമായ മതവീക്ഷണങ്ങള്‍ വെച്ചു പുലര്‍ത്തുന്ന വിഭാഗത്തിന്റെ വളര്‍ച്ചയാണ് ഭീതിപ്പെടുത്തുന്നത്. സംഘപരിവാറിന്റെ ഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങളോട് ചേരുമ്പോള്‍ ഈ മതവീക്ഷണം ഒരു വലിയ ദുരന്തമായി മാറുന്നുണ്ട്. ഇസ്‌ലമോഫോബിയയുടെ ഊര്‍ജമാണിത്. മുസ്‌ലിങ്ങള്‍ക്ക് മാത്രമല്ല പൊതു സമൂഹത്തിനും അതിന്റെ ആണിക്കല്ലായ മതേതരത്വത്തിനും തന്നെ ഭീഷണിയുമാണ്.
ഇസ്‌ലാമോഫോബിയ കൊണ്ട് ഓട്ടയടക്കുമ്പോള്‍ ഫറൂഖിലും സുല്ലമുസ്സല്ലാമിലും
സാക്കിര്‍ നായിക്കിന് ഭരണഘടന നല്‍കുന്ന എല്ലാ അവകാശങ്ങള്‍ക്കും വേണ്ടി നില കൊള്ളുമ്പോഴും നായിക് മുന്നോട്ട് വെക്കുന്ന ലോക വീക്ഷണത്തിലെ അപകടവും ഈ വിവാദങ്ങളിലെ സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളും തിരിച്ചറിയുക തന്നെ വേണം.
ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ പ്രതീകമായി സാക്കിര്‍ നായിക്കും തീവ്ര വഹാബിസ്റ്റ് ആശയങ്ങളും വളര്‍ന്ന് വരുന്നത് സംഘപരിവാറിന് കാര്യങ്ങള്‍ എളുപ്പമാക്കുകയേ ഉള്ളൂ. അതിനെ നേരിടേണ്ടത് പക്ഷേ പ്രത്യാക്രമണങ്ങളിലൂടെയോ കരിനിയമങ്ങളുടെ പ്രയോഗത്തിലൂടെയോ അല്ല വേണ്ടത്. ഇസ്‌ലാമിനകത്ത് എക്കാലവും നിലനിന്ന വ്യത്യസ്ത ധാരകളെയും പുരോഗമന വ്യാഖ്യാനങ്ങളെയും പ്രോല്‍സാഹിപ്പിച്ചു കൊണ്ടായിരിക്കണമത്.
ഇത് പോലുള്ള തീവ്ര ആശയങ്ങളെ ആശയപരമായി നേരിട്ട് തോല്‍പിച്ച ചരിത്രം ഇസ്‌ലാമിക ചരിത്രത്തിലുടനീളം കാണാവുന്നതുമാണ്. ജൈവികവും ബൌദ്ധികപരവുമായ ഈ പോരാട്ടത്തിലൂടെ മാത്രമേ സാക്കിര്‍ നായിക്കിനെയും സംഘപരിവാര്‍ ലക്ഷ്യങ്ങളെയും തോല്‍പിക്കാനാവൂ.