India
വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശോഭ നാഗി റെഡ്ഡി കാറപകടത്തില്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Apr 24, 08:39 am
Thursday, 24th April 2014, 2:09 pm

[share]

[] ഹൈദരബാദ്: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവും അലഗഡയിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭ നാഗി റെഡ്ഡി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ കാറപകടത്തെ തുടര്‍ന്ന് അന്തരിച്ചു. തലയിലും കഴുത്തിലും ഗുരുതരമായി പരിക്കേറ്റിരുന്ന അവരെ നന്ദ്യാലിയെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഹൈദരബാദിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.

കുര്‍ണൂല്‍ ജില്ലയിലെ അലഗഡയില്‍ വച്ചാണ് ശോഭ റെഡ്ഡി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് നാല് തവണ മറിഞ്ഞ കാറില്‍ നിന്നും ശോഭ റെഡ്ഡി തെറിച്ചുവീഴുകയായിരുന്നു. തെലുങ്കുദേശം പാര്‍ട്ടിയിലെ നേതാക്കളായിരുന്ന ശോഭയും അവരുടെ ഭര്‍ത്താവും ചിരംഞ്ജീവി പ്രജാരാജ്യം പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍  അതിലേക്ക് ചേര്‍ന്നു. എന്നാല്‍ പിന്നീട് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസിലേക്ക് മാറുകയായിരുന്നു.

1996ല്‍ ആണ് ഇവര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ആന്ധ്ര നിയമസഭാംഗം കൂടിയായിരുന്നു ശോഭ. സംസ്ഥാനത്ത് നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ മെയ് ഏഴിന് ഒന്നിച്ച് നടക്കുന്നത്.